അവന് കോളേജ് എന്നും ഒരു ഹരമാണ്. ഇനിയും തുടർന്ന് പഠിക്കാൻ അവൻ കുറെ നിർബന്ധിച്ചു പക്ഷേ എഞ്ചിനീയറിംഗ് പഠനത്തോടെ എനിക്ക് മതിയായി എന്ന് അവനോട് തീർത്തു പറഞ്ഞു. പിന്നെ അവൻ CAT എക്സമിൽ ഉയർന്ന റാങ്ക് വാങ്ങി ഐഐഎം ൽ MBA പഠിക്കാൻ കൊൽക്കത്തയിൽ പോയി. ഞാൻ ഇവിടെ ബംഗളുരു തന്നെ ഉള്ള ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിക്കും കയറി. പിന്നീട് ഞങ്ങളുടെ സൗഹൃദം ഫോൺ വിളികൾ മാത്രമായി ചുരുങ്ങി.
അവൻ്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിച്ചു എന്നറിഞ്ഞു ഞാനും തകർന്നു പോയി. കാരണം അവൻ്റെ വീട്ടിൽ നിരവധി തവണ പോയിട്ടുണ്ട്. അവൻ്റെ അമ്മയും അച്ഛനും പെങ്ങളും എല്ലാം എനിക്കും വേണ്ടപ്പെട്ടവർ ആയിരുന്നു. അവനെ അന്വേഷിച്ചു പൂനെയിലെ അവൻ്റെ വീട്ടിൽ ചെന്നെങ്കിലും ആരെയും കാണാൻ സാധിച്ചില്ല അവനെ പല പ്രാവിശ്യം ഫോണിൽ വിളിച്ചിട്ട് ഇത് വരെ കിട്ടിയില്ല. കുറെ നാൾക്കു ശേഷം ഇന്നാണ് അവനെ കാണാൻ പോകുന്നത്.
“ഡാ നിതിനെ”
ശിവയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും ഞാൻ ഞെട്ടി പോയി റൈഡർ ഗിയറിൽ താടിയും മുടിയും ഒക്കെ വളർത്തി തിരിച്ചറിയാൻ കൂടി പറ്റാത്ത പോലെ ആയിരിക്കുന്നു ശിവ.
“എടാ ശിവാ എന്തു കോലമാടാ ഇത്. നിനക്ക് എന്താണ് പറ്റിയത്. നീ ഇത്രയും കാലം എവിടെ ആയിരുന്നു?”
അവൻ കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു. പിന്നെ എന്നെ ഒന്ന് മുറുക്കെ കെട്ടിപിടിച്ചു
എടാ എല്ലാം ഞാൻ പറയാം… നീ എന്നെ നീ താമസിക്കുന്ന റൂമിലേക്ക് കൂട്ടി കൊണ്ട് പോ.
ഞാൻ പോയിട്ട് ബൈക്ക് എടുത്തിട്ട് വരാം നീ നിൻ്റെ ബൈക്കിൽ പിന്നാലെ വന്നാൽ മതി
നിതിൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത റോഡിൽ പോയി നിന്നപ്പോളേക്കും ശിവയും അവൻ്റെ ബുള്ളറ്റുമായി എത്തി. എന്നിട്ടിരുവരും നിതിൻ്റെ റൂമിലേക്ക് തിരിച്ചു.
ഇരുവരെയും മാറി നിന്ന് വീക്ഷിച്ചു കൊണ്ടിരുന്ന ദീപക്കും അരുണും ഒരകലത്തിൽ ഇരുവരെയും പിന്തുടർന്നു, നിതിൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് ആണെന്ന് അവർക്ക് ഏതാണ്ടുറപ്പായിരുന്നു.
മുക്കാൽ മണിക്കൂർ സഞ്ചരിച്ച അവർ ഇന്ദ്രാനഗർ ഉള്ള നിതിൻ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി.
“ഡാ നീ ഒന്ന് കുളിച്ചു ഫ്രഷ് ആകു അപ്പോഴേക്കും ഞാൻ ഫുഡ് എന്ധെങ്കിലും ഓർഡർ ചെയ്യ്.
Engaging & dispensing ??
നന്നായിട്ടുണ്ട്
ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???
Interesting flow 🙂