ആദ്യം ചോദിച്ചത് അഞ്ജലിയെ പറ്റിയാണ്. അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്.
പിന്നെ അവനു തുടർന്ന് പഠിക്കാൻ പോകുന്നു എന്നാണ് പറഞ്ഞത്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ബാംഗ്ലൂർ വേണ്ട കൊച്ചി മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പുതിയ ഐഡൻ്റെറ്റി സ്വീകരിക്കാൻ ആള് മടി കാണിച്ചെങ്കിലും കാര്യങ്ങൾ പറഞ്ഞപ്പോൾ സമ്മതിച്ചു. പക്ഷേ കുറച്ചു കണ്ടീഷൻ വെച്ചിട്ടുണ്ട്. അവൻ്റെ സുരക്ഷയുടെ കാര്യങ്ങളിൽ മാത്രം ഉപദേശിക്കും പക്ഷേ തീരുമാനം എടുക്കാനുള്ള സ്വാതത്ര്യം അവനു മാത്രം. പിന്നെ പേർസണൽ ലൈഫിൽ ഒരു തരത്തിലും ഇടപെടരുത്. പിന്നെ കൊല്ലത്തിൽ രണ്ട് പ്രാവിശ്യം അവന് അഞ്ജലിയെ കാണണം.
പുതിയ ഐഡി കാർഡ്, കാൾ എൻക്രിപ്ഷനുള്ള ഫോൺ, സർട്ടിഫിക്കറ്റ്കൾ വരെ എല്ലാം റെഡി ആക്കിയിട്ടുണ്ട്. എല്ലാം അറേഞ്ച് ചെയ്ത് നാട്ടിൽ സേഫ് ഡിപോസിറ്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഐഡൻ്റെറ്റിറ്റിയിൽ 5 ബാങ്ക് അക്കൗണ്ടിൽ ആയി പണവും നിക്ഷേപിച്ചിട്ടുണ്ട്. അവൻ കൊച്ചിയിൽ എത്തിയിട്ടില്ല. എത്തിയാൽ ഉടനെ സേഫ് ഡിപോസിറ്റ് ബോക്സ് നിന്ന് സാധനങ്ങൾ കളക്ട ചെയ്യുമായിരിക്കും.”
വിശ്വ: “അവൻ്റെ പുതിയ ഐഡൻ്റെറ്റി?”
ജീവ: പേര് : “അർജുൻ ദേവ, അച്ഛൻ ശങ്കർ ദേവ, ബിസിനസ്സ്, അമ്മ സാവിത്രി മേനോൻ അമേരിക്കയിൽ ജോലി. രണ്ട് പേരും അമേരിക്കയിൽ ഉള്ള നമ്മുടെ റിയൽ അസെറ്റ്സ് ആണ്. ഒരുവിധം ഉള്ള സ്‌ക്രൂട്ടിനി വന്നാൽ തിരിച്ചറിയില്ല എന്നുറപ്പുണ്ട്. ലോക്കൽ ഗാർഡിയൻ നമ്മുടെ ആളായിരിക്കും ജേക്കബ് വർഗീസ് എന്ന റിട്ടയേർഡ് ആർമിക്കാരൻ. ഇപ്പോൾ ഇടുക്കിയിൽ ഏല കൃഷി. നമ്മുടെ മിലിറ്ററി ഇന്റലിജൻസിലെ നിന്ന് ഈ അടുത്ത കാലത്ത് റിട്ടയർ ചെയ്‌ത ആളാണ്. ഇപ്പോൾ തൃശൂലിനായി കൻസൽറ്റൻറ്റ് ആയി പ്രവർത്തിച്ചു വരുന്നു. ജേക്കബ് സാറിനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സർ അസൈൻമെൻ്റെ എറ്റെടുത്തോളാം എന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നെ സ്കൂൾ മുതൽ എൻഞ്ചിനീറിങ് വരെ ഉള്ള സെർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റി മാർക്‌ലിസ്റ്റുകൾ എല്ലാം വെരിഫിക്കേഷൻ ഡാറ്റ അടക്കം റെഡി ആക്കിയിട്ടുണ്ട്”
വിശ്വ: “ഏതു കോളേജിൽ ഏതു കോഴ്‌സിനാണ് ആണ് അവൻ ജോയിൻ ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞോ?”
ജീവ: “അതറിയില്ല സർ. ബാങ്ക് അക്കൗണ്ടു ട്രാക്ക് ചെയുന്നുണ്ട്. പിന്നെ സിം ആക്ടിവേറ്റ് ചെയ്താൽ അതും. അതിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിക്കും എന്നുറപ്പുണ്ട്.”
വിശ്വ:“ഫോൺ ലൊക്കേഷൻ ട്രാക്കിംഗന് മാത്രം ഉപയോഗിച്ചാൽ മതി, കാൾ മെസ്സേജ്, ഡാറ്റ ഒന്നും നിരീക്ഷിക്കേണ്ട. പിന്നെ കോളേജ് ഏതാണ് അറിഞ്ഞാൽ ഉടൻ 360 ഡിഗ്രി ത്രെറ്റ് അസെസ്മൻറ്റ് നടത്തണം. നമ്മുടെ രണ്ട് ഏജൻറ് മാരെ അവൻ അറിയാതെ നിരീക്ഷണത്തിനായി നിയമിക്കണം. ഡയറക്റ്റ് കോൺടാക്ട് ഒന്നും വേണ്ട. പിന്നെ ഒരു ടെക്‌നിക്കൽ ടീം ഉണ്ടാവണം. മെയിൻ ഓഫീസിൽ റെക്കോർസും ആളുകളും വേണ്ടാ. ലോക്കൽ ഓഫീസ് മതി. സ്റ്റാൻഡേർഡ് ഇവാക്യവേഷൻ പ്രോട്ടോകോൾ വേണം ബുള്ളറ്റ് പ്രൂഫ് കാർ ആയുധങ്ങൾ എല്ലാം. കേരളം ആണെന്ന് നോക്കേണ്ട. അവർ ആ അബു മുസ്തഫയും IEM ഉം എന്തായാലും തേടി വരും”
ജീവ:“OK സർ, നാലു പേരുടെ കോബ്ര ടീമിനെ കൂടി ഉൾപെടുത്തിയേക്കാം അവർ ഏതെങ്കിലും തരത്തിൽ ജീവന് ഭീഷിണി ഉണ്ടെങ്കിൽ ഇരു ചെവി അറിയാതെ തീർത്തുകൊള്ളും”
ത്രിശൂൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ആണ് കോബ്ര അംഗങ്ങൾ. മുതൽ അഞ്ചു പേരുടെ ചെറിയ ഗ്രൂപ്പ് ആയിട്ടാണ് അവർ പ്രവർത്തിക്കുക
വിശ്വനാഥൻ ഒന്ന് ആലോചിച്ചതിനു ശേഷം
Engaging & dispensing ??
നന്നായിട്ടുണ്ട്
ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???
Interesting flow 🙂