“എനിക്ക് ആരുടെയും സഹായം വേണ്ടാ.” ശിവ പറഞ്ഞു.
പുതിയ ഐഡൻ്റെറ്റിറ്റി സ്വീകരിക്കണം കാര്യങ്ങൾ ഞാൻ നേരത്തെ തന്നെ ഫോണിലൂടെ വ്യക്തമാക്കിയതാണെല്ലോ. പുതിയ ഐഡൻ്റെറ്റിറ്റി സ്വീകരിക്കാൻ തയ്യാർ അല്ലെങ്കിൽ നിനക്ക് മുഴവൻ സമയവും സായുധ ദാരികളായ കമാൻഡോസിൻ്റെ സുരക്ഷ ഏർപ്പെടുത്തേണ്ടി വേണ്ടി വരും അങ്ങനെ ആയാൽ നീ ഉദ്ദേശിക്കുന്ന സ്വാതന്ത്യ്രം നിനക്ക് ലഭിക്കില്ല. ഒരു പക്ഷേ കോളേജിൽ അഡ്മിഷൻ പോലും കിട്ടില്ല. അങ്ങനെ ഒക്കെ വേണോ ശിവാ?
ഏതാനും മണിക്കൂർ മുൻപ് കോർണർ ഹൗസിൽ വെച്ച നിങ്ങളുടെ നേരേ IEM terror സെൽ ഒരു അറ്റാക്ക് ശ്രമം നടത്തിയിരുന്നു. ആ threat ഞങ്ങൾ ഇല്ലാതാക്കി.
ഇത് കേട്ട് ശിവയും നിതിനും ഒന്ന് ഞെട്ടി. വിശ്വാസം വരാതെ അവർ പരസ്പരം നോക്കി.
ജീവ തൻ്റെ മൊബൈലിൽ അവരെ കാത്തിരുന്ന IEM തീവ്രവാദികളുടെ സർവെല്ലാൻസ് വീഡിയോ പ്ലേയ് ചെയ്തു കാണിച്ചു. പിന്നെ സഞ്ജയ് അപ്ലോഡ് ചെയ്ത തീവ്രവാദികളുടെ മൃതശരീരങ്ങളുടെ ഫോട്ടോസും. ആദ്യ വീഡിയോയിൽ കണ്ട അതേ മുഖങ്ങൾ ഒന്ന് നീലച്ചിരിക്കുന്നു മറ്റവൻ ചോരയിൽ കുളിച്ചും മരിച്ചു കിടക്കുന്നു. അതോടെ ശിവയും നിതിനും പിന്നെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി.
ഞങ്ങൾ അവിടെ വരുമെന്ന അവർ എങ്ങനെ അറിഞ്ഞു?
നിൻ്റെ കൂട്ടുകാർ അടക്കം നിന്നോട് ബന്ധമുള്ളവരുടെ ഫോൺ അടക്കം അവർ ട്രാക്ക് ചെയുന്നുണ്ടാകും. അവരുടെ ജീവനും അപകടത്തിൽ ആകാൻ ചാൻസ് ഉണ്ട്. എല്ലാ തവണയും ഇത് പോലെ ഉള്ള അറ്റാക്ക് തടയാൻ കഴിയണം എന്നില്ല അതാണ് പുതിയ ഐഡൻറ്റിറ്റിയിൽ പുതിയ ജീവിതം എന്ന് പറഞ്ഞത്.
പിന്നെ ഞാൻ പറയുന്നത് വരെ നീയും കുറച്ചധികം നാൾ ഇവിടെന്നു മാറി നിൽക്കണം കാരണം നിൻ്റെ ഐഡൻറ്റിറ്റിയും ഇപ്പോൾ അവന്മാർക്ക് അറിയാം നിന്നിലൂടെയാണ് ശിവയിലേക്ക് എത്താൻ ഉള്ള എളുപ്പ വഴിയും. അത് കൊണ്ട് നിൻൻ്റെ ജീവനും അപകടത്തിൽ ആണ്. അത് കേട്ടതും നിതിൻ ഒന്ന് കൂടി ഞെട്ടി.
“ഞാനും വരുന്നടാ നിൻൻ്റെ കൂടെ MBA പഠിക്കാൻ എൻ്റെ കാര്യം കൂടി ശരിയാക്കി താടാ”
നിതിൻ ദയനീയമായി പറഞ്ഞു.
പുതിയ id കാർഡ്, Call encryption ഉള്ള ഫോൺ, സർട്ടിഫിക്കറ്റ്കൾ വരെ എല്ലാം റെഡി ആക്കിയിട്ടുണ്ട്. എല്ലാം അറേഞ്ച് ചെയ്ത് നാട്ടിൽ സേഫ് ഡിപോസിറ്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഐഡൻറ്റിറ്റിയിൽ 5 ബാങ്ക് അക്കൗണ്ടിൽ ആയി പണവും നിക്ഷേപിച്ചിട്ടുണ്ട്. പണം വിശ്വൻ സാറിൻ്റെ അല്ല നിൻ്റെ പൂനയിലെ വീട് വിറ്റു കിട്ടിയ പണം ആണ്. പിന്നെ MBA ക്ക് ചേരാൻ പുതിയ ഐഡൻറ്റിറ്റിയിൽ നല്ല ഒരു MAT സ്കോർ ഉണ്ടാകും പരീക്ഷ എഴുതണം എന്നില്ല.”
അല്പനേരം ആലോചിച്ച ശേഷം ശിവ പറഞ്ഞു
“ശരി സമ്മതിച്ചു പക്ഷേ എൻ്റെ ഒപ്പം ഇവനും കാണും ഇവനും വേണ്ടത് ചെയ്യണം”
OK നിൻറ്റെ കൂട്ടുകാരന് വേണ്ടത് ഞങ്ങൾ ചെയ്തുകൊള്ളാം. നിങ്ങൾ രണ്ട് പേരും സിം കാർഡും ഫോണും ബൈക്കും ഇപ്പോൾ തന്നെ എന്നെ ഏൽപ്പിക്കണം. ഫോട്ടോ ഉള്ള ഐഡികാർഡുകൾ ഡ്രൈവിംഗ് ലൈസൻസ് എല്ലാം തന്നേക്കണം. എല്ലാം പുതിയ പേരിൽ രണ്ടു പേർക്കും തരാം
Engaging & dispensing ??
നന്നായിട്ടുണ്ട്
ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???
Interesting flow 🙂