കുറെ കരഞ്ഞ കരഞ്ഞു അവൾ അകെ ക്ഷീണിച്ചിക്കുന്നു. അവളെ കണ്ടതും എൻ്റെ കണ്ണുകളും നിറഞ്ഞു.
വിശ്വൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും റൂമിൽ ഉണ്ടായിരുന്ന പുള്ളിയുടെ പേർസണൽ സെക്യൂരിറ്റി ഗാർഡ്‌സ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. അവർ റൂമിനു വെളിയിലേക്ക് ഇറങ്ങിയതും വിശ്വനാഥൻ ഞങ്ങളുടെ അടുത്ത് പറഞ്ഞു
“അച്ഛന്റെയും അമ്മയുടെയും മരണം ഒരു അപകടമരണമല്ല. കരുതി കൂട്ടി ഉള്ള കൊലപാതകമാണ്. ഒരു IED ബ്ലാസ്റ്. ഒരു തീവ്രവാദി സംഘടന എന്നോടുള്ള പകയായി ചെയ്തതാണ്.”
“അവസാനമായി അവരുടെ മുഖം പോലും എനിക്ക് ഒന്ന് കാണാൻ കഴിഞ്ഞില്ല. കത്തിയമർന്ന ആയ കാറിൽ നിന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത കുറച്ചു ശരീര ഭാഗങ്ങൾ കിട്ടി എന്ന് മാത്രമാണ് ചേട്ടൻ പറഞ്ഞത്.”
വിശ്വൻ : “നിങ്ങളുടെ ജീവനും അപകടത്തിൽ ആണ്. നിങ്ങളെയും വകവരുത്താതെ അവർ അടങ്ങിയിരിക്കില്ല അത് കൊണ്ട് രണ്ടു പേരും എന്നോടൊപ്പം ഉടനെ വരണം ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം അഞ്ജലി സമ്മതിച്ചിട്ടുണ്ട്.”
ഞാൻ അഞ്ജലിയെ ഒന്ന് നോക്കി അവൾ എന്നോട് പോലും ചോദിക്കാതെ അവൻ്റെ ഒപ്പം പോകാൻ സമ്മതിച്ചിരിക്കുന്നു. അഞ്ജലിയെ വിളിച്ചു കൊണ്ട് വിശ്വന് അടുത്ത് നിന്ന് പോകണം.
“അഞ്ജലി വാ, നമ്മുക്ക് ഇവിടന്നു പോകാം, നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം”
ഒരു നിമിഷം അവളുടെ മുഖത്തു ഭയം നിഴലടിക്കുന്നത് ഞാൻ കണ്ടു. പിന്നെ ദയനീയ ഭാവം ചെകുത്താനും കടലിനിടയിലും പെട്ട അവസ്ഥ
“ചേട്ടൻ എൻ്റെ ഒപ്പം വരണം നമ്മുടെ ജീവൻ അപകടത്തിൽ ആണ്. വല്യേട്ടൻ നമ്മളെ സംരക്ഷിക്കാം എന്ന് ഏറ്റിട്ടുണ്ട്.”
എനിക്ക് ദേഷ്യവും അതിൽ കൂടുതൽ സങ്കടവും വന്നു. ഇന്നലെ കയറി വന്ന ഒരു വല്യേട്ടൻ. അച്ഛൻ്റെയും അമ്മയുടേയും മരണത്തിനു ഒരു തരത്തിൽ കാരണം ആയവൻ അവൻ്റെ വാക്കണോ ഇപ്പോൾ വലുത്. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ തോറ്റുപോയിരിക്കുന്നു ഞാൻ അവിടന്ന് ഇറങ്ങാൻ തുടങ്ങിയതും വിശ്വൻ എന്നെ തടഞ്ഞു.
“നീ പോകേണ്ട എന്ന് ഞാൻ പറയില്ല അങ്ങനെ പറയാൻ എനിക്ക് അവകാശമില്ല എന്നെനിക്കറിയാം. എൻ്റെ പിന്നെ ഐഐഎം ഇൽ ഉടനെ പോകേണ്ട. അവിടെ നിനക്ക് ഇനി പഠിക്കാൻ ഞാൻ സമ്മതിക്കില്ല കാരണം you are exposed. കൂട്ടുകാരുടെ അടുത്ത് പോയാൽ അവരുടെ ജീവനും അപകടത്തിലാകും. അതു കൊണ്ട് നീ എൻ്റെ ഒപ്പം വാ. ഇനി പോകുകയാണെങ്കിൽ നിനക്ക് എന്തു ആവിശ്യം ഉണ്ടെങ്കിലും ആദ്യം എന്നെ വിളിക്കാം, ഇതാണ് എൻ്റെ ഫോൺ നമ്പർ.”
ഒരു ഫോൺ നമ്പർ മാത്രമുള്ള ഒരു കാർഡ് എനിക്ക് തന്നു ആദ്യം ഞാൻ മടിച്ചെങ്കിലും അഞ്ജലിയെ കുറിച്ച അറിയാൻ വേറെ വഴി ഇല്ലാത്തതു കൊണ്ട് ഞാൻ അത് വാങ്ങി പേഴ്സിൽ വെച്ച്. എന്നിട്ട് എൻ്റെ ബുള്ളെറ്റിൻ്റെ താക്കോലും കുറച്ചു ഡ്രെസ്സും ഒരു ബാഗിലാക്കി അവിടെന്നിറങ്ങി. അഞ്ജലി പിന്നാലെ കരഞ്ഞോണ്ട് ചെന്നെങ്കിലും ഞാൻ അവൾക്ക് ചെവികൊടുക്കാതെ അവിടന്ന് ബുള്ളറ്റുമായി ഇറങ്ങി.
Engaging & dispensing ??
നന്നായിട്ടുണ്ട്
ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???
Interesting flow 🙂