ജീവിതമാകുന്ന നൗക 6 [Red Robin] 92

“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം അടുത്ത് വന്നിരുന്നത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല.”

 

ഹോസ്റ്റലിൽ അന്നയുടെ റൂമിൽ

“പിള്ളേരെ എങ്ങനയുണ്ടായിരുന്നു എൻ്റെ പെർഫോമൻസ്?”

“സൂപ്പർ ആയിട്ടുണ്ട് അന്നേ ആ അർജ്ജുവിന് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. രാഹുലാണെങ്കിൽ  മല പോലെ വന്നിട്ട് എലി പോലെ പോയി”

“എന്താണ് നമ്മുടെ ഹോസ്റ്റലിൽ സമാചാർ?”

“എല്ലാവരും കൺഫ്യൂഷനിലാണ് നിനക്ക് അവനോട് പ്രേമം ആണെന്ന് ചിലർ അതല്ല  പകരം വീട്ടാനുള്ള് നിൻ്റെ പുതിയ നമ്പർ മാത്രമാണ് എന്ന് ചിലർ. ആകെ ജഗ പുകയായിട്ടുണ്ട്.”

“എന്നാലും അന്നേ ഇതൊക്കെ വേണോ നീ ചീഞ്ഞു നാറി നാറ്റം അടിപ്പിച്ചിട്ട് എന്തു കാര്യം?” അനുപമയാണ് ചോദിച്ചത്.

“ഞാൻ ഇതിൽ കൂടുതൽ എന്തു നാറാൻ ?.”

പിന്നെ അതിനെ പറ്റി കൂടുതൽ സംസാരമൊന്നുമുണ്ടായില്ല

 

ദീപുവും രമേഷും അവരുടെ മുറിയിൽ ഇത് തന്നയാണ് ചർച്ച.

“ഡാ ദീപു ആദ്യ ഘട്ടം ഇത്ര വിജയിക്കുമെന്ന് ഞാൻ പോലും കരുതിയില്ല? “അടുത്ത പരിപാടി എന്താണ് ?”

“ശരിയാടാ അന്ന ഒതുങ്ങി പോയി എന്നാണ് ഞാൻ കരുതിയത്. അവളുടെ അടുത്തു നിന്ന് ഇങ്ങനെ ഒരു പെർഫോമൻസ് ഉണ്ടാകും എന്ന് ഞാൻ പോലും കരുതിയില്ല. “

“ഡാ അവൾക്കിനി അവനോട് ശരിക്കും പ്രേമം ഉണ്ടോ?”

“തേങ്ങാക്കൊല അവൾക്ക് അവനോട് ഒടുങ്ങാത്ത പകയാണ്. അതാണ് അവളീയവസരം ശരിക്കും പ്രയോജനപ്പെടുത്തിയത്. നമ്മക്കും ഇത് തന്നയാണ് വേണ്ടത്. ഈ ഗ്യാപ്പിൽ കീർത്തനയുമായി ഒരു അടുപ്പമുണ്ടാക്കി എടുക്കണം “

“ശരി ശരി പക്ഷേ കഴിഞ്ഞ തവണ നടന്നത് ഓർമ്മയുണ്ടല്ലോ”

ദീപു ഓർമ്മയുണ്ടെന്ന് രീതിയിൽ തലയാട്ടി

പിറ്റേ ദിവസം അന്ന ഒരു പടി കൂടി കടന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. അവൾ ഒരു ചുവന്ന സാരിയാണ് ഉടുത്തത്. കാലിൽ വെള്ളി  പാദസരവും അണിഞ്ഞു . പിന്നെ മനം മയക്കുന്ന പെർഫ്യൂം എടുത്ത് ദേഹത്തടിച്ചു. അമൃതയും അനുപമയും വരെ അവളുടെ സൗന്ദര്യം കണ്ട് അന്ധാളിച്ചു നിന്ന് പോയി.

നമുക്ക് കൃത്യം ബെല്ലടിക്കുന്ന സമയത്തു എത്തുന്ന രീതിയിൽ ഇറങ്ങിയാൽ മതി. അമൃതയുടെയും അനുപമയുടെയും പിന്നിലായി അവൾ കോളേജിലേക്ക് നടന്നു. കാണുന്നവർ കാണുന്നവർ അന്ധാളിച്ചു നോക്കുന്നുണ്ട്. ക്ലാസ്സിൽ കയറായപ്പോൾ അന്ന മുന്നിലോട്ട് നടന്നു. വെളിയിൽ നിൽക്കുന്നവർ ഒക്കെ അവളുടെ ഭംഗിയിൽ മയങ്ങി പോയി.

ക്ലാസ്സിൽ കയറിയതും അവൾ അർജ്ജുൻ ഇരിക്കുന്ന ഭാഗത്തേക്ക് തന്നെ നോക്കി. അവൻ അവിടെ തന്നെ ഇരിക്കുന്നുണ്ട്.  ലാപ്ടോപ്പിൽ എന്തോ ചെയുന്നത് പോലെ അഭിനയിക്കുകയാണ്. താൻ കരുതിയത് പോലെ തന്നെ സീറ്റ് മാറിയിട്ടില്ല.  അവൾ തലേ ദിവസം ഇരുന്ന സീറ്റിൽ തന്നെ പോയിരുന്നു. ലാപ്ടോപ്പിൽ നോക്കികൊണ്ടിരിക്കുന്ന അർജ്ജുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

” ഹലോ ഗുഡ് മോർണിംഗ്”

അന്ന ക്ലാസ്സിലേക്ക് കടന്നു വന്നത് ഞാൻ കണ്ടിരുന്നു  ചുവന്ന സാരി ഒക്കെ അണിഞ്ഞാണ് വന്നിരിക്കുന്നത്. ഞാൻ വേഗം തന്നെ തുറന്നു വെച്ച ലാപ്ടോപ്പിലേക്ക് നോട്ടം മാറ്റി. ഒരു നിമിഷ നേരത്തേക്കേ അവളെ ശ്രദ്ധിച്ചതെങ്കിലും അവളുടെ ആ വരവ് എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. രണ്ടും കൽപ്പിച്ചാണ് അവളുടെ നീക്കങ്ങൾ എന്നെനിക്ക് മനസ്സിലായി. അവൾ അടുത്ത് എത്തിയതും അവളുടെ സാമീപ്യം അറിയിച്ചു കൊണ്ട് വില കൂടിയ ഏതോ പെർഫ്യൂമിൻ്റെ മണം എൻ്റെ മൂക്കിലേക്ക് എത്തി.

5 Comments

  1. Trisool team lazy ആയിരിക്കുന്നു. ഇത് seriyavoola. Bt ഒന്നറിയാം അന്ന സിവയെ കുറിച്ച് അറിഞ്ഞാൽ അവളുടെ ജീവനും apatil ആവും

  2. Waiting for the nest part..

  3. Interesting thread

  4. Nice story, ഒറ്റ ഇരുപ്പിന് ഇരുന്ന് 6 പാർട്ടും വായിച്ചു തീർത്തു. So excited

  5. Keep going.im waiting for the fights.(anna vs aju)❤️❤️❤️

Comments are closed.