ദുബായ് :
സമയം രാത്രി ഒമ്പതു മണി. മരുഭൂമിയുടെ നടിക്കുള്ള ഒയാസിസ് പാം എന്ന റിസോർട്ടിൽ ഷെയ്ഖ് അൽ ഹമീദ് എന്ന ബിസിനസ്സമാൻ പാകിസ്ഥാനിൽ നിന്നുള്ള ജാവേദ് ഖാനും തമ്മിലുള്ള കൂടി കാഴ്ച്ച നടക്കുകയാണ്. ഷെയ്‌ഖിൻ്റെ കൂടെ എപ്പോഴും ആറോളം ബോഡിഗൗർഡസ് കാണും. ജാവേദഖാൻ എല്ലായിപ്പോഴും ഒറ്റക്കാണ് സഞ്ചാരം. ഷെയ്‌ഖിന് ലോകത്തിനു മുൻപിൽ ഹൈ സീ ട്രേഡിൽ കോടിക്കണക്കിനു ബാരൽ എണ്ണ കച്ചവടം ആണെങ്കിലും മെയിൻ പരിപാടി ഏഷ്യൻ രാജ്യങ്ങളിലെ തീവ്രവാദ പ്രവർത്തങ്ങൾക്ക് ഹവാല വഴി പണം എത്തിക്കൽ ആണ്. ഇതിന് വിപുലമായ നെറ്റ്‌വർക്ക് ഷെയ്ഖ് കെട്ടി പെടുത്തിയിട്ടുണ്ട്. ഷെയ്‌ഖിൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പകരം അഫ്ഘാൻ പാക്കിസ്ഥാൻ വഴിയുള്ള മയക്കുമരുന്ന് കച്ചവടത്തിൻ്റെ പങ്ക് ISI ഷെയ്‌ഖിൻ്റെ ചില കമ്പനികളിൽ എത്തിക്കും.
ജാവേദ് ഖാൻ അബു മുസ്തഫയുടെ ഒരു മെസ്സെൻജെർ ആണ്. അബു മുസ്തഫക്ക് മൊബൈൽ ഫോണുകളെ വിശ്വാസം പോരാ പുള്ളിയുടെ കയ്യൊപ്പുള്ള സുപ്രധാന ഓപ്പറേഷനുകൾക്ക് വിശ്വസ്തരായ മെസ്സെൻജെറുമാർ വഴി നേരിട്ടാണ് നിർദ്ദേശങ്ങൾ കൈമാറുന്നത്, ഇന്ത്യയിലെ ഓപ്പറേഷനുകൾക്ക് മാത്രമാണ് സാറ്റലൈറ്റ് ഫോണും ഇമെയിലും ഒക്കെ ഉപയോഗിക്കുക അതും അനുയായികൾ വഴി IEM ഓപ്പറേഷനുകൾക്ക് ആർക്ക് എവിടെ എത്ര പണം എന്നതിൻ്റെ ലിസ്റ്റുമായി എല്ലാ മാസവും ജാവേദ് ഖാൻ പാകിസ്ഥാനിൽ നിന്ന് ദുബായിലെത്തി ഷെയ്‌ഖിനെ നേരിട്ട് കണ്ട് നൽകും. എന്നാൽ ഇന്ന് അവരിരുവർക്കും അറിയാത്ത ഒരു കാര്യമുണ്ട്. അവർ രണ്ട് പേരും ചെന്ന് കയറുന്നത് ത്രിശൂൽ ഒരുക്കിയ കെണിയിലേക്കാണ്.
ഇരുവരും തമ്മിൽ ഉള്ള മീറ്റിംഗ് തുടങ്ങുന്നതിന് അല്പം മുൻപ് റിസോർട്ടിന് അഭിമുഖമായിട്ടുള്ള ഒരു മണൽ തിട്ടയിലേക്ക് ഒരു ലാൻഡ് ക്രൂയിസർ എത്തി. അതിൽ രണ്ടു പേർ മാത്രം. ത്രീശൂൽ ദുബായ് ഓപ്പറേഷൻസ് കൈകാര്യം ചെയുന്ന നാസർ എന്ന ഏജൻ്റെറും പിന്നെ വിശ്വനാഥനും. വിശ്വനാഥൻ ഒരു ബൈനോക്കുലർ എടുത്തു റിസോർട്ട് നീരിക്ഷിച്ചു. മരുഭൂമിക്ക് നടുക്ക് ഒരു ചെറിയ തടാകവും അതിനോട് ചേർന്ന് കുറച്ചു പാം മരങ്ങളും. അകെ 7 കൂടാരം. സാറ്റലൈറ്റ് ഫോട്ടോയിൽ കണ്ടത് പോലെ.
ഏതാനും സേവകരും ഷെയ്ക്കും അംഗരക്ഷകരും ജാവേദ് ഖാനുമല്ലാതെ വേറെ ആരും തന്നെ ആ റിസോർട്ടിൽ ഇല്ല. ഒരു ക്യാമ്പ് ഫയർ സെറ്റ് ചെയ്തിരിക്കുന്നതിന് അരികിലായി രണ്ടു പെണ്ണുങ്ങൾ ബെല്ലി ഡാൻസ് കളിക്കുന്നു. അതിൽ ശ്രദ്ധിക്കാതെ ഷെയ്ഖ് ഒരാളുമായി സംസാരിക്കുന്നുണ്ട്. ഷെയ്‌ഖിൻ്റെ പിന്നിലായി അങ്ങേരുടെ പേർസണൽ പ്രൊട്ടക്ഷൻ ഡീറ്റൈലിലെ നാലു പേർ നിലയുറപ്പിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേർ അല്പ്പം മാറി റോന്തു ചുറ്റുന്നു. എല്ലാവരുടെ കയ്യിലും ജർമ്മൻ തോക്കായ ഹെക്കലെർ MP7 മെഷീൻ ഗൺ ഉണ്ട്.
“സർ എല്ലാവരും റെഡി ആണ്. ജാവേദിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അൽപ്പ സമയം മാത്രമേ മീറ്റിംഗ് കാണുകയുള്ളു.“ നാസർ വിശ്വനാഥനോടു പറഞ്ഞു.
വിശ്വ: “കോബ്ര സ്‌നൈപ്പർ ടീമിനു സിഗ്നൽ കൊടുക്കൂ ഷെയ്‌ഖിനെ ജീവനോടെ വേണം.”
റിസോർട്ടിൻ്റെ 400 മീറ്റർ അകലെ രണ്ടംഗ കോബ്ര സ്‌നൈപ്പർ ടീം അവരുടെ FN സ്കാർ 20 S സ്‌നൈപ്പർ റൈഫിലിൻ്റെ സ്കോപ്പിലൂടെ അവിടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാദാരണ ഒരാൾ സ്‌പോട്ടറും മറ്റയാൾ ഷൂട്ടറുമായാണ് പ്രവർത്തിക്കുക. എന്നാൽ ഇന്ന് രണ്ടു ടാർജറ്റിനെ ഒരേ സമയം തീർക്കേണ്ടത് കൊണ്ട് രണ്ടു പേരും ഷൂട്ടറായിട്ടാണ് പ്രവർത്തിക്കുന്നത്. അവർക്കുള്ള ഓപ്പറേഷനൽ ബ്രീഫ് നേരത്തെ തന്നെ ലഭിച്ചിരുന്നു. അതിൽ അവർ കുറച്ചു അത്ഭുതപെട്ടിരുന്നു 6 അംഗ ഷെയ്‌ഖിൻ്റെ സെക്യൂരിറ്റി ഡീറ്റൈലിലെ പെരിമീറ്റർ ഗാർഡ് ചെയുന്ന രണ്ടു പേരെ മാത്രം സനൈപ്പ് ചെയുക, ബാക്കി ഉള്ളവരെ ഒന്നും ചെയ്യേണ്ടേ.
മിഷൻ ഗോ സന്ദേശം ലഭിച്ചതും. നേരത്തെ തീരുമാനിച്ച പോലെ റോന്തു ചുറ്റി നടന്നുകൊണ്ടിരുന്ന ഷെയ്ഖിൻ്റെ രണ്ടു ബോഡി ഗാർഡിനെയും ലക്‌ഷ്യം വെച്ച് ഇരുവരുടെയും സ്‌നൈപ്പർ റൈഫിലുകൾ ഒരേ സമയം ശബ്ദിച്ചു. രണ്ടും ഹെഡ് ഷോട്സ് രണ്ടു ബുള്ളറ്റുകൾ നിമിഷ നേരം കൊണ്ട് ഷെയ്ഖിൻ്റെ രണ്ടു ബോഡി ഗാർഡിനെയും തലയോട്ടി തുളച്ചു പോയി. വെടിയൊച്ച ശബ്ദം കേട്ടതും ഷെയ്‌ഖിൻ്റെ ബാക്കി ബോഡി ഗൗർഡസ് ഷെയ്‌ഖിന് ചുറ്റും പ്രൊട്ടക്ഷൻ വലയും തീർത്തു. ഓരോരുത്തരും ഓരോ വശം നിരീക്ഷിക്കുകയാണ്. എന്നാൽ അതിൽ അതിൽ ഒരാൾ പൊടുന്നെനെ പൊസിഷൻ മാറി കൈയിലുള്ള M7 ഉപയോഗിച്ചു ബാക്കി മുന്ന് പേരെയും നിമിഷ നേരം കൊണ്ട് വക വരുത്തി. അവനായിരുന്നു ത്രിശൂൽ ഡീപ് കവർ ഏജൻറ്റ് പോയ്സൺ. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും മുൻപ് തന്നെ മൂന്നു പേരും മരിച്ചു വീണു
Engaging & dispensing ??
നന്നായിട്ടുണ്ട്
ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???
Interesting flow 🙂