ജീവിതമാകുന്ന നൗക [Red Robin] 72

ബ്ലൂടൂത്ത് കമ്മ്യൂണിക്കേഷൻ ഇയർ പ്ളഗ് ധരിച്ച ശേഷം മൂന്ന് സ്ഥലങ്ങളിലായി നിലയുറപ്പിച്ച ശേഷം കോബ്ര ടീം അവിടെയുള്ള ആളുകളെ നിരീക്ഷിക്കാൻ തുടങ്ങി. ദീപക് മെയിൻ ഗേറ്റിൻൻ്റെ ഉള്ള പെട്ടിക്കടയുടെ അടുത്ത് ഒരു സിഗററ്റുമായി നില ഉറപ്പിച്ചു. അരുൺ ആദ്യം കോർണർ ഹൗസിന്റെ അകത്തു ഒന്ന് കയറി ഒരു ഐസ് ക്രീം ഓർഡർ ചെയ്തു. എന്നിട്ട് ഉൾഭാഗവും അവിടെ ഉള്ള സീറ്റിങ് സ്റ്റാഫുകളെയും വിലയിരുത്തി. ബാക്ക് എൻട്രി ഏത് ഭാഗത്താണ് എന്ന് നോക്കി.  ഐസ്ക്രീം കിട്ടിയതും അതുമായി പുറത്തിറങ്ങി. എന്നിട്ട് ആരും കാണാതെ വൈസ്ഡ് ബിന്നിൽ നിക്ഷേപിച്ചു. എന്നിട്ട് ആ കോമ്പൗണ്ടിൽ തന്നെ ഉള്ള ചാട്ട്  സെൻ്റെറിൻ്റെ അടുത്ത് ഒരു ചാട്ട് വാങ്ങി ഒരു സ്റ്റാൻഡിങ് ടാബ്ലിളിൽ നില ഉറപ്പിച്ച.  ഫോണിൽ സംസാരിക്കുന്നത് പോലെ ടീം അംഗങ്ങൾക്ക് ഒരു ലേഔട്ട് അപ്ഡേറ്റ് കൊടുത്തു

കോർണർ ഹൗസിൻ്റെ   അകത്തു കുറച്ചു പേർ മാത്രമേ ഉള്ളു. കൂടുതലും കമിതാക്കൾ ആണ്. പുറത്തു പല സ്ഥലങ്ങളിലായി  കുറെ പേർ നിൽക്കുന്നുണ്ട്.  ഓഫീസിൽ നിന്നിറങ്ങി അടുത്തുള്ള ചായക്കടയിൽ ചായ കുടിച്ചുകൊണ്ട് കുറച്ചു പേർ ഉണ്ട് വേറെ ചിലർ മാറി മരത്തിനു ചുവട്ടിൽ സിഗററ്റ് വലിക്കുന്നു.  പാർക്കിംഗ് ഫീ കളക്ട ചെയ്യാൻ ഒരു പയ്യനും ഗേറ്റിനടുത്തു പ്രായമായ ഒരു സെക്യൂരിറ്റിയും. 3  പേരും അവിടെ ഉള്ളവരെ ഒക്കെ നിരീക്ഷിച്ചിട്ട്  ആരും തന്നെ ഇപ്പോൾ എത്തിയിട്ടില്ല  എന്നുറപ്പിച്ചു. പുതിയതായി വരുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു.

കോബ്ര ടീം എത്തുന്നതിൻ്റെ അര മണിക്കൂർ മുൻപ് തന്നെ  അൻവർ എത്തിയിരുന്നു. അപ്പോൾ  ആണ് അവൻ ആ കാര്യം മനസിലാക്കിയത് കോർണർ ഹൗസിൽ നിന്ന് ഓൺലൈൻ ഡെലിവറി ഇല്ല അതു കൊണ്ട് തന്നെ ഡെലിവറി ബോയ്സ് ആരും തന്നെ ആ കോമ്പൗണ്ടിൽ ഇല്ല. പിന്നെ ചായ കട ഉള്ളതിനാൽ ചായ കുടിക്കാൻ എന്ന  ഭാവത്തിൽ പോയി നിൽക്കാം. സെക്യൂരിറ്റി ഒരു കിളവൻ ആണ്.  പക്ഷേ കുറെ നേരം അങ്ങനെ നിൽക്കുന്നതിൽ ഒരു ചെറിയ റിസ്ക് ഉണ്ട്. ടാർഗറ്റിനെ കാണുന്ന വരെ ഒരു സംശയവും തോന്നരുത്. അതു കൊണ്ട് ഇവിടെന്നു തൽകാലം മാറി നിൽക്കാം. അവൻ കൈയിലെ മൊബൈൽ ഫോൺ എടുത്ത് ഡെലിവറി ആപ്പ് തുറന്ന് ഏറ്റവും അടുത്തുള്ള തിരക്കുള്ള ഹോട്ടൽ ഏതാണ് എന്ന് നോക്കി. 1  km മാറി പാരമൗണ്ട് എന്ന ഹോട്ടൽ ഉണ്ടെന്ന് മനസ്സിലായി ഉടനെ തന്നെ  ഷജീറിനെ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞു. തിരിച്ചു ഒരു 7 മണി ആകുമ്പോളേക്കും എത്താം.  അവൻ അവിടെ എത്തിയപ്പോളേക്കും ഷജീർ അവിടെ കുറെ ഡെലിവറി ബോയ്സിൻ്റെ ഇടയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. അവനും അവിടെ ബൈക്ക് പാർക്ക് ചെയ്ത് ഡെലിവറി എടുക്കാൻ വന്നതാണ് എന്ന ഭാവത്തിൽ അവിടെ ഉള്ളവരുമായി സംസാരിക്കാൻ തുടങ്ങി.

7 മണി ആയപ്പോൾ ഷജീറിനോട് കോർണർ ഹൗസിലേക്ക് പോക്കാൻ പറഞ്ഞു. 10 മിനിറ്റു കഴിഞ്ഞു അവനും അങ്ങോട്ടേക്ക് തിരിച്ചു. ഗേറ്റ് കടന്ന് ഫുഡ് ഡെലിവറി ബോയ്  വരുന്നത് ദീപക് ശ്രദ്ധിച്ചു. കാരണം ഇത്ര നേരം നിന്നിട്ട് ആദ്യമാണ് ഒരു ഫുഡ് ഡെലിവറി ബോയ് വരുന്നത്. അവൻ അത് ബാക്കി ടീം അംഗങ്ങളോട് സൂചിപ്പിച്ചു  ഷജീർ വണ്ടി പാർക്കിങ്ങിൽ നിർത്തി മൊബൈൽ നോക്കാൻ ആണെന്ന വ്യാജേനെ ചുറ്റും ഒന്ന് നിരീക്ഷിച്ചു. എന്നാൽ കോബ്ര ടീം അംഗങ്ങളെ നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടില്ല. ചാട്ട്  സെൻ്റെറിൽ  നിന്ന് അരുൺ അവനെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഫോണിൽ കുറച്ചു നേരം നോക്കിയതിനു ശേഷം അവൻ ചായക്കടയിലേക്ക് നീങ്ങി.  ചായ ഓർഡർ ചെയ്തു. കുഴപ്പമില്ല എന്ന് കണക്കാക്കൻ  പോയപ്പോൾ ആണ് ഹെഡ്‍ഫോണിൽ ദീപക്‌ വീണ്ടും ശബ്ദിച്ചത്  “അടുത്ത ഡെലിവറി ബോയും എത്തിയിട്ടുണ്ട്”

Updated: April 28, 2022 — 10:11 pm

3 Comments

  1. Engaging & dispensing ??

    നന്നായിട്ടുണ്ട്

  2. ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???

  3. Interesting flow 🙂

Comments are closed.