ജീവിതമാകുന്ന നൗക 6 [Red Robin] 92

ഇന്ന് അവൻ വരുന്നതിന് മുൻപ് ലാപ്ടോപ്പ് എടുത്തു നോക്കണം. ഉച്ചക്ക് ബ്രേക്ക് തുടങ്ങിയപ്പോൾ അവൾ സ്വന്തം ലാപ് എടുത്ത് ബാഗിൽ വെച്ചു. എന്നിട്ട് ക്യാന്റീനിൽ പോയിട്ട് കുറച്ചു കഴിച്ചു എന്ന് വരുത്തിയിട്ട്  തിരിച്ചു ഔടി വന്ന്. ഒന്നുമറിയാത്ത പോലെ അർജ്ജുവിൻ്റെ ലാപ്ടോപ്പ് എടുത്ത് അവളുടെ സീറ്റിൽ ഇരുന്നു ലോഗിൻ ചെയ്‌തു. ഓരോ ഡ്രൈവുകളായി പരതി. പക്ഷേ നിരാശയായിരുന്നു ഫലം. അകെ കുറച്ചു ക്ലാസ്സ് നോട്ടസും പൗർപോയിന്റ് സ്ലൈഡ്‌സ്. ഒരു ഫോൾഡറിൽ കുറച്ചു സിനിമ. ഒരു ഡ്രൈവ് മുഴുവൻ പാട്ടുകൾ. പിന്നെ കുറെ ഇ ബുക്‌സ്. ഇതല്ലാതെ പേർസണലയിട്ടുള്ള ഒന്നും തന്നെ ഇല്ല. ഇത്രയും നോക്കിയപ്പോളേക്കും സമയം കുറച്ചായി. കുറച്ചു പേരൊക്കെ ക്ലാസ്സിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു. അവൾക്ക് ടെൻഷൻ കൂടി

അവൾ പെട്ടന്ന് തന്നെ ബ്രൗസർ തുറന്നു. നോക്കി ജിമെയിലും ഫേസ്ബുക്കും ഒക്കെ ലോഗിനായി ആണ് കിടക്കുന്നത്. രണ്ടും അർജുൻ എന്ന പേരിൽ തന്നെ. ആദ്യമേ അവൾ ഇമെയിൽ കയറി നോക്കി. വളരെ കുറച്ചു മെയിൽ മാത്രം. മൈലുകളുടെ തീയതി വെച്ച് നോക്കിയാൽ അക്കൗണ്ട് തുടങ്ങിയിട്ട് അധികം നാൾ ആയിട്ടുള്ളു. അതായത് ക്ലാസ്സ് തുടങ്ങുന്നതിന് ഒരു മാസം മുൻപ്.

വേഗം തന്നെ ഫേസ്ബുക് തുറന്നു. നേരത്തെ കണ്ടത് പോലെ തന്നെ ഒറ്റ ഫോട്ടോസ് പോലുമില്ല. ഒരു ഫോട്ടോ ആൽബം പോലുമില്ല. ക്ലാസ്സിലെ കുറച്ചു പേർ മാത്രം ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്. പെട്ടന്നാണ് ഫ്രണ്ട്ലിസ്റ്റിൽ കിടക്കുന്ന മറ്റൊരു പേര് അവളുടെ ശ്രദ്ധയിൽ പെട്ടത്. ശിവ രാജശേഖരൻ. പ്രൊഫൈൽ ഫോട്ടോ ഒന്നുമില്ല. അവൾ വേഗം പ്രൊഫൈൽ തുറന്നു നോക്കി. കോളേജ് സ്കൂൾ എല്ലാം എഴുതിയിട്ടുണ്ട്. അവൾ കരുതിയത് പോലെ തന്നെ ഐഐഎം കൊൽക്കട്ട മാസ്റ്റേഴ്സ് അതിൻ്റെ താഴെ ബാംഗ്ലൂർ ഉള്ള പ്രമുഖ എഞ്ചിനീയറിംഗ് കോളേജ്. സ്കൂളിംഗ് സൈനിക സ്‌കൂൾ പൂനെ.  പ്രൊഫൈൽ ഫോട്ടോ ഇല്ലെങ്കിലും നിറയെ ഫോട്ടോ ആൽബങ്ങൾ ഉണ്ട്. കൂടുതലും യാത്രകളുടെ ഫോട്ടോസ് ആണ്. പിന്നെ ഒന്ന് രണ്ട് ആൽബം നിറയെ ഫാമിലി ഫോട്ടോസ്. അച്ഛനും അമ്മയും പെങ്ങളുമാണെന്ന് വ്യക്തം. അച്ഛൻ എയർ ഫോഴ്‌സിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു. നല്ല സുന്ദരിയായ അമ്മ. അതിലും സുന്ദരിയായ പെങ്ങൾ. അർജ്ജുവും നല്ല സ്മാർട്ടായിട്ടുണ്ട്. അവൻ്റെ മുഖത്തു നല്ല സന്തോഷമുണ്ട്. അവൾ ആ ഫോട്ടോയിലേക്ക് കുറച്ചു നേരം നോക്കി നിന്ന് .

അവൾ തൻ്റെ മൊബൈൽ ഫോൺ എടുത്ത് ഫേസ്ബുക്കിൽ നിന്ന്  ഫോട്ടോസ് എടുക്കാൻ പോയപ്പോഴാണ് രാഹുലും ജെന്നിയും ക്ലാസ്സിലേക്ക് കടന്ന് വരുന്നത്. അന്നക്ക് അവളുടെ നല്ല ജീവൻ പോയത് പോലെ തോന്നി. എപ്പോൾ വേണെമെങ്കിലും അർജ്ജുവും എത്തി ചേരാം. ഉള്ളൊന്ന് കാളിയെങ്കിലും അന്ന  മനഃസാന്നിദ്യം കൈവിടാതെ എല്ലാം ക്ലോസ് ചെയ്‌തു. രാഹുലും ജെന്നിയും സീറ്റിൽ ഇരുന്ന നിമിഷം  തന്നെ ലാപ്ടോപ്പ് അർജ്ജുവിൻ്റെ ഡെസ്കിൽ പഴയതു പോലെ തന്നെ വെച്ചു.

ബെല്ലടിച്ചതും അർജ്ജുവും കടന്ന് വന്നു. എങ്ങാനും പിടിക്കപെടുമോ എന്നൊരു പേടി അവൾക്കുണ്ടായി.  പക്ഷേ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ അർജ്ജു പഴയതു പോലെ ലാപ്ടോപ്പ് തുറന്ന് നോട്ടസും നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ മാത്രമാണ് അവൾക്ക ആശ്വാസമായത്.

ക്ലാസ്സിലേക്ക് വന്ന അർജ്ജു അന്നയുടെ മുഖത്തെ മാറ്റം ശ്രദ്ധിച്ചിരുന്നു. സ്ഥിരം താൻ കടന്ന് വരുമ്പോൾ തന്നെ നോക്കിയുള്ള പുഞ്ചിരി ഇന്നില്ല. അടുത്ത എത്തുമ്പോളുള്ള ഗുഡ് അഫ്റ്റർനൂൺ വിഷും. എങ്കിലും അവൻ കൂടുതൽ ചിന്തിക്കാൻ നിന്നില്ല.

സ്റ്റീഫൻ്റെയും കൂട്ടുകാർ വഴിയും അന്നയുടെ കസിൻ വഴിയുമുള്ള ബാംഗ്ലൂർ അന്വേഷണം ഫലം കണ്ടില്ല. ക്രിസ്മസ് വെക്കേഷൻ തുടങ്ങുകയാണ് അത് കഴിഞ്ഞാൽ സ്റ്റഡി ലീവ് പിന്നെ യൂണിവേഴ്സിറ്റി വക സെമസ്റ്റർ എക്സാം. അതോടെ ആദ്യ സെമസ്റ്റർ കഴിയും. അർജ്ജു പഠിക്കുന്ന കോളേജിൻ്റെ പേര് കിട്ടിയ സ്ഥിതിക്ക് വെക്കേഷൻ  തുടങ്ങുമ്പോൾ തന്നെ സ്റ്റീഫനെ കൂട്ടി ബാംഗ്ലൂർ പോയി കാര്യങ്ങൾ അന്വേഷിക്കണം.

കോളേജിലെ സി.സി.ടി.വി കളിൽ അർജ്ജുവിനെ മാത്രം നിരീക്ഷിച്ചിരുന്ന ത്രശൂൽ സർവെല്ലനസ് ടീം അർജ്ജുവിൻ്റെ ലാപ്ടോപ്പ് അന്ന കൈക്കലാക്കി അതിനുള്ളിൽ പരതിയതൊന്നും അറിഞ്ഞില്ല.

തുടരും….

5 Comments

  1. Trisool team lazy ആയിരിക്കുന്നു. ഇത് seriyavoola. Bt ഒന്നറിയാം അന്ന സിവയെ കുറിച്ച് അറിഞ്ഞാൽ അവളുടെ ജീവനും apatil ആവും

  2. Waiting for the nest part..

  3. Interesting thread

  4. Nice story, ഒറ്റ ഇരുപ്പിന് ഇരുന്ന് 6 പാർട്ടും വായിച്ചു തീർത്തു. So excited

  5. Keep going.im waiting for the fights.(anna vs aju)❤️❤️❤️

Comments are closed.