ജീവിതമാകുന്ന നൗക [Red Robin] 72

ബൈക്കും ഫോണും ഒക്കെ ഞങ്ങൾ ഡിസ്പോസ് ചെയ്തോളാം നിതിൻ റൂം മറ്റിനെ വിളിച്ചു വിദേശത്തു ഒരു ജോലി കിട്ടിയിട്ടുണ്ടെന്നും അത് കൊണ്ട്  ജോലി രാജിവെച് നാട്ടിൽ പോകുകയാണെന്നും പറഞ്ഞേരെ. പിന്നെ കമ്പനി HR ന് ഒരു റെസിഗ്നേഷൻ മെയിൽ അയക്കണം. അവിടെ ഒർജിനൽ സർട്ടിഫിക്കറ്റ് വല്ലതും ഉണ്ടെങ്കിൽ എൻ്റെ ആൾക്കാർ collect ചെയ്തോളും.

പിന്നെ പഴയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇനി ഉപയോഗിക്കരുത്. പുതിയ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ക്രെയ്റ്റ ചെയ്താലും യാതൊരു കാരണവശാലും ഫോട്ടോസ് ഇടരുത് പ്രത്യകിച്ചു പ്രൊഫൈൽ ഫോട്ടോയും ടാഗിംഗും. അക്കൗണ്ട് സെക്യൂർഡ് ആയി സൂക്ഷിച്ചാൽ മതി.

നിതിൻ, നിനക്ക് വേണ്ട അത്യാവശ്യം സാദനങ്ങൾ എടുത്തിറങ്ങണം എൻ്റെ ഒരാൾ  ഇപ്പോൾ എത്തും, അവൻ്റെ ഒപ്പം ഇന്ന് തന്നെ കൊച്ചിക്ക് പോകണം അവിടെ നിങ്ങൾക്കായി ഒരു താമസ സ്‌ഥലം ഒരുക്കിയിട്ടുണ്ട്. അവിടെ എത്തിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം”

അതിനു ശേഷം ജീവ അരുണിനെ വിളിച്ചു

“ദീപക്കിനോട് രണ്ടു പേരെയും കൊച്ചിയിൽ എത്തിക്കാൻ പറയണം. കാർ എടുത്തു കൊണ്ട് വരാൻ പറ. കുറച്ചു ലഗ്ഗേജ് ഉണ്ട്. പിന്നെ അഡ്രസ്സ് ഞാൻ അവിടെ എത്തുമ്പോളേക്കും അയക്കാം”

പിന്നെ എല്ലാം വേഗത്തിലായി നിതിൻ അവനു അത്യവശ്യം വേണ്ട സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്തു. കമ്പനിയിലേക്ക് റെസിഗ്നേഷൻ മെയിൽ അയച്ചു  ലാപ്ടോപ്പും id കാർഡുകൾ  എല്ലാം ജീവയെ ഏല്പിച്ചു. ഏകദേശം 2 മണിക്കൂർ കഴിഞ്ഞപ്പോളേക്കും ദീപക് ഒരു ഫോർഡ് എൻഡീവറുമായി എത്തി. ഇറങ്ങാൻ നേരം നിതിൻ അവൻ്റെ റൂംമേറ്റ് അബ്ദുളിനെ വിളിച്ചു ദുബായിൽ ജോലി ശരിയായിട്ടുണ്ട് ഉണ്ടെന്നും തിരിച്ചു  വീട്ടിലേക്ക് പോകുകയാണെന്നും അവിടെ നിന്ന്  അതികം വൈകാതെ ദുബായിലേക്ക് പോകുമെന്ന് ഒരു നുണയും കാച്ചി. അവൻ കുറെ ചീത്ത വിളിച്ചെങ്കിലും കുറച്ചു സോറി ഒക്കെ പറഞ്ഞു സെറ്റാക്കി. എന്നിട്ട് ഫോൺ ഓഫ് ചെയ്ത് ജീവയെ ഏല്പിച്ചു  എന്നിട്ട് കൊച്ചിയിലേക്ക് പുറപ്പെട്ടു.

പാകിസ്ഥാനിൽ അബു മുസ്തഫയുടെ വസിതിയിൽ IEM നേതൃത്വം ISI യിയും ആയിട്ടുള്ള ഒരു രഹസ്യ മീറ്റിങ് നടക്കുകയാണ് . അകെ 5 പേർ മാത്രം അബു മുസ്തഫ എന്ന നേതാവ്. പാകിസ്ഥാൻ ISI യിലെ മേജർ റസാഖ് അയാളുടെ സഹായി വാഷിം  ഇന്ത്യ ഓപ്പറേഷൻ കമാൻഡർ പാഷ പിന്നെ കാശ്മീർ കമാൻഡർ റഫീഖ്.

വാഷിം : അബു സാഹിബ് ഷെയ്ഖ് ഹമീദ് മിസ്സിംഗ് ആണ്. ഒപ്പം ജാവേദ് ഖാനും. നമ്മുടെ ദുബായ് ഏജൻറ് അവരുടെ മീറ്റിംഗ് സ്ഥലത്തു പോയിരുന്നു. അവിടെ അയാളുടെ പേർസണൽ സെക്യൂരിറ്റിക്കാരെ എല്ലാം വധിക്കപ്പെട്ടിരിക്കുന്നു ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു പക്ഷേ തെളിവൊന്നും തന്നെ ഇല്ല.

പാഷ : സാഹിബ് ഇനി അങ്ങോട്ട് കാര്യങ്ങൾ എളുപ്പമാകില്ല ഷെയ്‌ഖിൻ്റെ  ഹവാല ഏജന്റുമാരെ ഇന്ത്യൻ രഹസന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയുന്നുണ്ട്. ഒപ്പം നമ്മുടെ ഹൈദരബാദ് സെല്ലും പിടിയിലായി. ആ ഹവാലക്കാരനുമായി അവർക്ക് ഫോൺ ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇനി പണം ഇതു പോലെ എത്തിക്കാൻ ലേശം പാടാണ്. ലോക്കൽ ഹവാലക്കാരെ വിശ്വസിക്കാൻ കൊള്ളില്ല.

മേജർ റസാഖ്: അബു സാഹിബ് അതിനെ പറ്റി വിഷമിക്കേണ്ട. മിക്ക നഗരങ്ങളിലും ഡി കമ്പനി ക്രിമിനൽ പ്രവർത്തനങ്ങളിൽ ആക്റ്റീവ് ആണ്. അവരോട് സംസാരിച്ചു ലോക്കൽ ലെവൽ അറേജ്മെൻസ് ചെയ്യാം. പിന്നെ ഇന്ത്യയിൽ ദീപാവലി ആകുമ്പോൾ  നമ്മുടെ നേരത്തെ ഓപ്പറേഷൻ.

അബു  മുസ്തഫ : അതിനെ പറ്റി മേജർ സാബ് വേവലാതി പെടേണ്ട അതൊക്കെ സമയത്തിന് നടക്കും.

കൂടുതൽ സംസാരം ഉണ്ടായില്ല ISI ഏജൻ്റെസ് പോയി എങ്കിലും അവർ സംസാരം തുടർന്നു

സാഹിബ് നമ്മുടെ ബാംഗ്ലൂർ സെല്ലുമായിട്ടുള്ള കോണ്ടാക്ട് നഷ്ടപ്പെട്ടു. ടൈഗറിൻ്റെ അനിയനെ ടാർഗറ്റ് ചെയ്യാൻ പോയതാണ് അവർ. ഇപ്പോൾ വിവരമൊന്നുമില്ല. ഒന്നെങ്കിൽ അവർ പിടിക്കപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ മരിച്ചിട്ടുണ്ടാകാം.”

Updated: April 28, 2022 — 10:11 pm

3 Comments

  1. Engaging & dispensing ??

    നന്നായിട്ടുണ്ട്

  2. ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???

  3. Interesting flow 🙂

Comments are closed.