ജെനിഫർ സാം 1 [sidhu] 108

‘രണ്ട് ബ്രാഞ്ച് ഉണ്ട് ഒരെണ്ണം കോട്ടയം ടൗണിലും പിന്നെ കുമരകത്തും ഞങ്ങൾ നാലുപേര് ഒരുമിച്ചു നടതുന സ്ഥാപനമാണ് രണ്ട് സ്ഥലത്തുനും സ്റ്റാഫിന് കൊടുക്കാൻ ഉള്ളതും ഫുഡിന്റെയും ഒക്കെ കഴിഞ്ഞു ദിവസം പന്ത്രണ്ടായിരം രൂപ ലാഭം കിട്ടും അതിൽ 3000 രൂപ വെച്ച് ദിവസവും കറന്റ് ചാർജിനും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടിക്കുന്ന വണ്ടിക്കും മുറി വാടകയ്ക്കും കുമരകം ബ്രാഞ്ച് തുടങ്ങാൻ എടുത്ത ലോണിനും ഒക്കെ കൂടി പോകും ,ബാക്കി വരുന്ന ഒമ്പതിനായിരം ഞങ്ങൾ വീതിച്ചു എടുക്കും ഒരാൾക്ക് ദിവസം 2300 രൂപയിൽ കുറയാതെ കിട്ടും പിന്നെ കാറ്ററിങ് ചെറുതായി എടുത്തു നടത്തുന്നുണ്ട് .’

‘അപ്പൊ അടിപൊളി ആണല്ലോ .’

‘ഒന്ന് പോടീ … ആ നിയമോളും ആഷ്ലിനും ഉണ്ടെങ്കിൽ ഒരു ദിവസം എനിക്ക് ആയിരം രൂപ കൈയിൽ കിട്ടിയാൽ ഭാഗ്യം നിനക്ക് അറിയാമോ അവൻമാരൊക്കെ പുതിയ വണ്ടി മേടിച്ചു ഞാൻ ആണെങ്കിൽ ആ റോബിന്റെ പഴയ കാറാണ് ഇപ്പോളും കൊണ്ടുനടക്കുന്നെ .’

‘ ശല്യം ഒഴിയാൻ പോകുവല്ലേ അപ്പൊ നീ ഇങ്ങനെ വിഷമിക്കല്ലേ .’

‘അവള് പോയാൽ തന്നെ എനിക്ക് ദിവസം ആയിരം രൂപയിൽ കൊടുത്താൽ ലാഭം കിട്ടും അതോർക്കുമ്പോ ഉടനെ അവളുടെ കല്യാണം നടന്ന മതിയെന്ന എന്റെ പ്രാർത്ഥന .’

നീ ഒരു കാര്യം ചെയുവോ ഇവടെ ഉള്ള എല്ലാരേയും കുറിച്ച് പറഞ്ഞു താ നീ ഉൾപ്പടെ എല്ലാരും മാറിപ്പോയി അപ്പൊ ഇടപെടുമ്പോ സ്വാഭാവം അറിഞ്ഞു ഇടപെടേണ്ട .

‘ഓക്കേ, അമ്മേം അപ്പയും സ്വാഭാവം പഴയപോലെ തന്നെ നിനക്ക് അറിയാവല്ലോ അമ്മക്ക് നിയയെ ഇഷ്ടമല്ല നിന്നെയും .തോട്ടവും നാട്ടിലെ ബിസിനസ്സും ഒക്കെ നടത്തുന്നത് ആഷ്ലിൻ ആണ് അവന്റെ കാമുകി അലീഷാ അവൾ ഏതോ കോർപ്പറേറ്റ് കമ്പനിയിലെ സൗത്ത് കേരള ഹെഡ് ആണ് .പഴയ ആഷ്ലിനെ മാറ്റി എടുത്തത് അലീഷ ആണ്. ഡിഗ്രി സമയത് ആഷ്ലിൻ കള്ളുകുടിയും കഞ്ചാവും ഒക്കെ ആയിട്ട് നടന്നതാ പിന്നെ എംബിഎ ചെയ്യാൻ പോയപ്പോളാണ് അലീഷയെ ഫ്രണ്ട് ആയിട്ട് കിട്ടയത് അവൾക്കും അവനെ ഇഷ്ടമായിരുന്ന കൊണ്ട് മോശം ശീലങ്ങൾ ഒക്കെ മാറ്റി അവൾ ആഷ്ലിനെ പഴയതിലും നന്നാക്കി എടുത്തു നേരത്തെ നിനക്ക് അറിയാവല്ലോ എന്നോട് നിന്നോടും ഒക്കെ ഇഷ്ടം ഇല്ലാരുന്നാലോ പക്ഷെ ഇപ്പൊ അവനാണ് എന്റെ ചങ്ക് .’

‘അവനെ ഇങ്ങനെ മാറ്റിയ അലീഷയെ ഒന്ന് കാണണമല്ലോ .’

‘അതിനു നീ എന്റെ കൂടെ ഹോട്ടലിൽ വന്നാ മതി രണ്ടു ദിവസത്തിൽ ഒരിക്കലെങ്കിലും രണ്ടും കൂടി അവിടെ വരും പിന്നെ ഒന്ന് രണ്ടു മണിക്കൂർ ഭൂമി കുലുങ്ങിയാലും പുറത്തിറങ്ങില്ല .’

‘അപ്പൊ അത് സെറ്റ് ബാക്കി പറ .’

22 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. ????

  3. Hi,when coming next part dear..

    1. submit cheythitund udane undavum

  4. ❤️❤️❤️❤️

  5. നന്നായിട്ടുണ്ട് bro. കഥ വായിക്കാനും നല്ല രസം ഉണ്ടായിരുന്നു.

    പക്ഷേ ആ കുടുംബത്തിലുള്ള എല്ലാ ആളുകളുടെ പേരും ഒറ്റയടിക്ക് വരിവരിയായി എഴുതി കൂട്ടാതെ, കഥയുടെ ഒഴുക്കിനനുസരിച്ച് പല ചെറിയ സാഹചര്യങ്ങളെ സൃഷ്ടിച്ചു ഞങ്ങൾ വായനക്കാര്‍ക്ക് പരിചയപ്പെടുത്താമിയിരുന്നു എന്ന് തോന്നി പോയി.

    പിന്നേ തുടക്കം വളരെ ഭംഗിയായി തന്നെ നിങ്ങൾ ആരംഭിച്ചു.. എന്തെല്ലാമോ ദുരൂഹതകൾ ഉള്ളതു പോലെ … എന്തെല്ലാമോ secrets മറഞ്ഞ് കിടക്കുന്നത് പോലെ തോന്നി…

    കാരണം ജെനിഫറിന്റെ വഴിക്ക് ആദ്യമായി കടന്ന് വരുന്ന കഥാപാത്രങ്ങളായ “ആക്കു” എന്ന വ്യക്തിയെയും “കിച്ചു” എന്ന വ്യക്തിയെയും ശെരിക്കും പരിചയപ്പെടുത്താതെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുന്നത് കൊണ്ട് തന്നെ… അവരുടെ സംഭാഷണങ്ങളും തൊട്ടും തൊടാതെയും ആണല്ലോ.

    ജെനിഫറിന്റെ character and റോള്‍ base ചെയ്തു വായിച്ചിടത്തോളം, അവളൊരു detective agent എന്നോ.. ക്രൈം ബ്രാഞ്ച് ഓഫീസർ എന്നോ… എന്തോ കുറ്റാന്വേഷണം തെളിയിക്കാന്‍ ഇറങ്ങി പുറപ്പെട്ട undercover പോലീസ് ഓഫീസർ എന്നൊക്കെ എന്റെ മനസില്‍ സംശയം ജനിച്ചു.

    എന്തുതന്നെയായാലും തറവാട്ടിലെ കോലാഹലങ്ങൾ വായിച്ചപ്പോൾ പ്രായത്തിന്റെ ചാപല്യത്തിൽ പെട്ട് അറിയാതെ തെറ്റ് ചെയ്തു പോയ ഒറ്റ കാരണം കൊണ്ട് വെറും 18 വയസ്സുള്ള ജെനിഫർനെ വീട്ടില്‍ നിന്നും പുറത്താക്കിയതെന്ന് മാത്രം മനസ്സിലാക്കാൻ കഴിഞ്ഞു.(എത്ര വലിയ തെറ്റ് ചെയ്താലും വെറും 18 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ആരെങ്കിലും ഇറക്കി വിടുമോ എന്ന ഒരു തോന്നല്‍ എനിക്ക് ഉണ്ടായി)

    കൂടാതെ ചില ഭാഗങ്ങൾ എന്തൊക്കെയോ മനസ്സിലാവാത്തത് പോലെ തോന്നി.

    Example :- “ഇതുവരെ ലഭിക്കാത്ത അമ്മച്ചിയുടെ സ്നേഹത്തോടെ ഉള്ള നോട്ടത്തില്‍ ജെനിയുടെ കണ്ണുകൾ നിറഞ്ഞു” — അപ്പോ അവള്‍ ജനിച്ചത് മുതലേ അമ്മച്ചി അവളെ വെറുത്തിരുന്നു എന്നാണോ? അതിന്റെ കാരണം വ്യക്തമല്ല (അതോ അവള്‍ ജനിച്ച അന്നു തന്നെ വര്‍ക്കി മരിച്ചത് കൊണ്ടാണോ..?)

    പിന്നേ ചെറുപ്പത്തില്‍ അവളുടെ ഏക ആശ്രയം ടോണി മാത്രം എന്ന് പറഞ്ഞു അവനാണ് പല രാത്രിയും ഫുഡ് അവള്‍ക്ക് ആരെയും കാണാതെ കൊണ്ട് കൊടുക്കുന്നത്.. പക്ഷേ അവളുടെ അപ്പന്റെ ഉപദ്രവത്തിനും അവളെ പല രാത്രികളിലും പട്ടിണിക്ക് ഇടാനുള്ള കാരണങ്ങൾ ഒന്നും വ്യക്തമല്ല… ഇനി ഒരുപക്ഷേ എനിക്ക് മാത്രം മനസ്സിലാവാത്തത് കൊണ്ടാവാനും സാധ്യതയുണ്ട്.(കണ്ട കാര്യങ്ങളും എന്റെ സംശയങ്ങളും ഞാൻ പറഞ്ഞു. പറഞ്ഞത് വിഷമം തോന്നിയെങ്കിൽ ക്ഷമിക്കുക?)

    അതൊക്കെ അങ്ങനെ ഇരിക്കെ മറ്റുള്ള ഭാഗങ്ങൾ എല്ലാം നന്നായിരുന്നു bro. ആദ്യമായി കഥ എഴുതുന്നു എന്നൊന്നും എനിക്ക് തോന്നിയില്ല.. അത്ര നന്നായിട്ട് എഴുതിയിട്ടുണ്ട്.

    പിന്നേ ഒരിടത്ത്‌ ടോണി സജിയെ “മാമൻ” എന്നാണ് പറയുന്നത്… “വല്യച്ചൻ” അല്ലേ?

    Overall വളരെ നന്നായിരുന്നു.. മേല്‍ പറഞ്ഞ ചില confusion ഒഴിച്ചാൽ എനിക്ക് ഒരുപാട്‌ ഇഷ്ട്ടപ്പെട്ടു. നിങ്ങള്‍ക്ക് നല്ലപോലെ ചിന്തിക്കാനും എഴുതാനും ശെരിക്കും നല്ല കഴിവുണ്ട് bro..

    സ്നേഹത്തോടെ ഒരു വായനക്കാരന്‍ ♥️♥️♥️

    1. അമ്മച്ചിയും സാമും ജെനിയെ വഴക്കിട്ടതിനും അടിച്ചതിനും ഒക്കെ കാരണം വർക്കിയുടെ മരണമാണ് കൂടാതെ അവൾ ജനിച്ചത് മുതൽ കുടുംബത്തിൽ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു .ജെനിയുടെ അമ്മ അന്നത്തെ പ്രെശ്നം മൂലം അവൾക്കെതിരായി എന്നാൽ അവൾ പ്രതീക്ഷിക്കാത്ത ഒരാൾ അവളെ സഹായിക്കാൻ മുന്നോട്ട് വന്നു

      പിന്നെ ലോജിക് വെച്ച് നോക്കിയാൽ ഇങ്ങനെ ഒരു കഥ ഒരിക്കലും നടക്കില്ല തുടക്കം മുതൽ അവസാനം vare യുക്തിക്ക് നിരക്കാത്ത രീതിയിൽ ആണ് കഥ പോകുന്നത് .

      1. കഥകളില്‍ illogical situations വരുന്നതില്‍ എനിക്ക് പ്രശ്നം ഒന്നുമില്ല bro.. കാരണം എന്റെ personal അഭിപ്രായത്തിൽ “നടന്ന സംഭവങ്ങൾ” ഒഴികെ മറ്റെല്ലാ കഥകളും fiction category il പെടും… അതുകൊണ്ട് എല്ലാത്തിലും ലോജിക് നോക്കാൻ കഴിയില്ല എന്നറിയാം… പക്ഷേ ലോജിക് കൊടുക്കാൻ കഴിയുന്ന situation വരുമ്പോൾ കഴിയുന്നത് പോലെ logic കൊടുക്കണം എന്ന് എന്റെ personal അഭിപ്രായം.
        പിന്നേ “അമ്മച്ചിയും സാമും ജെനിയെ വഴക്കിട്ടതിനും അടിച്ചതിനും ഒക്കെ കാരണം വർക്കിയുടെ മരണമാണ് കൂടാതെ അവൾ ജനിച്ചത് മുതൽ കുടുംബത്തിൽ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു” ഇത് യുക്തിക്ക് നിരക്കാത്ത വരികള്‍ ആണെങ്കിലും, ഈ lines നിങ്ങൾ കഥയിൽ ഉള്‍പ്പെടുത്തിയിരുന്നെങ്കിൽ ആ confusion എനിക്ക് വരില്ലായിരുന്നു.

        പിന്നേ ഇതിനെ ഒരു തർക്കമായി കണ്ടു മനം തളര്‍ന്നു പോകരുത് bro. എന്റെ മനസില്‍ തോന്നിയത് പറഞ്ഞു എന്നേയുള്ളു.

        കഥ നന്നായിട്ടുണ്ട് എന്ന അഭിപ്രായവും ഞാൻ നേരത്തെ പറഞ്ഞല്ലോ… Keep going ♥️

      2. ഇതിനു ഞാൻ reply എഴുതിയിരുന്നു. പക്ഷേ admin അതിനെ എന്തുകൊണ്ടോ trash ആക്കി.

  6. Good start
    But many characters
    Ellavareyum Ange pidikittiyitilla
    ❤️❤️❤️❤️

    1. എനിക്കും തോന്നുന്നുണ്ട് ബ്രോ എഴുതാൻ ഇരിക്കുമ്പോൾ പല ഇടതും points മിസ് ആയി പോണുണ്ട് മുടിഞ്ഞ കൺഫ്യൂഷൻ പക്ഷെ ഞാൻ ഉദ്ദേശിച്ചിരുന്ന പോലെ കഥ അവസാനിക്കണമെങ്കിൽ ഇനിയും ആറോളം characters വരാനുണ്ട് (എഴുതി വരുമ്പോൾ അതിൽ മാറ്റം സംഭവിക്കാൻ ഇടയുണ്ട് ഇപ്പോളത്തെ calculation ആണ് ആറ് )

  7. ന്റെ പോന്നോ ഉസാറായുണ്ട് ??. Characters ഒരുപാട് ഉള്ളോണ്ട് പേരുകൾ connect ചെയ്യാൻ ബുദ്ധിമുട്ട് ഇണ്ട്, ന്നാലും ഒരു കൊഴപ്പൂം ഇല്ല്യാ.
    പ്രസന്റേഷൻ ?✌️

    ഒരു വലിയ ഫ്ലാഷ്back തന്നെ കാണുമല്ലോ ?, ജെന്നി ഫോഴ്‌സിൽ ആണെന്നുള്ള കാര്യം ഇപ്പൊ തന്നെ ടോണിയോട് പറയണ്ടാ ട്ടോ സസ്പെൻസ് ആയി കെടക്കട്ടെ, ഒരു മാസ്സ് സീൻ കാണാല്ലോ? – revenge കൂടി ഇണ്ടായാൽ പൊളിക്കും. ബാക്കി കുരുപ്പോളും കൂടി വന്നാ കോളം തെകഞ്ഞു ലെ…… കാത്തിരിക്കുന്നു ?

    1. കഥ വില്ലന്റെ എൻട്രി വരെ എഴുതി വെച്ചിരിക്കുവാ ബ്രോ അതിൽ ടോണിയോട് പറയുന്ന scene ഒക്കെ ഉൾപെട്ടിട്ടുണ്ട് അപ്പോ മാറ്റി എഴുതാൻ ശ്രേമിച്ചാൽ മുഴുവൻ കുളം ആവും പിന്നെ vere fresh aya മാസ്സ് scene ഒക്കെ മനസ്സിൽ ഉണ്ട് പക്ഷെ എഴുതി വരുമ്പോ ശോകം ആകുവോന്ന് അറിയില്ല

      1. ഇനിപ്പോ മാറ്റി എഴുതാൻ നിക്കണ്ടാ. Full സപ്പോർട്ട് ഇണ്ടാവും ?

  8. എൻ്റെ വക കട്ട support തരുന്നു??
    ഈ കുടുംബക്കാർ എല്ലാം കൂടെ ഭയങ്കര confussion ആണല്ലോ

    ഇനി എപ്പോഴാ അടുത്ത part

    1. നാലഞ്ചു പാർട്ട് കമ്പ്ലീറ്റ് ചെയ്ത് വെച്ചിരിക്കുകയാണ് സഹോ സമയം കിട്ടുമ്പോ വായിച്ചു നോക്കിയിട്ട് oronnayi പോസ്റ്റ് ചെയ്യും

  9. Nalla flow, feel, presentation. But why am I feeling a disconnect in between? Adutha bhaagathil kandupidikkaam ,?☺️

    1. Thanks for your review bro enthu thettu ente bhagathuninn vannalum thurann parayanamenn abhyarthikkunu

Comments are closed.