ജീവിതമാകുന്ന നൗക [Red Robin] 72

കോമ്പൗണ്ടിൽ കിടന്നതും അൻവറും ബൈക്ക് പാർക്ക് ചെയ്തതിനു ശേഷം ചുറ്റുമൊന്നു നിരീക്ഷിച്ചു.  ഒറ്റ നോട്ടത്തിൽ ആരെയും സംശയം തോന്നിയില്ല. കാരണം ആയുധ പരിശീലനവും ബോംബ് ഉണ്ടാക്കലും അല്ലാതെ കൗണ്ടർ ഇൻ്റെലിജൻസ് ഓപറേഷനിൽ അവർക്ക് പരിശീലനമൊന്നും ലഭിച്ചിട്ടില്ല.  ചായ കുടിച്ചു കൊണ്ട് നിൽക്കുന്ന ഷജീറിനെ ഒന്ന് നോക്കിയിട്ട് ഇപ്പോൾ വരാം എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് കോർണർ ഹൗസ് ലക്ഷ്യമാക്കി നീങ്ങി. ഉള്ളിൽ ഇരിക്കുന്ന ആളുകളെ പുറത്തു നിന്ന് ഒന്ന് എത്തി നോക്കിയിട്ട്    കെട്ടിടത്തിൻ്റെ പിന്നിൽ ഉള്ള പൊതു ടോയ്‌ലറ്റ് ലക്ഷ്യമാക്കി നീങ്ങി. ടോയ്‌ലെറ്റിൽ കയറിയതും ഡെലിവറി ബാഗിൽ നിന്ന് റിവോൾവർ എടുത്ത അരയിൽ തിരുകി.

രണ്ടാമത് വന്നവൻ ഉള്ളിലേക്ക് എത്തി നോക്കിയത് കൂടി അരുണിന് ഏതാണ്ട് ഇവർ തന്നെ എന്ന് തോന്നി. ദീപക്കിനോടും സഞ്ജയോടും അലെർട്ട് ആകാൻ പറഞ്ഞു. ഇനി അറിയേണ്ടത് രണ്ട് പേരിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നതാണ്. പെട്ടന്ന് ഒരു തീരുമാനത്തിൽ എത്തണം. സമയം വൈകും തോറും റിസ്ക് ആണ്. ആ പയ്യന്മാരിൽ ആര് വേണമെങ്കിലും വരാം. ആദ്യം സ്റ്റാൻലി ആണ് വരുന്നത് എങ്കിൽ ഒരു യുദ്ധക്കളം ആയി മാറും.  അതിന് മുൻപ് എങ്ങനെ verify ചെയ്യും അവർ IEM തീവ്രവാദികൾ ആണെന്ന്. തെറ്റിപ്പോയാൽ രണ്ട്  നിരപരാദികളുടെ  മരണത്തിന് ഉത്തരവാദി താൻ  ആകും.

അരുൺ ഗ്രൂപ്പ് അംഗങ്ങളോടായി പറഞ്ഞു
“ദീപക്ക് എൻ്റെ ഒപ്പം ജോയിൻ ചെയ്യൂ. സഞ്ജയ് ആംബുലൻസിൽ പോയി  ഡൈറക്ഷണൽ മൈക്ക് ഉപയോഗിച്ചു അവർ സംസാരിക്കുകയാണെങ്കിൽ തമ്മിലുള്ള സംസാരം എന്താണ് എന്ന് എനിക്കറിയണം. പല ഗ്രൂപുകളിൽ ആയി കുറെ പേർ സംസാരിക്കുന്നുണ്ട് അത് കൊണ്ട് ചാൻസ് കുറവാണ്. എങ്കിലും ശ്രമിക്കണം.”

അപ്പോളാണ് ടോയ്‌ലെറ്റിൽ പോയ അൻവർ തിരികെ വന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അരയിൽ തിരുകി വെച്ചിരിക്കുന്ന തോക്കിൻ്റെ തള്ളൽ T-ഷർട്ടിനടിയിൽ അരുണിന് വ്യക്തമായി. ഉടനെ തന്നെ അരുൺ ആ തീരുമാനം എടുത്തു.
“Guys I think its time to take down them. I am sure Target 1 is carrying a gun concealed under his shirt. I will take him down with poison. Deepak you should take out Target 2 inside ambulance.”

“അവന്മാരെ തീർക്കാനുള്ള സമയമായി. ഇപ്പോൾ വന്നവൻ്റെ അരയിൽ തോക്കുണ്ടെന്ന് ഉറപ്പാണ്. ഒന്നാമനെതിരെ  ഞാൻ വിഷ  സൂചി ഉപയോഗിക്കാം. എന്നിട്ട് ആശുപത്രിയിൽ കൊണ്ട് പോകാനെന്ന  വ്യാജേനെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുമ്പോൾ രണ്ടാമനെ ദീപക്ക് തീർത്തേക്കണം”

വലതു കൈയക്കുള്ളിൽ വിഷ പേന കാണാത്ത തരത്തിൽ പിടിച്ചു  ഫോണിൽ സംസാരിക്കുന്നത് പോലെ നടന്ന് ചെന്ന് അൻവറിനെ മെല്ലെ തട്ടിയതും   സരിൻ നിറച്ച വിഷം  സൂചി കൊണ്ട് പതിയെ കുത്തി. എന്നിട്ട് വേഗം തന്നെ ഒരു സോറായിയും പറഞ്ഞിട്ടു ഫോണിൽ സംസാരിച്ചു കൊണ്ട് മുൻപോട്ട് തന്നെ നടന്നു.

നടന്നകലുന്ന അരുണിനെ കലിപ്പോടെ നോക്കിയ അൻവർ തുടയിൽ വേദന തോന്നിയ ഭാഗത്തു മെല്ലെ തിരുമി. ഷജീറിൻ്റെ  അടുത്തേക്ക് നീങ്ങിയതും  നിലത്തേക്ക് മറഞ്ഞു വീണു. ഇത് കണ്ട ഷജീർ അൻവർൻ്റെ  അടുത്തേക്ക് ഓടി. അനക്കമറ്റ്‌ കിടക്കുന്ന അൻവറിനെ കണ്ട് ഷജീർ ഞെട്ടി.  ഏതാനും ചില ആളുകളും ചുറ്റും കൂടി. കൂടെ ദീപക്കും. പകച്ചു നിൽക്കുന്ന ഷജീറിനെ ആ കോമ്പൗണ്ടിൽ തന്നെ ഉള്ള  ആംബുലൻസ് ദീപക്ക്  ചൂണ്ടി കാണിച്ചിട്ട് ഡ്രൈവർ ഉണ്ടെങ്കിൽ ആ ആംബുലൻസ് വിളിക്കാം എന്ന് പറഞ്ഞു അങ്ങോട്ടേക്ക് ഓടി. ദീപക്ക് ചെന്ന് വണ്ടിയിൽ കയറിയതും  സഞ്ജയ് ആംബുലൻസ്മായി ചെന്നു. കൂടി നിൽക്കുന്ന ആളുകളുടെ സഹായത്തോടെ   അൻവറിനെ   വേഗം തന്നെ ആംബുലൻസിൽ കയറ്റി. കൂടെ ദീപക്കും എന്നിട്ട് ഷജീറിനോടും  കയറാൻ ആവശ്യപെട്ടു. ഒരു നിമിഷം ദൗത്യത്തെ കുറിച് ആലോചിച്ചെങ്കിലും അവിടെ കൂടിയ ജനത്തെ ഭയന്ന് ഷജീറും ആംബുലൻസിൽ കയറി.സൈറൻ മുഴക്കി കൊണ്ട് വാൻ കോമ്പൗണ്ട് കിടന്നതും ദീപക്ക് ലാപ്ടോപ്പ് ബാഗിൽ നിന്ന് സൈലെന്സർ ഉള്ള  തോക്ക് എടുത്തു ഷജീറിൻ്റെ നെഞ്ചിലേക്ക് രണ്ടു വട്ടം വെടി വെച്ച്. മരണം ഉറപ്പാക്കിയ ശേഷം അരുണിനെ വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്തു. അടുത്ത ജംഗ്ഷനിൽ എത്തിയപ്പോൾ ദീപക്ക് വാനിൽ നിന്നിറങ്ങിയിട്ട് തിരിച്ചു ഒരു ഓട്ടോ പിടിച്ചു വന്നു.  അതേ സമയം IEM തീവ്രവാദികളുടെ മൃതശരീരവുമായി സഞ്ജയ് ആംബുലൻസിൽ സേഫ് ഹൗസ് ലക്ഷ്യമാക്കി പാഞ്ഞു.

Updated: April 28, 2022 — 10:11 pm

3 Comments

  1. Engaging & dispensing ??

    നന്നായിട്ടുണ്ട്

  2. ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???

  3. Interesting flow 🙂

Comments are closed.