ജീവിതമാകുന്ന നൗക [Red Robin] 72

സൺ സിസ്റ്റംസ് ടീം ഓഫീസ്:

ജൂനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ നിതിൻ്റെ ഫോണിലേക്ക് ഒരു കാൾ. ഏതോ ഒരു ലോക്കൽ നമ്പർ. അവൻ എടുത്തതും പരിചിതമായ ഒരു ശബ്ദം

“എടാ ഇത് ഞാൻ ആണ് ശിവ സെൻ്റെ മാർക്ക് സ്ട്രീറ്റിലെ കോർണർ ഹൗസ്   ഇൽ ഇന്ന്  8 മീറ്റ് ചെയ്യണം”

അത് പറഞ്ഞതും ഫോൺ കട്ടായി. “യെസ് യെസ്” നിതിൻ  സന്തോഷത്തോടെ ഉറക്കെ പറഞ്ഞതും ആ ഓഫീസിൽ  ഉള്ളവർ എല്ലാം അവനെ ഞെട്ടി തിരിഞ്ഞു നോക്കി.  പെട്ടന്ന് സ്ഥലകാല ബോധം വന്ന അവൻ ചമ്മിയ ചിരിയും ചിരിച്ചു ഹാഫ് ഡേ ലീവ് പറയാനായി ബോസിൻ്റെ  ക്യാബിനിലേക്ക് ഓടി.

അതികം വൈകാതെ തന്നെ IEM എന്ന തീവ്രവാദ സംഘടനയുടെ ബാംഗളൂർ സെല്ലിലെ അൻവറിൻ്റെ സാറ്റലൈറ്റ് ഫോണിലേക്ക് പാകിസ്ഥാനിൽ നിന്ന് ഓപ്പറേഷൽ കമാൻഡർ പാഷയുടെ കാൾ

“ഞാൻ രണ്ട് പേരുടെ ഫോട്ടോ ഇമെയിലിൽ അയക്കുന്നുണ്ട് കൂടെ ലൊക്കേഷനും സമയവും. ഫോട്ടോയിൽ കാണുന്ന രണ്ടു പേരയും തീർത്തേക്കണം. കംപ്ലീറ്റ് ഓപ്പറേഷൻ്റെ ലൈവ് സ്ട്രീം വേണം. അബു  സാഹിബിൻ്റെ  പ്രയോറിറ്റി ടാർഗറ്റ് ആണ്”

“ശരി കമാൻഡർ ഞങ്ങൾ തീർച്ചയായും ചെയ്തിരിക്കും”

ഫോൺ വെച്ചതും രണ്ടു ഫോട്ടോസ് ഇ മെയിലിലേക്ക് വന്നു. ഒന്ന് ശിവയുടേയും മറ്റൊന്ന് നിതിന്ൻ്റെയും. രണ്ടും സോഷ്യൽ മീഡിയ ഫോട്ടോസ്. പിന്നെ ലൊക്കേഷനും സമയവും. ഫോട്ടോ കണ്ടതും അൻവറിൻ്റെ മുഖത്തു ഒരു ക്രൂരമായ പുഞ്ചിരി വിടർന്നു. 8 മാസങ്ങൾക്ക് മുൻപ് കൊലപ്പെടുത്താൻ ആയി തങ്ങളുടെ നെറ്റ്‌വർക്കിൽ ലഭിച്ച  ശിവ എന്ന പയ്യൻ്റെ അതെ ഫോട്ടോ. തങ്ങളുടെ തലവൻ  അബു മുസ്‌തഫയുടെ പ്രധാന ലക്‌ഷ്യം, അദ്ദേഹത്തിൻ്റെ പേർസണൽ റിവെഞ്ച.

അവൻ്റെ മുഖത്തു ക്രൂരമായ ഒരു ചിരി വിടർന്നു. ഇന്ത്യയിലെ അവൻ്റെ അദ്യത്തെ ഓപ്പറേഷൻ. ഒരു പക്ഷെ അവസാനത്തെയും. ചെറുതാണെങ്കിലും വലിയ മിഷൻ തന്നെ. ഫോട്ടോയിൽ കാണുന്നവരെ കൊന്നാൽ  തൻ്റെ പേര് IEM ൻ്റെ ചരിത്രത്തിൽ ഇടം നേടും. കൂടെ കുറെ പേരെ എന്തായാലും കൊല്ലാൻ സാധിക്കും. കുടുംബത്തിന് നല്ല ഒരു തുക തന്നെ പാരിതോഷികമായി ലഭിക്കുകയും ചെയ്യും. എല്ലാത്തിനും ഉപരി സ്വർഗ്ഗവും സുന്ദരിമാരും. പിന്നെ കോർണർ ഹൗസ് ഐസ്ക്രീം പാർലർ,   ഐസ്ക്രീം കഴിക്കാൻ ഒത്തിരി പേർ എത്തി ചേരുന്ന സ്ഥലവും.

അൻവർ അവൻ്റെ പങ്കാളി ഷെജീറിനെ വിളിച്ചു താമസ സ്ഥലത്തേക്ക് ഉടനെ എത്താൻ ആവിശ്യപ്പെട്ടു. അവിടെ അടുത്ത് തന്നെ ഉള്ള മൊബൈൽ ഷോപ്പ് പൂട്ടി ഷജീർ വന്നതും കമാൻഡർ പറഞ്ഞ കാര്യങ്ങൾ അൻവർ അവനെ ധരിപ്പിച്ചു. ആദ്യം ഫോട്ടോയിൽ കാണുന്ന രണ്ടു പേരെയും കൊല്ലണം   അതിനു ശേഷം മാക്സിമം ആൾക്കാരെയും കൊല്ലണം.

Updated: April 28, 2022 — 10:11 pm

3 Comments

  1. Engaging & dispensing ??

    നന്നായിട്ടുണ്ട്

  2. ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???

  3. Interesting flow 🙂

Comments are closed.