ജെനിഫർ സാം 1 [sidhu] 108

3

എൽസമ്മ ജെനിയെ കെട്ടി പിടിച്ചു കുറച്ചു നേരം നിന്ന് തോളിൽ നാണവനുഭവപെട്ടപ്പോളാണ് ജെനിക്ക് എൽസമ്മ കരയുകയാണെന്നു മനസിലായത്.

‘അമ്മച്ചി ‘ ജെനി അവരെ വിളിച്ചു

‘ഒന്നുകൂടി വിളിക്കുവോ മോളെ ഇനി ഈ ജന്മത്തിൽ നിന്നെ കാണാൻ സാധിക്കുവെന്ന് കരുതിയതല്ല .’
എൽസമ്മ അവളിൽ നിന്ന് വേർപെട്ടുകൊണ്ട് പറഞ്ഞു .

ഇതുവരെ ലഭിക്കാത്ത അവരുടെ സ്നേഹത്തോടെ ഉള്ള നോട്ടത്തിൽ ജെനിയുടെ കണ്ണുകളും നിറഞ്ഞു .

‘മോളെ ജെനി എനിക്ക് അറിയാം ഞാൻ നിന്നോട് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട് ഇതുവരെ സ്നേഹത്തോടെ നോക്കിയിട്ടുപോലും ഇല്ല നീ എന്നോട് ക്ഷമിച്ചു എന്നൊരു വാക്ക് വെറുതെ ആണെങ്കിലും പറയുവോ കർത്താവ് വിളിക്കുമ്പോ എനിക്ക് സമാധാനമായി പോണമെങ്കിൽ മോളുടെ നക്കിൽനിന്ന് ക്ഷമിച്ചു എന്നൊന്ന് പറയുവോ .’

****************
സാമിനുള്ള ചായ കൊടുത്തു തിരികെ വരുമ്പോളാണ് വേഗത്തിൽ ടോണിയുടെ പിറകെ പോകുന്ന അമ്മച്ചിയെ സുബി കണ്ടത് . അമ്മച്ചി ഇത്രവേഗത്തിൽ എവിടെ പോകുന്നെന്നു സംശയിച്ചു കുറച്ചുനേരം അമ്മച്ചി പോയ വഴിയേ നോക്കി നിന്നു .
അമ്മച്ചി എവിടെ പോയെന്നു അറിയാൻ അവർ അമ്മച്ചിപോയ അവിടെകൂടി തന്നെ നടന്നു .വാതിലിന് മുൻപിലെത്തിയ സുബി കാണുന്നത് ജെനിയെ നോക്കി കണ്ണുനീർ പൊഴിക്കുന്ന എത്സമ്മയെ ആണ് .

22 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. ????

  3. Hi,when coming next part dear..

    1. submit cheythitund udane undavum

  4. ❤️❤️❤️❤️

  5. നന്നായിട്ടുണ്ട് bro. കഥ വായിക്കാനും നല്ല രസം ഉണ്ടായിരുന്നു.

    പക്ഷേ ആ കുടുംബത്തിലുള്ള എല്ലാ ആളുകളുടെ പേരും ഒറ്റയടിക്ക് വരിവരിയായി എഴുതി കൂട്ടാതെ, കഥയുടെ ഒഴുക്കിനനുസരിച്ച് പല ചെറിയ സാഹചര്യങ്ങളെ സൃഷ്ടിച്ചു ഞങ്ങൾ വായനക്കാര്‍ക്ക് പരിചയപ്പെടുത്താമിയിരുന്നു എന്ന് തോന്നി പോയി.

    പിന്നേ തുടക്കം വളരെ ഭംഗിയായി തന്നെ നിങ്ങൾ ആരംഭിച്ചു.. എന്തെല്ലാമോ ദുരൂഹതകൾ ഉള്ളതു പോലെ … എന്തെല്ലാമോ secrets മറഞ്ഞ് കിടക്കുന്നത് പോലെ തോന്നി…

    കാരണം ജെനിഫറിന്റെ വഴിക്ക് ആദ്യമായി കടന്ന് വരുന്ന കഥാപാത്രങ്ങളായ “ആക്കു” എന്ന വ്യക്തിയെയും “കിച്ചു” എന്ന വ്യക്തിയെയും ശെരിക്കും പരിചയപ്പെടുത്താതെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുന്നത് കൊണ്ട് തന്നെ… അവരുടെ സംഭാഷണങ്ങളും തൊട്ടും തൊടാതെയും ആണല്ലോ.

    ജെനിഫറിന്റെ character and റോള്‍ base ചെയ്തു വായിച്ചിടത്തോളം, അവളൊരു detective agent എന്നോ.. ക്രൈം ബ്രാഞ്ച് ഓഫീസർ എന്നോ… എന്തോ കുറ്റാന്വേഷണം തെളിയിക്കാന്‍ ഇറങ്ങി പുറപ്പെട്ട undercover പോലീസ് ഓഫീസർ എന്നൊക്കെ എന്റെ മനസില്‍ സംശയം ജനിച്ചു.

    എന്തുതന്നെയായാലും തറവാട്ടിലെ കോലാഹലങ്ങൾ വായിച്ചപ്പോൾ പ്രായത്തിന്റെ ചാപല്യത്തിൽ പെട്ട് അറിയാതെ തെറ്റ് ചെയ്തു പോയ ഒറ്റ കാരണം കൊണ്ട് വെറും 18 വയസ്സുള്ള ജെനിഫർനെ വീട്ടില്‍ നിന്നും പുറത്താക്കിയതെന്ന് മാത്രം മനസ്സിലാക്കാൻ കഴിഞ്ഞു.(എത്ര വലിയ തെറ്റ് ചെയ്താലും വെറും 18 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ആരെങ്കിലും ഇറക്കി വിടുമോ എന്ന ഒരു തോന്നല്‍ എനിക്ക് ഉണ്ടായി)

    കൂടാതെ ചില ഭാഗങ്ങൾ എന്തൊക്കെയോ മനസ്സിലാവാത്തത് പോലെ തോന്നി.

    Example :- “ഇതുവരെ ലഭിക്കാത്ത അമ്മച്ചിയുടെ സ്നേഹത്തോടെ ഉള്ള നോട്ടത്തില്‍ ജെനിയുടെ കണ്ണുകൾ നിറഞ്ഞു” — അപ്പോ അവള്‍ ജനിച്ചത് മുതലേ അമ്മച്ചി അവളെ വെറുത്തിരുന്നു എന്നാണോ? അതിന്റെ കാരണം വ്യക്തമല്ല (അതോ അവള്‍ ജനിച്ച അന്നു തന്നെ വര്‍ക്കി മരിച്ചത് കൊണ്ടാണോ..?)

    പിന്നേ ചെറുപ്പത്തില്‍ അവളുടെ ഏക ആശ്രയം ടോണി മാത്രം എന്ന് പറഞ്ഞു അവനാണ് പല രാത്രിയും ഫുഡ് അവള്‍ക്ക് ആരെയും കാണാതെ കൊണ്ട് കൊടുക്കുന്നത്.. പക്ഷേ അവളുടെ അപ്പന്റെ ഉപദ്രവത്തിനും അവളെ പല രാത്രികളിലും പട്ടിണിക്ക് ഇടാനുള്ള കാരണങ്ങൾ ഒന്നും വ്യക്തമല്ല… ഇനി ഒരുപക്ഷേ എനിക്ക് മാത്രം മനസ്സിലാവാത്തത് കൊണ്ടാവാനും സാധ്യതയുണ്ട്.(കണ്ട കാര്യങ്ങളും എന്റെ സംശയങ്ങളും ഞാൻ പറഞ്ഞു. പറഞ്ഞത് വിഷമം തോന്നിയെങ്കിൽ ക്ഷമിക്കുക?)

    അതൊക്കെ അങ്ങനെ ഇരിക്കെ മറ്റുള്ള ഭാഗങ്ങൾ എല്ലാം നന്നായിരുന്നു bro. ആദ്യമായി കഥ എഴുതുന്നു എന്നൊന്നും എനിക്ക് തോന്നിയില്ല.. അത്ര നന്നായിട്ട് എഴുതിയിട്ടുണ്ട്.

    പിന്നേ ഒരിടത്ത്‌ ടോണി സജിയെ “മാമൻ” എന്നാണ് പറയുന്നത്… “വല്യച്ചൻ” അല്ലേ?

    Overall വളരെ നന്നായിരുന്നു.. മേല്‍ പറഞ്ഞ ചില confusion ഒഴിച്ചാൽ എനിക്ക് ഒരുപാട്‌ ഇഷ്ട്ടപ്പെട്ടു. നിങ്ങള്‍ക്ക് നല്ലപോലെ ചിന്തിക്കാനും എഴുതാനും ശെരിക്കും നല്ല കഴിവുണ്ട് bro..

    സ്നേഹത്തോടെ ഒരു വായനക്കാരന്‍ ♥️♥️♥️

    1. അമ്മച്ചിയും സാമും ജെനിയെ വഴക്കിട്ടതിനും അടിച്ചതിനും ഒക്കെ കാരണം വർക്കിയുടെ മരണമാണ് കൂടാതെ അവൾ ജനിച്ചത് മുതൽ കുടുംബത്തിൽ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു .ജെനിയുടെ അമ്മ അന്നത്തെ പ്രെശ്നം മൂലം അവൾക്കെതിരായി എന്നാൽ അവൾ പ്രതീക്ഷിക്കാത്ത ഒരാൾ അവളെ സഹായിക്കാൻ മുന്നോട്ട് വന്നു

      പിന്നെ ലോജിക് വെച്ച് നോക്കിയാൽ ഇങ്ങനെ ഒരു കഥ ഒരിക്കലും നടക്കില്ല തുടക്കം മുതൽ അവസാനം vare യുക്തിക്ക് നിരക്കാത്ത രീതിയിൽ ആണ് കഥ പോകുന്നത് .

      1. കഥകളില്‍ illogical situations വരുന്നതില്‍ എനിക്ക് പ്രശ്നം ഒന്നുമില്ല bro.. കാരണം എന്റെ personal അഭിപ്രായത്തിൽ “നടന്ന സംഭവങ്ങൾ” ഒഴികെ മറ്റെല്ലാ കഥകളും fiction category il പെടും… അതുകൊണ്ട് എല്ലാത്തിലും ലോജിക് നോക്കാൻ കഴിയില്ല എന്നറിയാം… പക്ഷേ ലോജിക് കൊടുക്കാൻ കഴിയുന്ന situation വരുമ്പോൾ കഴിയുന്നത് പോലെ logic കൊടുക്കണം എന്ന് എന്റെ personal അഭിപ്രായം.
        പിന്നേ “അമ്മച്ചിയും സാമും ജെനിയെ വഴക്കിട്ടതിനും അടിച്ചതിനും ഒക്കെ കാരണം വർക്കിയുടെ മരണമാണ് കൂടാതെ അവൾ ജനിച്ചത് മുതൽ കുടുംബത്തിൽ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു” ഇത് യുക്തിക്ക് നിരക്കാത്ത വരികള്‍ ആണെങ്കിലും, ഈ lines നിങ്ങൾ കഥയിൽ ഉള്‍പ്പെടുത്തിയിരുന്നെങ്കിൽ ആ confusion എനിക്ക് വരില്ലായിരുന്നു.

        പിന്നേ ഇതിനെ ഒരു തർക്കമായി കണ്ടു മനം തളര്‍ന്നു പോകരുത് bro. എന്റെ മനസില്‍ തോന്നിയത് പറഞ്ഞു എന്നേയുള്ളു.

        കഥ നന്നായിട്ടുണ്ട് എന്ന അഭിപ്രായവും ഞാൻ നേരത്തെ പറഞ്ഞല്ലോ… Keep going ♥️

      2. ഇതിനു ഞാൻ reply എഴുതിയിരുന്നു. പക്ഷേ admin അതിനെ എന്തുകൊണ്ടോ trash ആക്കി.

  6. Good start
    But many characters
    Ellavareyum Ange pidikittiyitilla
    ❤️❤️❤️❤️

    1. എനിക്കും തോന്നുന്നുണ്ട് ബ്രോ എഴുതാൻ ഇരിക്കുമ്പോൾ പല ഇടതും points മിസ് ആയി പോണുണ്ട് മുടിഞ്ഞ കൺഫ്യൂഷൻ പക്ഷെ ഞാൻ ഉദ്ദേശിച്ചിരുന്ന പോലെ കഥ അവസാനിക്കണമെങ്കിൽ ഇനിയും ആറോളം characters വരാനുണ്ട് (എഴുതി വരുമ്പോൾ അതിൽ മാറ്റം സംഭവിക്കാൻ ഇടയുണ്ട് ഇപ്പോളത്തെ calculation ആണ് ആറ് )

  7. ന്റെ പോന്നോ ഉസാറായുണ്ട് ??. Characters ഒരുപാട് ഉള്ളോണ്ട് പേരുകൾ connect ചെയ്യാൻ ബുദ്ധിമുട്ട് ഇണ്ട്, ന്നാലും ഒരു കൊഴപ്പൂം ഇല്ല്യാ.
    പ്രസന്റേഷൻ ?✌️

    ഒരു വലിയ ഫ്ലാഷ്back തന്നെ കാണുമല്ലോ ?, ജെന്നി ഫോഴ്‌സിൽ ആണെന്നുള്ള കാര്യം ഇപ്പൊ തന്നെ ടോണിയോട് പറയണ്ടാ ട്ടോ സസ്പെൻസ് ആയി കെടക്കട്ടെ, ഒരു മാസ്സ് സീൻ കാണാല്ലോ? – revenge കൂടി ഇണ്ടായാൽ പൊളിക്കും. ബാക്കി കുരുപ്പോളും കൂടി വന്നാ കോളം തെകഞ്ഞു ലെ…… കാത്തിരിക്കുന്നു ?

    1. കഥ വില്ലന്റെ എൻട്രി വരെ എഴുതി വെച്ചിരിക്കുവാ ബ്രോ അതിൽ ടോണിയോട് പറയുന്ന scene ഒക്കെ ഉൾപെട്ടിട്ടുണ്ട് അപ്പോ മാറ്റി എഴുതാൻ ശ്രേമിച്ചാൽ മുഴുവൻ കുളം ആവും പിന്നെ vere fresh aya മാസ്സ് scene ഒക്കെ മനസ്സിൽ ഉണ്ട് പക്ഷെ എഴുതി വരുമ്പോ ശോകം ആകുവോന്ന് അറിയില്ല

      1. ഇനിപ്പോ മാറ്റി എഴുതാൻ നിക്കണ്ടാ. Full സപ്പോർട്ട് ഇണ്ടാവും ?

  8. എൻ്റെ വക കട്ട support തരുന്നു??
    ഈ കുടുംബക്കാർ എല്ലാം കൂടെ ഭയങ്കര confussion ആണല്ലോ

    ഇനി എപ്പോഴാ അടുത്ത part

    1. നാലഞ്ചു പാർട്ട് കമ്പ്ലീറ്റ് ചെയ്ത് വെച്ചിരിക്കുകയാണ് സഹോ സമയം കിട്ടുമ്പോ വായിച്ചു നോക്കിയിട്ട് oronnayi പോസ്റ്റ് ചെയ്യും

  9. Nalla flow, feel, presentation. But why am I feeling a disconnect in between? Adutha bhaagathil kandupidikkaam ,?☺️

    1. Thanks for your review bro enthu thettu ente bhagathuninn vannalum thurann parayanamenn abhyarthikkunu

Comments are closed.