ജീവിതമാകുന്ന നൗക [Red Robin] 72

ഇത് കണ്ട് ഷെയ്ഖ് മരവിച്ചിരിക്കുകയാണ്. ജാവേദ് ഖാൻ കൈയിൽ ഇരുന്ന് കടലാസ്സ് വീഴുങ്ങുവാൻ ശ്രമിച്ചതും പോയ്സണൻ്റെ തോക്ക് ഒന്ന് കൂടി ഗർജ്ജിച്ചു. അതോടെ ജാവേദ്ഖാനും മരണപെട്ടു. അടുത്ത വെടി ഷെയ്‌ഖിൻ്റെ കാൽ പാദത്തിൽ ലക്ഷ്യമാക്കി. അതിനു ശേഷം പോയ്സൺ അവിടന്ന്  നടന്നകന്നു.

മരുഭൂമിയിലൂടെ നാനൂറു മീറ്റർ കവർ ചെയ്‌ത്‌ കോബ്ര ടീം ഷെയ്‌ഖിൻ്റെ അടുത്ത് എത്തിയപ്പോളേക്കും പോയ്സൺ ഇരുട്ടിലേക്ക് മറഞ്ഞിരുന്നു.

സർ ഒരാൾ ഇരുട്ടിലേക്ക് മറഞ്ഞിരിക്കുന്നു . അയാളെ പിന്തുടരട്ടെ ”
കോബ്ര ഓപ്പറേറ്റർ നാസറിൻെറ അടുത്തു ചോദിച്ചു.

നെഗറ്റീവ് കോബ്ര 1 നമ്മുടെ ഡീപ്പ് കവർ അസെറ്റ് ആണ്, സ്റ്റാൻഡ് ഡൌൺ ഷെയ്‌ഖിനെ ബന്ധിക്കുക

അതാണ് പോയ്സൺ എന്നറിയപ്പെടുന്നവൻ, മരണം തന്നയാണ് അവൻ. അവനെ തിരിച്ചറിയുന്നവർ വളരെ കുറച്ചേ ഉള്ളു. വിശ്വനാഥൻ എന്ന അവൻ്റെ  ബോസ്സും ത്രിശൂൽ  ഇസ്റ്റർനൽ ഓപ്പറേഷൻസ് കൈകാര്യം ചെയുന്ന വിക്രം സായിയും. ബാക്കി അവനെ തിരിച്ചറിയുന്നവർ ഇന്ന് ജീവിച്ചിരിപ്പില്ല.

ആറു മാസത്തോളമായി പോയ്സൺ  ഷെയ്‌ഖിൻ്റെ ബോഡി ഗാർഡ് ആയി കയറിയിട്ട്. അബു മുസ്തഫയെ ഷെയ്‌ഖിനെ കാണാൻ നേരിട്ട് വരും എന്ന പ്രതീക്ഷയിൽ ആണ് ഇത്രയും നാൾ ഷെയ്‌ഖിൻ്റെ ക്രിമിനൽ പ്രവർത്തികൾ സഹിച്ച അംഗ രക്ഷകനായി നിന്നത്.

അൽപ്പ സമയത്തിനകം നാസറും വിശ്വനാഥനും അവിടെ എത്തി. റിസോർട്ട് ജീവനക്കാർ ബെല്ലി ഡാൻസുകാർ കുക്കുകൾ അടക്കം ഏഴെട്ടു പേരോളം കോബ്ര ടീം ബന്ദിയാക്കിയിട്ടുണ്ട് ഉണ്ട്. ഒന്ന് രണ്ടു പേർ മരുഭൂമിയിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു.  അവരുടെ സാന്നിദ്യം ഉള്ളത് കൊണ്ട്  വിശ്വനാഥൻ അടക്കമുള്ളവർ ഫേസ് മാസ്ക് ധരിച്ചിട്ടുണ്ട്.

സർ, ഷെയ്‌ഖിൻ്റെ ലാപ്ടോപ്പ് കിട്ടിയിട്ടുണ്ട്. ബിയോമെട്രിക് ലോക്കഡ്‌ ആണ്.

“അൺലോക്ക് ചെയ്‌ത്‌ പുതിയ പാസ്സ്‌വേർഡ് സെറ്റ് ചെയ്യൂ. എന്നിട്ട് ഷെയ്‌ഖിനെ വണ്ടിയിൽ കയറ്റി വേഗം തന്നെ ഫ്യൂജിയറയിലുള്ള സേഫ് ഹൗസിലേക്ക് മാറ്റിയെരെ ഷെയ്‌ഖിൻ്റെ അടുത്ത് നിന്ന് മാക്സിമം കാര്യങ്ങൾ അറിയണം.  ടെക്ക് ടീം അവിടെ ഉണ്ടാകും ലാപ്ടോപ്പ് ഉടനെ അനലൈസ ചെയ്യണം. കിട്ടുന്ന ഇൻഫർമേഷനിൽ  വേഗം തന്നെ ആക്ഷൻ ഉണ്ടാകണം. അടുത്ത 24 മണിക്കൂർ നിർണ്ണായകമാണ് അതിനുള്ളിൽ നെറ്റ്‌വർക്കിലെ മാക്സിമം ആൾക്കാരെയും കണ്ടത്തെണം”

കാര്യങ്ങൾ പറഞ്ഞേൽപിച്ചിട്ടു നാസർ വിശ്വനാഥൻ്റെ കൂടെ അവിടെ നിന്ന് പോയി

 ബെംഗളൂരു

കുറച്ചു ദിവസങ്ങൾക്കു ശേഷം…..

Updated: April 28, 2022 — 10:11 pm

3 Comments

  1. Engaging & dispensing ??

    നന്നായിട്ടുണ്ട്

  2. ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???

  3. Interesting flow 🙂

Comments are closed.