ജീവിതമാകുന്ന നൗക 6 [Red Robin] 92

അന്നയും അർജ്ജുവും തമ്മിലുള്ള ശത്രുതയെ കുറിച്ചയിരിക്കും അന്ന പറയുന്നത് എന്നാണ് കീർത്തന കരുതിയത്. അവൾ സമ്മതമെന്നു  തല കുലുക്കി സമ്മതിച്ചു. ഓരോ ചായ കുടിച്ചിട്ട് അവരിരുവരും ക്ലാസ്സിലേക്ക് പോയി.

ക്ലാസ്സുകൾ തുടർന്ന് പോയിക്കൊണ്ടിരുന്നു. കീർത്തനയെ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്നായിരുന്നു ദീപുവിൻ്റെ ചിന്ത. അർജുവിനെ എങ്ങെനെയെങ്ങിലും സ്വന്തമാക്കണം എന്ന് കീർത്തനയും. അർജ്ജുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനാണ് അന്നയുടെ  ശ്രമം. ഗുരുകുലം കോച്ചിങ് സെൻറെർ  നാല് സ്ഥലത്താണ് ഉള്ളത് അതിൽ അടുത്തുള്ള ബാംഗ്ലൂർ കേന്ദ്രീകരിച്ചു അന്വേഷിക്കാൻ തീരുമാനിച്ചു

ബാംഗ്ളൂർ ഉള്ള കോച്ചിങ്ങ് സെൻ്റെറിൽ അവളുടെ ഒരു കസിൻ വഴി അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവർ സ്റ്റുഡൻസ് ഡീറ്റെയിൽസ് കൈമാറാൻ സാധിക്കില്ല എന്ന് പറഞ്ഞു. അതോടെ ആ വഴി അടഞ്ഞു.

അവളും സ്റ്റീഫനും  കൂടി ബാംഗ്ലൂർ ഉള്ള പ്രമുഖ  എഞ്ചിനീയറിംഗ് കോളേജുകളുടെ ലിസ്റ്റ് ഉണ്ടാക്കി, അടുത്ത പരിപാടി അവിടെ ആ കൊല്ലം പഠിച്ചിട്ടുള്ള ആരെയെങ്കിലും കണ്ടെത്തണം. അല്ലെങ്കിൽ അവിടെ പഠിപ്പിക്കുന്ന ആരെയെങ്കിലും. പക്ഷേ കാര്യങ്ങൾ എങ്ങനെ മുന്നോട്ട് നീക്കണം എന്നൊരു നിശ്ചയവും ഇല്ല.

അവിടെ പോയി അന്വേഷിക്കാം എന്ന് വെച്ചാൽ ലീവൊന്നുമില്ല താനും.

അതിനിടയിൽ കീർത്തനക്ക് അർജ്ജുവിനെ ഇഷ്ടമാണ് എന്ന തരത്തിൽ ഒരു സംസാരം എല്ലാവരുടെയിടയിലും പരന്നു. സംഭവം തുടങ്ങിയത് മെൻസ് ഹോസ്റെലിലിൽ നിന്നാണ്. ഇഷ്‌ടം തുറന്ന് പറഞ്ഞ ദീപുവിനെ പരസ്യമായി അധിഷേപിച്ചതും കുറച്ചു നേരത്തേക്കെങ്കിലും കീർത്തന അർജ്ജുവിൻ്റെ അടുത്ത് പോയിരുന്നതും ചേർത്ത് വെച്ചാണ് ആളുകൾ പറഞ്ഞു തുടങ്ങിയത്. കീർത്തന ഹോസ്റ്റലിൽ അല്ലാത്തത് കൊണ്ട് ആദ്യമൊന്നും അവളിതറിഞ്ഞില്ല.  സംഭവത്തിൻ്റെ നിജസ്ഥിതി അറിയാൻ വേണ്ടി രാഹുൽ ജെന്നിയെക്കൊണ്ട് കീർത്തനയുടെ അടുത്തു ചോദിപ്പിച്ചു. എന്നാൽ കീർത്തന അത് നിരാകരിക്കുകയാണ് ചെയ്‌തത്‌.

ഇങ്ങനെയൊരു സംസാരം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾക്ക് സന്തോഷം തോന്നി അതേ സമയം പേടിയും. കാരണം ചെറിയമ്മ എങ്ങാനും അറിഞ്ഞാൽ പിന്നെ പഠിത്തം തന്നെ നിർത്തിക്കും.

 

രണ്ടും കൽപ്പിച്ചു എൻ്റെ  ഇഷ്‌ടം അർജ്ജുവിനെ അറിയിക്കാൻ തീരുമാനിച്ചു. നേരിട്ട് പറയാൻ ഭയമുള്ളതു കൊണ്ട് ഒരു ലവ് ലെറ്റർ ഒക്കെ എഴുതി.

നേരിട്ട് കൊടുക്കാൻ ധൈര്യമില്ല. ആരും കാണാതെ എങ്ങെനെയെങ്ങിലുംഅർജ്ജുവിൻ്റെ  ലാപ്ടോപ്പ് ബാഗിൽ വെക്കണം. പക്ഷേ അവസരം കിട്ടാത്തത് കൊണ്ട്  കുറച്ചു നാളായി ബാഗിൽ തന്നെ കൊണ്ടു നടക്കുന്നു. അവസാനം രണ്ടും കൽപ്പിച്ചു നേരിട്ട് കൊടുക്കാൻ തന്നെ തീരുമാനിച്ചു.

ഒരു ദിവസം വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ അന്നയോടെ മാത്രം കാര്യം പറഞ്ഞു.

“ഡി ഞാൻ എൻ്റെ ഇഷ്‌ടം ഈ ലെറ്ററിൽ എഴുതിയിട്ടുണ്ട്. കുറച്ചു നാളായി ഞാനിത് ബാഗിൽ കൊണ്ട് നടക്കുന്നു. ഞാനിത് ഇപ്പോൾ കൊടുക്കാൻ പോകുകയാണ്.”

കീർത്തന രണ്ടും കൽപ്പിച്ചു അർജ്ജുവിൻ്റെ അടുത്തേക്ക് ചെന്ന് എഴുത്തു കൊടുത്തു. ഒന്നും മിണ്ടാതെ തിരിഞ്ഞു അന്നയുടെ അടുത്തേക്ക് തന്നെ നടന്നു. ക്ലാസ്സിൽ എല്ലാവരും കീർത്തനയെയും അർജ്ജുവിനെയും   നോക്കുന്നുണ്ട്.

 

ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ പോകാൻ നിൽക്കുമ്പോൾ തൻ്റെ അടുത്തേക്ക് ഒരു വർണ്ണ കവറുമായി വരുന്ന കീർത്തനെയെ കണ്ടപ്പോൾ തന്നെ എനിക്ക്  കാര്യം മനസ്സിലായി. അവൾ അത് തന്നിട്ട് തിരിഞ്ഞു നടന്നു. ക്ലാസ്സ് മൊത്തം ഞങ്ങളെ നോക്കി നിൽക്കുകയാണ്. ഞാൻ കവർ തുറന്ന് നോക്കി. ചുവന്ന ഒരു കഷ്ണം കടലാസ്സിൽ. ഐ ലവ് യു എന്ന് കുറെ പ്രാവിശ്യം എഴുതിയിരിക്കുന്നു.

ഇതൊന്നും നടക്കുന്ന കാര്യമല്ല. കീർത്തന എന്നല്ല ആരെയും പ്രേമിക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ അല്ല ഞാൻ. അത് അവളുടെ അടുത്ത് വ്യക്തമാക്കണം.

ഞാൻ വേഗം തന്നെ കീർത്തനയുടെ അടുത്തേക്ക് ചെന്നു. ഞാൻ അവിടെ ചെന്നതും അന്ന എഴുന്നേറ്റ് പോയി. അവളുടെ മുഖം കടന്നൽ കുത്തിയപോലെയുണ്ട്. അത് കണ്ടപ്പോൾ തന്നെ എൻ്റെയുള്ളിൽ ദേഷ്യം വന്നു. എങ്കിലും ഞാൻ അത് കടിച്ചമർത്തി.  എൻ്റെ മുഖ ഭാവം കണ്ട് കീർത്തനയും പേടിച്ചാണ് നിൽക്കുന്നത്. ഞാൻ അവളുടെ എഴുത്തു തിരികെ നൽകി.

5 Comments

  1. Trisool team lazy ആയിരിക്കുന്നു. ഇത് seriyavoola. Bt ഒന്നറിയാം അന്ന സിവയെ കുറിച്ച് അറിഞ്ഞാൽ അവളുടെ ജീവനും apatil ആവും

  2. Waiting for the nest part..

  3. Interesting thread

  4. Nice story, ഒറ്റ ഇരുപ്പിന് ഇരുന്ന് 6 പാർട്ടും വായിച്ചു തീർത്തു. So excited

  5. Keep going.im waiting for the fights.(anna vs aju)❤️❤️❤️

Comments are closed.