ജീവിതമാകുന്ന നൗക [Red Robin] 72

അവിടെ ചെന്നതും സഞ്ജയ് ആംബുലൻസ് ഗാരേജനകത്തു കയറ്റി വാതിലടച്ചു. എന്നിട്ട് ബോഡികൾ ഓരോന്നായി വലിച്ചു പുറത്തേക്കിട്ടു. IEM  സെൽ മെബർസിൻ്റെ  ഫേസ് ഫോട്ടോസ്, ഫിംഗർ പ്രിൻൻ്റെ    എല്ലാം സ്കാൻ ചെയ്ത് ശേഷം  പോക്കറ്റ് പരിശോദിച്ചു  ഫോൺ പേഴ്‌സ് id കാർഡ് , മൊബൈൽ ഫോണുകൾ എല്ലാം നിരത്തി വെച്ച് ശേഷം ഫോട്ടോസ് എടുത്തു ശേഷം എവിഡൻസ് ബാഗിലേക്ക് മാറ്റി. ഫോട്ടോസും ഫിംഗർ പ്രിന്റും തൃശൂൽ ഡാറ്റ ബേസിലേക്ക് അപ്‌ലോഡ്  ചെയ്തു.   എന്നിട്ട് ബാംഗ്ലൂർ തന്നെ ഉള്ള തൃശൂലിൻ്റെ ഇൻറ്റെലിജൻസ് ടീമിനെ വിവരമറിയിച്ചു. ബോഡി ഡിസ്പോസലും ബാക്കി ഇൻവെസ്റ്റിഗേഷനും ഒക്കെ അവർ നോക്കിക്കോളും. ഇപ്പോൾ മരിച്ചവർ കൂടാതെ ബെംഗളൂരു IEM ൽ വേറെ മെംബേർസ് ഉണ്ടോ, ഇവർക്ക് ഇവിടെ സഹായം ചെയ്തതത് ആരൊക്കെയാണ്, id കാർഡ് സിം ഒക്കെ ഇവർ എങ്ങനെ സംഭരിച്ചു എന്നതടക്കം പല ഡീറ്റൈൽസും   പെട്ടന്ന് തന്നെ അറിയേണ്ടതുണ്ട്.  പക്ഷെ അതൊന്നും കോബ്ര ടീമിൻ്റെ ജോലി അല്ല അതിനാൽ അവൻ  ഗാരേജ്  പൂട്ടി ബൈക്ക് എടുത്തു ജോണിൻ്റെ കൂട്ടുകാരൻ നിതിൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയം ലക്ഷ്യമാക്കി നീങ്ങി. കാരണം കോർണർ ഹൗസിലെ കൂടികാഴ്ച്ച നടന്നില്ലെങ്കിലോ അത് കഴിഞ്ഞാലോ അവർ നിതിൻ്റെ ഫ്ലാറ്റിലിലെക്ക് വരൻ വളരെ അധികം സാദ്യത ഉണ്ട്.

ഇതേ സമയം നിതിൻ കോർണർ ഹൗസിൽ എത്തി  എത്തി. ശിവയെ നോക്കിയെങ്കിലും  അവിടെ കണ്ടില്ല. 8  മണി ആകാൻ ഇനിയും സമയമുണ്ട്. അവൻ മാറി നിന്ന് ഒരു സിഗരറ്റ്  വലിക്കാൻ തുടങ്ങി. പഴയ കാര്യങ്ങൾ അവൻ്റെ മനസിലേക്ക് വന്നു.

പൂനെയിൽ സൈനിക സ്കൂൾ മുതൽ മുതൽ എഞ്ചിനീയറിംഗ് വരെ തൻ്റെ കൂടെ പഠിച്ച  ചങ്കു ബഡ്ഡി ആണ് ശിവ. പഠനത്തിൽ എന്നും ഒന്നാമൻ ഒടുക്കത്തെ IQ ആണ് അവന്. നല്ല മാർക്കും ആണെങ്കിലും അത്യാവശ്യത്തിൽ  കൂടുതൽ അടിച്ചു പൊളിക്ക്  എന്നും കൂടെ ഉള്ള ചങ്ക്.

ബംഗളൂരു എഞ്ചിനീറിങ്ങിന് പഠിക്കാൻ ചേർന്നപ്പോൾ റാഗിംഗിന് വന്ന സീനിയർസിനെ ഒക്കെ അടിച്ചു പതമാക്കി. കാരണം ഞങ്ങൾ രണ്ടു പേർക്കും ചെറുപ്പം മുതൽ മാർഷൽ ആർറ്റ്സ് ട്രെയിനിങ് ഒക്കെ നേടിയിട്ടുണ്ട്   പിന്നെ ശിവ ബോക്സിങ്ങ് ചാമ്പ്യൻ കൂടി ആണ്. കുറെ അടി അങ്ങോട്ട് കൊടുത്തിട്ടുണ്ട് കുറച്ചൊക്കെ ഇങ്ങോട്ടും കിട്ടിയിട്ടുണ്ട്. കോളേജിൽ ആദ്യ വർഷം തന്നെ സീനിയർസുമായി അടി ഉണ്ടാക്കിയതോടെ ഞങ്ങൾ കോളേജ് മൊത്തം അത്യാവശ്യം ഫേമസ് ആയി. എല്ലാത്തിനും മുൻപിൽ ഞങ്ങൾ തന്നെ. പല പ്രാവിശ്യം സസ്പെന്ഷൻ. സീനിയർസിനിടയിൽ അവൻ്റെ പേര് തന്നെ സൈക്കോ ശിവ എന്നാണ്. ഇടി കൊടുക്കുമ്പോൾ മുഖത്തു ഇപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും അങ്ങനെ വീണ പേരാണ്.

അതൊക്കെ ആണെങ്കിലും മാർക്ക് വരുമ്പോൾ ശിവ എപ്പോളും ടോപ് ആയിരിക്കും. കാരണം അത്ര ബുദ്ധിയാണ് അവന്  എഞ്ചിനീയറിംഗ് ലൈഫ് കൂട്ടുകാരുമൊത്തു ശരിക്കും അടിച്ചു പൊളിച്ചു.

അടി ഉണ്ടാക്കുമ്പോൾ ചിരിച്ചു കൊണ്ട് ഇടിക്കുന്ന ശിവ പക്ഷേ  പെണ്ണുങ്ങൾക്ക് ഒരു പുഞ്ചിരി പോലും സമ്മാനിക്കാറില്ല.  അതിനു പ്രത്യകിച്ചു കാരണമൊന്നുമില്ല.  അതേ സമയം തന്നെ പഠന സംബന്ധമായ സംശയമോ സഹായമോ ആരു ചോദിച്ചാലും കൊടുക്കും. കുറെ പെൺ പിള്ളേരൊക്കെ പിന്നാലെ നടന്നെങ്കിലും ആർക്കും അവൻ പിടി കൊടുത്തിട്ടില്ല. എനിക്ക് ജീന എന്ന ലൈൻ ഉണ്ടായിരുന്നെകിലും പഠിത്തം കഴിഞ്ഞതും എന്നെ തേച്ചിട്ടു പോയി.

Updated: April 28, 2022 — 10:11 pm

3 Comments

  1. Engaging & dispensing ??

    നന്നായിട്ടുണ്ട്

  2. ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???

  3. Interesting flow 🙂

Comments are closed.