ജീവിതമാകുന്ന നൗക 6 [Red Robin] 92

“അവളുടെ ഒരു സിബിഐ ഡയറികുറിപ്പ് നിനക്കിതുവരെ മതിയായില്ലേ അന്നേ”

അനുപമ ഒരു ഉപദേശരൂപേണ പറഞ്ഞു

“നിങ്ങൾ നോക്കിക്കോ ഞാൻ അവനിട്ട് ഒരു പണി കൊടുക്കും ജീവിതകാലം മൊത്തം മറക്കാത്ത തരത്തിലുള്ള ഒരു പണി “

അവൾ അർജ്ജുവിനെ സ്വന്തമാക്കുന്നതായി മനസ്സിൽ കണ്ട് കൊണ്ടാണ് അത് പറഞ്ഞത്. അതിൻ്റെ ഒരു പുഞ്ചിരി അവളറിയാതെ അവളുടെ മുഖത്തു വിടർന്നു. പക്ഷേ അമൃതയും അനുപമയും വിചാരിച്ചത് അന്നക്ക് അർജ്ജുവിനോടുള്ള പകയുടെ, പ്രതികാരത്തിൻ്റെ കൊലചിരിയാണെന്നാണ് .

“പറഞ്ഞത് ഓർമ്മയുണ്ടല്ലോ ഒരാളോട് പോലും ഒന്നും പറയരുത്”

അനുപമയും അമൃതയും തലയാട്ടി സമ്മതിച്ചു.

ഉറങ്ങാൻ കിടന്നപ്പോൾ സാറ പറഞ്ഞ ഓരോ കാര്യത്തെ കുറിച്ച് അന്ന ആലോചിക്കുകയായിരുന്നു. പറഞ്ഞതൊക്കെ സത്യമാണ് എന്നവൾക്ക് മനസ്സിലായി. അർജുവിൻ്റെ പരീക്ഷയിലെ പെർഫോമൻസും ഒക്കെ ശരിക്കും ഉള്ളതാണ് ആണ് എന്ന മനസ്സിലായി.

രാജ്യത്തെ തന്നെ ടോപ് ഇന്സ്ടിട്യൂട്ടിൽ കയറാൻ തലയുള്ളവൻ അവിടെത്തെ കോഴ്‌സും നിർത്തി ഇവിടെ വരേണ്ട കാര്യമെന്താണ്?

പിന്നെ അവൻ്റെ പിന്നിലെ ശക്തി ആരാണ്?

അങ്ങനെ കുറെയേറെ ചോദ്യങ്ങൾ അന്നയുടെ മനസ്സിൽ ഉയർന്നു. പിന്നീട രാത്രി എപ്പോളോ അവൾ ഉറങ്ങിപ്പോയി

പിറ്റേന്ന് രാവിലെ സുഖമില്ലെന്നു പറഞ്ഞു വാർഡൻ്റെ അടുത്തു നിന്ന് പെർമിഷൻ എടുത്ത് അന്ന ഹോസ്റ്റലിൽ തന്നെ നിന്നു.

അനുപമയും അമൃതയും ക്ലാസ്സിൽ പോയപ്പോൾ തന്നെ ലാപ്ടോപ്പ് എടുത്ത് ശിവ എന്ന പേരിൽ fb പ്രൊഫൈൽ സെർച് ചെയ്തു. പക്ഷേ ശിവ എന്ന പേരിൽ ആയിരക്കണിക്കുന്നു പ്രൊഫൈലുകൾ ഉണ്ട് പോരാത്തതിന് ശിവയുടെ മുഴുവൻ പേരും അറിയില്ല. കുറെ എണ്ണം ഒക്കെ തുറന്നു നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം. അന്നക്ക് ദേഷ്യം വന്നു. ആ കോളേജിലേക്ക് എങ്ങാനും പോയാ മതിയായിരുന്നു അവനെ കാണുകയെങ്കിലും ചെയ്യാമായിരുന്നു.

അന്നക്ക് വേറേ ഒരു ഐഡിയ തോന്നി. കൊച്ചിയിലും സൗത്ത് ഇന്ത്യയിൽ തന്നെ പല നഗരങ്ങളിൽ CAT എൻട്രൻസ് കോച്ചിങ്ങ് നൽകുന്ന പ്രമുഖ സ്ഥാപനത്തിൻ്റെ മുഴുവൻ പേജ് പരസ്യം അവളുടെ മനസ്സിലേക്ക് വന്നു. ഏതെങ്കിലും  ഒരു കോച്ചിങ്ങ് സെന്ററിൽ അർജ്ജുൻ എൻട്രൻസ് കോച്ചിങ്ങിന് പോകാൻ സാദ്യതയുണ്ട്. മാത്രമല്ല ഐ.ഐ.എം  കൊൽക്കത്തയിൽ അഡ്മിഷൻ നേടണമെങ്കിൽ പ്രവേശന പരീക്ഷയിൽ നല്ല റാങ്കും  വേണം. അങ്ങനെ റാങ്ക് നേടിയിട്ടുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളുടെ പരസ്യത്തിൽ അവൻ്റെ പേരും ഫോട്ടോയും വരാൻ സാദ്യതയുണ്ട്. കോച്ചിങ്ങ് സ്ഥാപനങ്ങളുടെ ആ കൊല്ലത്തെ പരസ്യം നോക്കിയാൽ ഒരു പക്ഷേ അർജ്ജുവിൻ്റെ ഡീറ്റെയിൽസ് കിട്ടാൻ ചാൻസുണ്ട്.

അന്ന വൈകിട്ട് കാണണം എന്ന് അവളുടെ അനിയൻ സ്റ്റീഫന് മെസ്സേജ് ഇട്ടു. പിന്നെ പ്രത്യകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും  അർജ്ജുവിനെ ചുമ്മാ കാണാനുള്ള മോഹത്തിൽ ലഞ്ച് ബ്രേക്ക് കഴിയുന്ന സമയം നോക്കി അന്ന ക്ലാസ്സിലേക്ക് പോയി.

വൈകിട്ട് സ്റ്റീഫനെ കണ്ട് സാറാ പറഞ്ഞതടക്കം ഉള്ള കാര്യങ്ങൾ അന്ന സ്റ്റീഫനോട് പറഞ്ഞു. ഐഐഎംമിൽ പഠിച്ചതാണ് എന്ന് പറഞ്ഞപ്പോൾ  സ്റ്റീഫന് വിശ്വസിക്കാൻ തന്നെ പറ്റിയില്ല.

“ചേച്ചി ഐ.ഐ.എം കൊൽക്കത്തയിൽ  പഠിച്ച ആൾ കോഴ്‌സ് നിർത്തി ഈ കോളേജിൽ ഒക്കെ ചേരുമോ?”

5 Comments

  1. Trisool team lazy ആയിരിക്കുന്നു. ഇത് seriyavoola. Bt ഒന്നറിയാം അന്ന സിവയെ കുറിച്ച് അറിഞ്ഞാൽ അവളുടെ ജീവനും apatil ആവും

  2. Waiting for the nest part..

  3. Interesting thread

  4. Nice story, ഒറ്റ ഇരുപ്പിന് ഇരുന്ന് 6 പാർട്ടും വായിച്ചു തീർത്തു. So excited

  5. Keep going.im waiting for the fights.(anna vs aju)❤️❤️❤️

Comments are closed.