ജീവിതമാകുന്ന നൗക 6 [Red Robin] 92

“അതിൻ്റെ കാര്യമല്ലേ നമ്മൾ അന്വേഷിച്ചു കണ്ട് പിടിക്കാൻ പോകുന്നത്”

“2018 ബാച്ച് ആകുമ്പോൾ 2016 ലെ എൻട്രൻസ് പരീക്ഷയിൽ നിന്നായിരിക്കും  അഡ്‌മിഷൻ. അതിൽ പ്രധാനപ്പെട്ട എൻട്രൻസ് കോച്ചിങ്ങ് സെന്ററുകളുടെ പരസ്യം കാണും അർജ്ജു പോയിട്ടുണ്ടാകാൻ സാദ്യതയുണ്ട്. ഉയർന്ന റാങ്ക് വാങ്ങാതെ ഐ.ഐ.എം കൊൽക്കത്തയിൽ കയറി പറ്റാൻ സാദിക്കുകയുമില്ല.”

“ചേച്ചി പറഞ്ഞത് ശരി ആണ്”

“നീ പഴയ ന്യൂസ്‌പേപ്പർ എവിടുന്ന് കിട്ടുമെന്ന് പറ?”

“അതൊക്കെയുണ്ട് ചേച്ചി  ജില്ലാ  പബ്ലിക് ലൈബ്രറിയിൽ ഉണ്ടാകും . ഞാൻ അവിടെ പോയി അന്വേഷിക്കാം,”

പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് അവർ പിരിഞ്ഞു.

സ്റ്റീഫൻ അന്ന് വൈകുന്നേരം തന്നെ പബ്ലിക് ലിബററിയിൽ എത്തി. 2016 ലെ CAT റിസൾട്ട് പ്രസിദ്ധീകരിച്ച തീയതി ഒക്കെ ഗൂഗിൾ ചെയ്‌ത്‌ മനസിലാക്കിയിട്ടാണ് വന്നിരിക്കുന്നത്. ഒരാഴ്ച്ചത്തെ പത്ര പരസ്യങ്ങൾ നോക്കേണ്ടതുണ്ട്. അപ്പോഴാണ് മെമ്പർഷിപ് ഉണ്ടെങ്കിലേ ലൈബ്രറിയിൽ പ്രവേശനം പോലും പറ്റൂ. മെമ്പർഷിപ് എടുക്കണമെങ്കിൽ തന്നെ  ഇപ്പോൾ ഉള്ള ഏതെങ്കിലും ഒരു മെമ്പർ ആദ്യം പരിചയപ്പെടുത്തികൊണ്ട് എഴുത്ത്  കൊടുക്കണം. വിദ്യാർഥി ആണേൽ പ്രിൻസിപ്പാളിൻ്റെ  എഴുത്ത്  വേണം. രണ്ടിനും സമയം എടുക്കും. അത് കൊണ്ട് സ്റ്റീഫൻ  അവൻ്റെ അപ്പൻ്റെ  പാർട്ടിയിലെ ഒരു ജില്ലാ നേതാവിൻ്റെ  സഹായം തേടി. അതോടെ അവന് കാര്യങ്ങൾ എളുപ്പമായി.   രാഷ്ട്രീയക്കാരൻ്റെ ശുപാർശ വന്നതും  അവൻ്റെ സഹായത്തിന് അസിസ്റ്ററെ  ലൈബ്രേറിയൻ തന്നെ എത്തി.

അവൻ ആവിശ്യപെട്ട പ്രകാരം ജനുവരി 1, 2016 മുതൽ 10 ദിവസത്തെ മേജർ ന്യൂസ്പേപ്പർസ് എല്ലാം ലൈബ്രേറിയൻ എത്തിച്ചു. അവൻ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി, രണ്ട് മൂന്ന് പേരുകേട്ട സ്ഥാപങ്ങളുടെ മുഴുവൻ പേജ് പരസ്യം ഉണ്ട്. അതിൽ ഗുരുകുലം എന്ന കോച്ചിങ്ങ് സ്ഥപനത്തിൻ്റെ മുഴുവൻ പേജ് പരസ്യത്തിൽ അവൻ ആ ഫോട്ടോ കണ്ടു  AIR 23 ശിവ രാജശേഖരൻ  (ഓൾ  ഇന്ത്യ റാങ്ക് 23 ) അവൻ വേഗം തന്നെ മൊബൈൽ ഫോണിൽ ഒന്നു രണ്ടു ഫോട്ടോ എടുത്തു. എന്നിട്ട് ലൈബ്രേറിയൻ നന്ദി പറഞ്ഞു അവിടന്ന് ഇറങ്ങി.

 

ദീപുവിനാണെങ്കിൽ കീർത്തനയുടെ സ്നേഹം എങ്ങനെയെങ്കിലും നേടിയെടുക്കണം എന്ന ചിന്തയിൽ ആണ്. കീർത്തനയാണ് അർജ്ജുവിൻ്റെ രഹസ്യ ആരാധിക  എന്നവൻ സംശയിച്ചു. അവസാനം അവൻ അവൻ്റെ ഉറ്റ സുഹൃത്തും റൂം മേറ്റുമായ രമേഷിൻ്റെ അടുത്ത കാര്യങ്ങൾ അവതരിപ്പിച്ചു

“ഡാ എനിക്ക് കീർത്തനയെ   ഒത്തിരി ഇഷ്ടമാണ്. “

ആദ്യം ഒന്ന് അമ്പരുന്ന് രമേഷ് അവനെ കളിയാക്കി പറഞ്ഞു

“ഹാ ബെഷ്ട, കീർത്തന അതും നിനക്ക്, നീ നിൻ്റെ മുഖം ഒന്ന് ആ കണ്ണാടിയിൽ നോക്കിക്കേ “

“ഡാ കളിയാക്കാതെ മൈനെ. ഞാൻ സീരിയസ്സായി പറഞ്ഞതാണ്. എനിക്കവളെ ഒത്തിരി ഇഷ്ടമാണ്. മനസ്സിലെ ഒരു ചാഞ്ചാട്ടം മാത്രമാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓരോ ദിവസം കഴിയും തോറും എനിക്ക് പറ്റുന്നില്ലെടാ. ഞാൻ അവളുടെ അടുത്തു ഞാൻ എല്ലാം തുറന്ന് പറയാൻ പോകുകയാണ്.”

“ഡാ അത് വേണോ അതും മീര മാമിൻ്റെ മരുമകൾ. അവസാനം നിനക്ക് അവളെ കിട്ടുകയുമില്ല അവര് നിന്നെ ഇൻ്റെർണൽ എക്സാമിനു തോൽപ്പിക്കുകയും ചെയ്യും.”

“അവൾ ഇല്ലാതെ പറ്റുമെന്ന് തോന്നില്ല”

“ഡെസ്പാക്കാതെടാ, ആദ്യം നീ കമ്പനി അകാൻ നോക്ക്”

“മ്മ്മ് ഓക്കേ “

“എൻ്റെ ഫുൾ സപ്പോർട്ട്. ഹംസം ആകണമെങ്കിൽ പറഞ്ഞാൽ മതി. പക്ഷേ ചിലവുള്ള ഹംസമാണ് ട്ടോ”

മനസ്സിലുള്ളത് രമേഷിനോട്‌ പറഞ്ഞപ്പോൾ അവന് ഒരു ആശ്വാസം തോന്നി.

പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ ദീപു മനഃപൂർവ്വം കീർത്തനയുടെ സീറ്റിന് അരികിലുള്ള സീറ്റിലായി ഇരുന്നു. അന്ന ഇരിക്കാറുള്ള സീറ്റ് ആണ് എങ്കിലും അവൾ ഒന്നും പറയാതെ പിൻ നിരയിലേക്ക് മാറി ഇരുന്നു

കീർത്തന അന്ന് പതിവിലും സുന്ദരിയായ ആണ് ക്ലാസ്സിൽ എത്തിയത്. ക്ളാസ്സ് റൂമിലേക്ക് കടന്നപ്പോൾ  ദീപു അന്നയുടെ സീറ്റിൽ ഇരിക്കുന്നതാണ് കണ്ടത്. പിൻ നിലയിലായി അന്നയും. പതിവ് സീറ്റ് വിട്ട്  കീർത്തന അന്നയുടെ അരികിൽ പോയിരുന്നു. ദീപുവിന് വല്ലാത്ത നിരാശ തോന്നി എങ്കിലും അവൻ അത് പ്രകടിപ്പിച്ചില്ല. ഇനിയും വൈകി കൂടാ എന്നവൻ്റെ മനസ്സ് പറഞ്ഞു. ഇങ്ങനയാണെങ്കിൽ കീർത്തനയെ നഷ്ടപ്പെടും എന്നവന് തോന്നി. നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമായി ബ്രേക്കിൻ്റെ സമയം ദീപു കീർത്തനയുടെ അടുത്ത് ചെന്ന് കണ്ണുകളിൽ നോക്കി പറഞ്ഞു

5 Comments

  1. Trisool team lazy ആയിരിക്കുന്നു. ഇത് seriyavoola. Bt ഒന്നറിയാം അന്ന സിവയെ കുറിച്ച് അറിഞ്ഞാൽ അവളുടെ ജീവനും apatil ആവും

  2. Waiting for the nest part..

  3. Interesting thread

  4. Nice story, ഒറ്റ ഇരുപ്പിന് ഇരുന്ന് 6 പാർട്ടും വായിച്ചു തീർത്തു. So excited

  5. Keep going.im waiting for the fights.(anna vs aju)❤️❤️❤️

Comments are closed.