ജെനിഫർ സാം 5 [sidhu] 113

ഇവടെ ഉള്ള ആളുകൾ എല്ലാ തീരുമാനങ്ങളാലും നേരത്തെ തന്നെ എടുത്തിട്ടുള്ളതാണെന്ന് തോന്നുന്നു കാരണം അവർ തമ്മിൽ യാതൊരു ചർച്ചയും നടക്കുന്നില്ല.
ഇപ്പൊ ഞങ്ങൾക്ക് അത്യാവിഷമായ പണം ഇതിൽ നിന്ന് കിട്ടും ഞങ്ങൾ കുറച്ചുകൂടെ വലിയ കമ്പനി ആയിരുന്നെങ്കിൽ ഈ വെബ്സൈറ്റ് വിൽക്കാതെ ഞങ്ങൾക്ക് തന്നെ പ്രവർത്തിക്കാമായിരുന്നു .

‘ഞങ്ങൾ ഓക്കേ ആണ് സാർ .’കിച്ചു പറഞ്ഞു

‘എന്നാൽ നമ്മുക്കിപ്പോൾ തന്നെ എഗ്രിമെന്റ് ഒപ്പുവെച്ചാലോ .നിങ്ങൾ ഇന്തെല്ലംവായിച്ചു നോക്ക് ‘അയാൾ നിങ്ങളുടെ നേരെ ഒരു ഫയൽ നീട്ടി .ഞാൻ അത് വാങ്ങി അപ്പുവിനും കിച്ചുവിനും കൂടി കാണാവുന്ന രീതിയിൽ പിടിച്ചു .അത് മുഴുവൻ വായിക്കാൻ പത്ത് മിനിട്ടോളം വേണ്ടി വന്നു

‘നിങ്ങൾ തയാറാണോ .’

‘യെസ് .’ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് പറഞ്ഞു

ആ അഗ്രിമെന്റിൽ ഒരുപാട് വ്യവസ്ഥയുണ്ടായിരുന്നു അതിൽ പ്രധാനം ഞങ്ങളുടെ കമ്പനിയിൽ നിന്ന് ഇതിനെകുറിച്ച് നന്നായി അറിയുന്ന ഒരാളെ എട്ട് മാസത്തെ എഗ്രിമെന്റിൽ ബാങ്കിന്റെ ടെക്നിക്കൽ ടീമിനൊപ്പം അവരുടെ ലീഡർ ആയി ജോലി ചെയ്യണം .പിന്നെ ഇനി ഒരിക്കലും മറ്റൊരു ബാങ്കിന് വേണ്ടി വെബ്സൈറ്റ് അല്ലെങ്കിൽ അപ്ലിക്കേഷൻ ഡിസൈൻ ചെയ്യരുത് .അങ്ങനെ അങ്ങനെ ഒരുപാട് ഇൻസ്‌ട്രക്ഷൻസ്.

അങ്ങനെ ഉച്ചയോടെ എല്ലാ ഫോര്മാലിറ്റീസും കഴിഞ്ഞു അവർ ഞങ്ങളുടെ അക്കൗണ്ടിൽ അഞ്ചു കോടി രൂപ ഡെപ്പോസിറ് ചെയ്തു ആകാശ് ബാങ്കിന് വേണ്ടി എട്ട് മാസത്തേക്ക് ജോലി ചെയ്യാമെന്ന കരാറിൽ ഒപ്പിട്ടു .

*******

=====

17

 

‘cheers .’അപ്പുവും രുദ്രനും ആക്കുവും സീമ ആന്റിയും സ്വാതിയും ബിയർ ഗ്ലാസ്സുകൾ കൂട്ടി മുട്ടിച്ചുകൊണ്ട് പറഞ്ഞു .ഓഫീസിന്റെ ടെറസിൽ ഇരിക്കുകയാണ് ഞങ്ങളെല്ലാവരും
ഞാനും കിച്ചുവും ബിനീഷ് അങ്കിളും ഇങ്ങനത്തെ ശീലങ്ങളൊന്നും ഇല്ലാത്തവരാണ് .

‘ഡാ അപ്പു കിച്ചു നിങ്ങൾ ഉണ്ടാക്കിയ സൈറ്റ് ബാങ്ക് ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരുപാട് ഓർഡറുകൾ വരും അതൊക്കെ കൂടി നടത്തികൊണ്ട് പോകാൻ കൂടുതൽ ആളുകളും ശക്തമായ കംപ്യൂട്ടറുകളും വേണം അതിന് സെർവർ വേണ്ടിവരും എല്ലാം കൂടി നോക്കുമ്പോൾ ഓഫീസിൽ വേര് നോക്കേണ്ടി വരും .’

‘അത് ഞാനും ആലോചിച്ചു രണ്ട് മാസം കഴിഞ്ഞേ വെബ്സൈറ്റ് പബ്ലിഷ് ചെയ്യുകയുള്ളൂ അതുവരെ അതിന്റെ പരീക്ഷണം ആണ് .’

‘ഇപ്പൊ തുടങ്ങിയാലേ രണ്ട് മാസത്തിൽ പുതിയ സ്റ്റാഫിനെയും ഓഫീസും ഒക്കെ കണ്ടെത്താൻ പറ്റുകയുള്ളൂ .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.