“ഓക്കേ ലോക്കൽസുമായി യാതൊരു സംശയവും തോന്നാത്ത വിധം ഇഴുകി ചേരുന്നവരായിരിക്കണം.
പിന്നെ ശിവയെ താനൊന്ന് നേരിട്ട് കാണണം. അഞ്ജലിയെ പറ്റി ചോദിച്ചാൽ ഒന്നും അറിയില്ല എന്ന് പറഞ്ഞാൽ മതി. അവനോട് കാര്യങ്ങൾ പറയണം. അവൻ്റെ ആഗ്രഹം ഉപേക്ഷിക്കാൻ പറയേണ്ട. അവൻ്റെ യഥാർത്ഥ ഐഡന്റ്റിറ്റി ആരും തന്നെ അറിയാതിരിക്കണം. അറിഞ്ഞാൽ പിന്നെ അവൻ പഠിത്തം നിർത്തേണ്ടി വരും. അത് അവനോട് വ്യക്തമാക്കിയേക്കണം.”
“വേറെ എന്ധെങ്കിലും ഉണ്ടോ ജീവ?”
ജീവ: “പിന്നെ ഇപ്പോൾ അവനെ ട്രാക്ക് ചെയുന്ന പോലെ ടോൾ പ്ലാസ ക്യാമെറകൾ വഴി അവൻ്റെ മൂവേമെൻ്റെ വാച്ച് ചെയുന്നുണ്ട്. പലപ്പോഴും അവൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ട്രാക്കിങ് അത്ര എളുപ്പമല്ല. എന്നാലും ഇടയ്ക്കിടെ അപ്ഡേറ്റ് കിട്ടുന്നുണ്ട്. പിന്നെ എടിഎം ക്യാഷ് വിത്ഡ്രോവലും ട്രാക്ക് ചെയുന്നുണ്ട് പൂനെയിൽ നിന്ന് പോയതിൽ പിന്നെ മൊബൈൽ യൂസ് ചെയ്തിട്ടില്ല എന്നാലും മൊത്തത്തിൽ ഒരു ഐഡിയ ഉണ്ട് അത് കൊണ്ട് തിരിച്ചുള്ള യാത്രയും ഇത് പോലെ തന്നെ ട്രാക്ക് ചെയ്തോളാം”
“തിരിച്ചു എത്തിയാൽ പിന്നെ പഴയ കൂട്ടുകാരെ കോൺടാക്ട ചെയ്താൽ അത് പ്രശ്‍നം ആകാൻ സാദ്യത ഉണ്ട്. ബെംഗളൂരു ഉള്ള അവൻ്റെ ക്ലോസ് ഫ്രണ്ട് നിതിനെ കോൺടാക്ട ചെയ്യാൻ സാദ്യത കാണുന്നു.”
വിശ്വൻ: “അങ്ങനെ എങ്കിൽ അതിന് ഒരു പ്രോട്ടോകോൾ ഇപ്പോൾ തന്നെ പ്ലാൻ ചെയ്തേരെ.”
ജീവ: “പിന്നെ പഴയ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഫോട്ടോസ് ഡീറ്റെയിൽസ് ഒക്കെ കിടക്കുന്നുണ്ട്, അതിൽ ലോഗിൻ ചെയ്യരുത് എന്ന് നിർദേശിച്ചിട്ടുണ്ട്. പക്ഷെ ഡിലീറ്റ് ചെയ്യാൻ അവൻ സമ്മതിക്കുന്നില്ല. അതെല്ലാം അവൻ്റെ ഓർമ്മകൾ ആണ് ആണെന്നാണ് പറയുന്നത്. പിന്നെ നമ്മൾ ആയിട്ട് ഡിലീറ്റ് ചെയ്താൽ അത് അവൻ മനസിലാക്കും. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാം”
“ISI എന്തായാലും സോഷ്യൽ മീഡിയ അക്കൗണ്ട് വാച്ച് ചെയുന്നുണ്ടാകും. പിന്നെ മുസ്തഫയുടെ LET സ്ലീപ്പർ ഏജൻറ്റ്സ് അവൻ്റെ പഴയ കൂട്ടുകാരെ ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയില്ല”
“പിന്നെ ഡൽഹിയിൽ ഇന്റലിജൻസ് ബ്യുറോ IB ഡയറക്ടറെ വിളിക്കണം. ഏതു സ്ഥലത്തു ആണെങ്കിലും നമ്മുടെ സ്വന്തം ആളെ അവിടെ IB ഓഫീസർ ആയി നിയമിക്കണം സ്റ്റേറ്റ് പോലീസുമായി ലൈസണിങ്ങിനായി. സ്റ്റേറ്റ് ഇന്റലിജൻസ് ADGP യെ വിളിച്ചു ഒരു ആൻഗോിങ് മിഷൻ ഉണ്ടെന്ന് അറിയിച്ചേരെ എന്താണ് സംഭവം എന്നൊന്നും പറയേണ്ട. എപ്പോൾ സഹായം ചോദിച്ചലും കിട്ടണം എന്ന് മാത്രം റിക്വസ്റ്റ് ചെയ്താൽ മതി പ്രധാന ലോക്കൽ ഗുണ്ടാ സംഘങ്ങളും പറ്റിയും പഠിക്കണം. അവരെ നിയന്ത്രിക്കുന്ന ആളുകളെയും.”
ഞാൻ ദുബായിലേക്ക് പോകുകയാണ് അവിടെ കുറച്ചു കാര്യങ്ങൾ ഉണ്ട്. ശിവയുടെ എല്ലാ കാര്യങ്ങളും നീ വേണം നോക്കാൻ. ഇനി ഒരു തെറ്റ് പറ്റാൻ പാടില്ല.
Engaging & dispensing ??
നന്നായിട്ടുണ്ട്
ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???
Interesting flow 🙂