ജീവിതമാകുന്ന നൗക [Red Robin] 72

മുംബൈ:
പ്രിത്വി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ   അംബര ചുംബിയായ ഹെഡ് ഓഫീസിൻ്റെ   ടോപ് ഫ്ലോറിൽ വിശ്വനാഥൻ എന്ന വ്യക്തിയുടെ ഒരു ഓഫീസ് റൂം. ഇന്ത്യൻ ഇൻടെലിജൻസ് വിഭാഗങ്ങളുടെ കിരീടം വെക്കാത്ത രാജാവ്. ടൈഗർ എന്ന പേരിലാണ് വിശ്വനാഥനെ ഇൻറലിജൻസ് വിഭാഗങ്ങളുടെ ഇടയിലും ശത്രുക്കളുടെയും ഇടയിൽ അറിയപ്പെട്ടിരുന്നത്. എന്നാലും വളരെ കുറച്ചു പേർക്ക് മാത്രമേ ടൈഗർ ആരാണ് എന്ന് അറിയുമായിരുന്നുള്ളൂ. ചിലർ ടൈഗർ എന്നത് ഒരു ഊതി പെരുപ്പിച്ച ഒരു കഥ മാത്രമാണ് എന്നാണ് വിശ്വസിച്ചിരുന്നത്.

വിശ്വനാഥനാണ് പൃത്വി ഗ്രൂപ്പ് ഓഫ് കമ്പനീസിനൻ്റെ  പിന്നിലെ യഥാർത്ഥ ബുദ്ധിയും ശക്തിയും. പുറത്തു പേരോ അധികാര സ്ഥാനമോ സൂചിപ്പിക്കുന്ന ഒരു ബോർഡ് പോലും ഇല്ല. അങ്ങനെ ഒരു ഓഫീസോ  വിശ്വൻ എന്ന ഒരു വ്യക്തി ഉണ്ടെന്ന് തന്നെ ആ ഓഫീസിലെ പലർക്കും  തന്നെ അറിയില്ല. കാരണം പ്രത്വി ഗ്രൂപ്പ് ഓഫ കമ്പനീസ് ലോകത്തിനു മുൻപിലെ മുഖം ചെയർമാൻ അരൂപ്  ബാനർജി  എന്ന കൊൽക്കത്തകാരൻ ആണ്.   പൃത്വി ഗ്രൂപ്പ് ഏതൊരു മൾട്ടി നാഷണൽ കമ്പനി പോലെ തന്നെ പല രാജ്യയങ്ങളിൽ പല മേഘലകളിലായി  പല തരത്തിൽ ഉള്ള ബിസിനെസ്സ് ചെയുന്നു .

2008 മുബൈ തീവ്രാദ അക്രമം ഉണ്ടായപ്പോൾ അന്നത്തെ മിലിറ്ററി ഇൻ്റെലിജൻസ് ഡയറക്ടർ ജനറൽ  കരൺവീർ സിംഗ്  ബ്ലാക്ക് ഫണ്ട് ഉപയോഗിച്ചു തുടങ്ങിയതാണ് പ്രത്വി ഗ്രൂപ്പ്. ആ ജോലി ഏല്പിച്ചത് മിലിറ്ററി ഇൻ്റെലിജൻസിൽ തന്നെ തനിക്ക് ഏറ്റവും വിശ്വാസം ഉള്ള മേജർ വിശ്വനാഥൻ. വിശ്വനാഥനൻ്റെ കഴിവ് മൂലം പൃത്വി ഗ്രൂപ്പ് ബിസിനസ്സ് മേഖലയിൽ പടർന്നു പന്തലിച്ചു. രാജ്യത്തിന് വേണ്ടി കൗണ്ടർ ഇൻ്റെലിജൻസ് ഓപ്പറേഷനുകൾ. ശത്രു രാജ്യങ്ങളിൽ അട്ടിമറികൾ, കൊലപാതകങ്ങൾ എല്ലാം വിശ്വനാഥൻ്റെ നേതൃത്വത്തിലുള്ള ടീം ആണ് നടത്തുന്നത്. ഗവണ്മെനൻ്റെ ഇൻ്റെലിജൻസ് വിഭാഗങ്ങൾക്കുള്ള യാതൊരു ചുവപ്പു നാട ഇല്ല. ഗവണ്മെനൻ്റെ നിയന്ത്രണങ്ങൾ ഒന്നുമില്ല. എല്ലാത്തിനും  ഉപരി രാഷ്ട്രീയ നേതൃത്വത്തിൻ്റെ ശല്യം ഇല്ല.  ബിസിനസ്സ് സാമ്രാജ്യത്തിൽ  നിന്നുള്ള വരുമാനം ഉള്ളത് കൊണ്ട് ഫണ്ടിങ്ങിനും യാതൊരു കുറവുമില്ല. പ്രത്വി ഗ്രൂപ്പ് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാർക്കും ആ കമ്പനിയുടെ യഥാർത്ഥ ലക്‌ഷ്യം എന്താണ് എന്ന് അറിഞ്ഞു കൂടാ. അവരെ സംബന്ധിച്ചിടത്തോളം പല മേഖലകളിലും പല രാജ്യങ്ങളിലും പടർന്നു പന്തലിച്ചു കിടക്കുന്ന രാജ്യത്തെ തന്നെ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം.  എന്നാൽ ആ ബിസിനസ്സ് സാമ്രാജ്യത്തിനൻ്റെ  ഉള്ളിൽ തന്നെ ആണ് പൃത്വി ഗ്രൂപ്പിൻ്റെ യഥാർത്ഥ ലക്ഷ്യങ്ങൾക്കായി ഒളിഞ്ഞു പ്രവർത്തിക്കുന്ന ത്രിശൂൽ എന്ന ഇൻ്റെലിജൻസ് വിഭാഗം. അതിനായി പ്രവർത്തിക്കുന്ന കുറച്ചു പേർക്ക് മാത്രമേ ആ രഹസ്യം അറിയൂ.

ജീവ എന്ന റിസേർച്ച ഡയറക്ടർ (ത്രിശൂൽ  ഇൻ്റെലിജൻസ് സാമ്രാജ്യത്തിലെ സൗത്ത് ഇന്ത്യ ഓപ്പറേഷനുകളുടെ  തലവൻ  വിശ്വനാഥനൻ്റെ ഓഫീസ് റൂമിലേക്ക് കയറി വന്നു.

വിശ്വ:  “ഇരിക്കു ജീവാ, എന്താണ് കാര്യം?”

ജീവ: “ശിവ, അവൻ നമ്മൾ കൊടുത്തിരുന്ന നമ്പറിലിക്കെ വിളിച്ചിരുന്നു. ലേ(leh) ടൗണിലെ ഒരു ഫോൺ ബൂത്തിൽ നിന്നാണ് വിളിച്ചത്. ഞാൻ സംസാരിച്ചിരുന്നു.

Updated: April 28, 2022 — 10:11 pm

3 Comments

  1. Engaging & dispensing ??

    നന്നായിട്ടുണ്ട്

  2. ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???

  3. Interesting flow 🙂

Comments are closed.