ജെനിഫർ സാം 5 [sidhu] 113

ജെനിഫർ സാം 5

Author :sidhu

[ Previous Part ]

 

‘എന്തുവാടേ കണ്ടവന്മാരുടെ തല്ലും മേടിച്ചു ഇവടെ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ .’

അക്കു കിച്ചുവിന്റെ മുറിവിൽ മരുന്ന് വെക്കുന്നതിനിടയിൽ ചോദിച്ചു .

ഏതെങ്കിലും ടീച്ചേർസ് വരുന്നുണ്ടോന്ന് നോക്കി ഇരിക്കുവാരുന്നു ഞാൻ ,അപ്പുവിന് അധികം മുറിവില്ലാത്ത കാരണം എനിക്ക് കുറച്ചു പണി എടുത്താൽ മതിയാരുന്നു .

 

‘തല്ല് കിട്ടിയതല്ലേ നിങ്ങൾ കണ്ടുള്ളൂ എന്തിനാ അത് കിട്ടിയത് എന്ന് അറിയണ്ടേ .’ കിച്ചു ചോദിച്ചു

 

‘പറഞ്ഞു തോല .’

 

‘ഞങ്ങൾ സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങിയതിന് പിന്നിൽ നാല് ഡ്രീം പ്രോജെക്ടസ് ഉണ്ട് ഒന്നാമത്തെ എല്ലാം ഒരു കുടകീഴിൽ എത്തിക്കുന്ന  ഒരു സോഷ്യൽ മീഡിയ വെബ്സൈറ്റ് ,ഇന്റർനെറ്റിലൂടെ സിനിമ കണ്ടാസ്വദിക്കാൻ ഒരു സൈറ്റ്  ,ഇന്റർനെറ്റിലൂടെ പണമിടപാട് നടത്താൻ കൂടുതൽ സുരക്ഷിതമായ ഒരു സൈറ്റ്  കൂടാതെ ഇന്റർനെറ്റ് മൂലം പ്രവർത്തിക്കുന്ന   മാപ് .’

 

‘ഇതൊക്കെ ഇപ്പൊ പറയുന്നത് എന്തിനാ .’

 

 

 

‘അതിലെ ഓൺലൈൻ മാപ്പിന്റെ അൻപത് ശതമാനം  ജോലി കഴിഞ്ഞു അപ്പോളാണ് എനിക്ക് ഒരു ഐഡിയ തോന്നിയത് ഇതിൽ  ട്രാക്കിംഗ് സംവിധാനം കൂടി ചേർത്താൽ എങ്ങനെ ഇരിക്കുമെന്ന്  അങ്ങനെ ഞങ്ങൾ ട്രാക്കിംഗ് സിസ്റ്റം ഉണ്ടാക്കി അത് എവിടെങ്കിലും പരീക്ഷിച്ചു നോക്കണ്ടേ   .ഈ തെണ്ടിയെ ആണ് അവന്റെ  ട്രാക്കർ വെക്കാൻ ഞാൻ ഏല്പിച്ചത്  പക്ഷെ ഇവൻ അവന്റെ ഫോണിലും  കൂടെ അവന്റെ അനിയത്തി അനീറ്റയുടെ   ഫോണിലും വെച്ചു  .’

 

‘രണ്ട് ട്രാക്കർ വെച്ചതിനാണോ അവന്മാർ ഇങ്ങനെ ഇടിച്ചത് ഇത് ചോദിച്ചിട്ട് തന്നെ കാര്യം  .’അക്കു കലിപ്പായി

 

‘എന്റെ പൊന്ന് പെങ്ങളെ ഞാൻ ഒന്ന് പറഞ്ഞു തീർത്തോട്ടെ .’

 

‘നീ പറഞ്ഞോ .’

 

‘അങ്ങനെ മൂന്ന് ദിവസം ഞങ്ങൾ മോണിറ്റർ ചെയ്തു അടുത്ത ദിവസം അതായത് ഇന്ന് രാവിലെ ഞങ്ങൾ അവരുടെ ലൊക്കേഷൻ അക്ക്യുറസി  എത്രമാത്രം ഉണ്ടെന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു .ഇവന്റെ ഫോണിൽ കൂടി ട്രാക്കർ  ഇൻസ്റ്റാൾ ചെയ്ത് ഞാൻ ഇവനെ ലാപ്ടോപ്പിൽ അവന്റെ അനിയത്തിയുടെ ട്രാക്കർ കാണിച്ച ലൊക്കേഷനിലേക്ക് വിട്ടു  ,അവസാനം ഇവൻ  ഫോണിൽ നോക്കി എത്തിയത് അവളുടെ റൂമിൽ ആയിരുന്നു .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.