രണ്ടു പേരും കുളിച്ചു നിസ്കരിച്ചു ശേഷം പ്രശസ്തമായ ഒരു ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയുടെ ഡെലിവറി യൂണിഫോം എടുത്തു ധരിച്ചു. ഒരു ഫുള്ളി ലോഡ്ഡ് ഓട്ടോമാറ്റിക് റിവോൾവറും വലിപ്പം കുറവുള്ള uzi മെഷീൻ ഗൺ അവയുടെ എക്സ്ട്രാ ക്ലിപ്പ്, ഏതാനും ഗ്രെനേഡുകളും പിന്നെ ബോഡിക്യാമ പോലെ ഫോൺ ശരീരത്തിൽ ഉറപ്പിക്കാനുള്ള ബെൽറ്റ്, ലഹരി ഗുളികകൾ എല്ലാം ഫുഡ് ഡെലിവറി ബാഗിലേക്ക് വെച്ചതിനു ശേഷം മഡിവാളയിൽ അവർ താമസിക്കുന്ന ചെറിയ വീട് പൂട്ടി രണ്ടു ഫുഡ് ഡെലിവറി ബൈക്കുകളിലായി ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു.
ഏതാണ്ട് അതേ സമയം തന്നെ ജീവ ഒരു ഫോണിലേക്ക് വിളിച്ചു.
“ഹലോ അരുൺ. പുതിയ ഓപ്പറേഷൻ ‘സേഫ്’ പറഞ്ഞിരുന്നെല്ലോ അതിലെ നായകൻ ശിവ നമ്മൾ കണക്കു കൂട്ടിയത് പോലെ പഴയ കൂട്ടുകാരനെ മീറ്റ് ചെയുന്നുണ്ട് സെൻ്റെ മാർക്ക് സ്ട്രീറ്റിലെ കോർണർ ഹൗസിൽ. സമയവും ഫോട്ടോയും ഉടനെ അയക്കാം. വളരെ ക്രെഡിബിൾ ആയ ത്രെറ്റ് ആണ്. ഒരു ഹിറ്റിനുള്ള എല്ലാ സാദ്യതയും ഉണ്ട്. സാറ്റലൈറ്റ് ഫോൺ വഴി പാകിസ്ഥാനിൽ നിന്ന് മെസ്സേജ് പാസായിട്ടുണ്ട്. അത് കൊണ്ട് ഉടനെ തന്നെ സഞ്ജുവിനെയും ദീപക്കിനെയും കൂട്ടി പോകണം. ആര് തന്നെ ആയാലും ന്യൂട്രലൈസ്സ് ചെയ്യണം. പറ്റുമെങ്കിൽ ക്ലീൻ ഓപ്പറേഷൻ ആയിരിക്കണം. ഞാൻ ഉടനെ അങ്ങോട്ട് വരികയാണ്.ബാക്കി കാര്യങ്ങൾ വന്നിട്ട് തീരുമാനിക്കാം”
ഫോൺ വെച്ചതും അരുൺ തൻ്റെ കോബ്ര ടീം മേറ്റസിനെ വിളിച്ചു കാര്യങ്ങൾ ബ്രീഫ് ചെയ്തു. എല്ലാവരും അരുണിൻ്റെ ഫോണിൽ സംരക്ഷണം നൽകേണ്ടവരുടെ ഫോട്ടോസ് ഒന്ന് നോക്കി. പിന്നെ കോർണർ ഹൗസ് ഇരിക്കുന്ന സ്ഥലത്തിൻൻ്റെ മാപ്പ് എടുത്ത് എൻട്രികൾ, എക്സിറ്റുകൾ, മെയിൻ റോഡുകൾ, വൺവെകൾ ഏറ്റവും അടുത്തുള്ള ട്രാമാ കെയർ സെൻ്റെർ എല്ലാം ഒന്ന് നോക്കി മനസ്സിലാക്കി. അരുണും ദീപക്കും ഓഫീസ് ലൂക്കിൽ എക്സിക്യൂട്ടീവ് സ്‌റ്റെയ്‌ലിൽ ഡ്രസ്സ് ചെയ്തു. എന്നിട്ട് ഒരു ലാപ്ടോപ്പ് ബാഗിൽ സൈലെൻസർ ഘടിപ്പിച്ച ഫുള്ളി ലോഡ്ഡ് ആയ ഒരു ഗ്ലോക്ക് ഓട്ടോമാറ്റിക് പിസ്റ്റൾ എടുത്തു വെച്ച്. പിന്നെ ഒറ്റ നോട്ടത്തിൽ പേനയാണ് എന്നേ തോന്നുന്ന തരത്തിലുള്ള സരിൻ വിഷം നിറച്ച സിറിഞ്ചുകളും ഡ്രെസ്സിനുള്ളിൽ വിദഗ്‌ധമായി ഒളിപ്പിച്ചു. അരുണും ദീപക്കും ഒരു ബൈക്കിൽ കോർണർ ഹൗസ് ലക്ഷ്യമാക്കി വേഗം പോയി. കാരണം കാർ എടുത്താൽ ബെംഗളൂരു പീക്ക് ടൈം ട്രാഫിക്കിൽ പെട്ട് പോകാൻ ചാൻസ് ഉണ്ട്.
സഞ്ജയ് അവർ താമസിക്കുന്നിടത്തു നിന്ന് 2 km മാറിയുള്ള ഒരു വീട്ടിലേക്കു (കോബ്ര ടീം സേഫ് ഹൗസ്) അവൻ്റെ ബൈക്കുമായി പോയി. എന്നിട്ട് സൈഡ് റോഡിലേക്ക് ഉള്ള ഗ്യാരേജ് ഷട്ടർ തുറന്നു അകത്തു കിടക്കുന്ന ഒരു ഒമിനി മോഡൽ ആംബുലൻസിൻ്റെ ചാർജ് നഷ്ടപ്പെടാതിരിക്കാൻ ഡിസകണക്ട് ചെയ്തു വച്ചിരുന്ന ബാറ്ററി വേഗം തന്നെ കണക്ട് ചെയ്തു. വാഹനത്തിൽ തന്നെ ഉള്ള രഹസ്യ അറ തുറന്നു തോക്ക് ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം ഗ്യാരേജിൽ തന്നെ ഉള്ള ഒരു ഫ്രിഡ്ജ് തുറന്ന് പ്രൊട്ടക്ഷൻ കൊടുക്കേണ്ട വ്യക്തികളുടെയും താൻ അടക്കം ഉള്ള കോബ്ര ടീം അംഗങ്ങളുടെയും രണ്ടു വീതം ബ്ലഡ് ബാഗ് എടുത്തു വെച്ച്. എന്നിട്ട് വാഹനത്തിൽ തന്നെ കരുതിയിട്ടുള്ള ആംബുലൻസ് ഡ്രൈവറുടെ യൂണിഫോം ഇട്ട ശേഷം വണ്ടി പുറത്തേക്ക് പാർക്ക് ചെയ്തു. ഗാരേജ് ഷട്ടറും ഗേറ്റും അടച്ചതിനു ശേഷം ആംബുലൻസ് എടുത്തു ലക്ഷ്യ സ്ഥാനത്തേക്ക്. സേഫ് ഹൗസിൻ്റെ അടുത്തു നിന്ന് കുറച്ചു ദൂരം സഞ്ചരിച്ചതും ബംഗളുരു ട്രാഫിക്കിൽ പെടാതിരിക്കാൻ ആംബുലൻസ് സൈറൺ ഓൺ ആക്കി ലക്ഷയത്തിലേക്ക് അതിവേഗം പാഞ്ഞു. അരുണും ദീപക്കും 5 മണിയോടെ തന്നെ അവിടെ എത്തി. സഞ്ജയ് സ്‌ഥലം അകാൻ 1 km മുൻപ് ഒരു ഒരു ഇടവഴിയിൽ കയറി ആംബുലൻസിൻ്റെ സൈറണും ലൈറ്റും ഓഫ് ചെയ്തു. എന്നിട്ട് കോർണർ ഹൗസ സ്ഥിതി ചെയുന്ന കോംപൗണ്ടിൻ്റെ ഉള്ളിൽ ഒരു മൂലയിൽ ഉള്ള പാർക്കിംഗ് സ്ലോട്ടിൽ ആംബുലൻസ് പാർക്ക് ചെയ്തതിനു ശേഷം ചായ കടയുടെ അടുത്തേക്ക് നീങ്ങി.
Engaging & dispensing ??
നന്നായിട്ടുണ്ട്
ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???
Interesting flow 🙂