അവൻ പോയതും വിശ്വൻ ഫോൺ എടുത്തു വിളിച്ചു
“ഹലോ ജീവ, ശിവ അവൻ നമ്മുടെ കൂടെ നിൽക്കും എന്ന് തോന്നുന്നില്ല അവൻ ഇവിടുന്നു ഇറങ്ങി. നീ അവൻ്റെ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകളും ട്രാക്ക് ചെയ്യണം പിന്നെ അവൻ്റെ ഇപ്പോളുള്ള ബാങ്ക് അക്കൗണ്ടുകൾ ലോക്ക് ആക്കിയിട്ട ATM ക്രെഡിറ്റ് കാർഡുകൾ നമ്മുടെ ഒരു സെക്യൂർഡ് ബാങ്ക് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്തേരെ. പിന്നെ നമ്മുടെ ടോൾ പ്ലാസ ക്യാമറ ഫീഡുകളിലേൽക്കു അവൻ്റെ പ്രൊഫൈൽ ട്രാക്ക് ചെയ്യാൻ സെറ്റ് ആക്കണം.
അവൻ ഉറപ്പായിട്ടു തിരിച്ചു വരും”
“അന്ന് പോയിട്ട് ഞാൻ ഇന്നാണ് തിരിച്ചു വരുന്നത്. ഞാൻ ഇനിയും പഠിക്കാൻ പോകുകയാണ്. നാട്ടിൽ ഏതെങ്കിലും കോളേജിൽ എംബിഎ ക്ക് ചേരണം. പഠിപ്പ് കഴിയുമ്പോൾ ഒരു ജോലി കണ്ടെത്തണം എന്നിട്ട് അഞ്ജലിയെയും കൂടെ കൂട്ടണം. എൻ്റെ ഒപ്പം പഠിക്കാൻ നീയും കൂടി വാ”
ഇതേ സമയം അരുണും ദീപക്കും സഞ്ജയും നിതിൻ താമസിക്കുന്ന ഫ്ലാറ്റ സമുച്ചയത്തിന് പുറത്തു സംരക്ഷണം തീർത്തു നിന്നു. അരുൺ എത്തിയപ്പോൾ തന്നെ ജീവയെ വിളിച്ചു അത് വരെയുള്ള അപ്ഡേറ്റസ് നൽകി. ഫ്ലൈറ്റ് ഇറങ്ങിയാൽ ഉടനെ ജീവ ശിവയെ മീറ്റ് ചെയ്യാൻ എത്തും എന്നറിയിച്ചു.
ശിവ പറഞ്ഞത് കേട്ട് അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ തരിച്ചിരിക്കുമ്പോൾ ആണ് ശിവ അവനോട് കൂടെ പഠിക്കാൻ വരാൻ ആവിശ്യപ്പെട്ടത്. ആവിശ്യം കേട്ടതും അവൻ സമ്മതം മൂളി കാരണം ചങ്കിൻ്റെ ആവിശ്യം അവനു നിരസിക്കാൻ സാധിക്കില്ല. പിന്നെ അവനു ജോലിയും മടുത്തു തുടങ്ങിയിരിക്കുന്നു ഒരു മാറ്റം അവനും ആഗ്രഹിച്ചിരുന്നു.
ഡാ ഞാനും നിൻ്റെ ഒപ്പം വരാം പക്ഷേ എങ്ങനെ അഡ്മിഷൻ കിട്ടും CAT സ്കോർ അല്ലെങ്കിൽ MAT സ്കോർ വേണ്ടേ. പിന്നെ ഫീസ് ഇതൊക്കെ എങ്ങനെ ഒപ്പിക്കും
അതൊക്കെ നമ്മക്ക് നോക്കാമെടാ CAT ഒന്നും എഴുതേണ്ട MAT മതി അത് അത്ര വിഷമം ഉള്ള കാര്യമല്ല
അവർ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നെപ്പോൾ ഫുഡ് എത്തി പിന്നെ പെട്ടന്ന് തന്നെ പ്ലേറ്റ് എടുത്തു വെച്ച് യുദ്ധം തുടങ്ങി. ബട്ടർ ചിക്കനും നാനും തന്തൂരി ചിക്കനും കഴിച്ചു ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നെപ്പോൾ ബെല്ല് മുഴങ്ങി നിതിൻ വാതിൽ തുറന്നപ്പോൾ ആറടി പൊക്കമുള്ള ഒരു അപരിചിതൻ
നിതിൻ്റെ പിന്നിൽ നിൽക്കുന്ന ശിവയെ കണ്ടതും ഒരു പുഞ്ചിരിയോടെ വന്നയാൾ സ്വയം പരിചയപ്പെടുത്തി
“ഹലോ ശിവ ഞാൻ ജീവ, കുറച്ചു ദിവസം മുൻപ് നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു.”
അകത്തേക്ക് വരാമെല്ലോ അല്ലേ എന്ന് പറഞ്ഞു കൊണ്ട് ജീവ അകത്തേക്ക് കയറി വാതിൽ അടച്ചു.
എന്നിട്ട് അവിടെ ഉള്ള സോഫയിൽ സ്വയം ഉപവിഷ്ടനായി. നിതിൻ ഇത് ആരാണ് എന്ന മട്ടിൽ ശിവയെ നോക്കി.
” ഞാൻ വിശ്വനു വേണ്ടി വർക്ക് ചെയുന്ന ആളാണ്. നിനക്ക് തുടർന്ന് പഠിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ വേണ്ടി വിശ്വൻ അയച്ചതാണ്.”
Engaging & dispensing ??
നന്നായിട്ടുണ്ട്
ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???
Interesting flow 🙂