ജീവിതമാകുന്ന നൗക 6 [Red Robin] 92

പിറ്റേ ദിവസം  ക്ലാസ്സ് തുടങ്ങനുള്ള അവസാന ബെൽ അടിച്ചപ്പോളാണ് അന്ന ക്ലാസ്സിലേക്ക് കയറിയത്. ഒരു പുഞ്ചിരിയുമായി നേരെ കയറി ചെന്ന് അർജ്ജുവിൻ്റെ അടുത്തു ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു. പഠിപ്പിക്കാൻ വന്ന സൂസൻ മിസ്സ് അടക്കം എല്ലാവരും തിരിഞ്ഞു നോക്കുന്നുണ്ട്. തൻ്റെ വരവിൽ അർജ്ജുവും ഒന്നമ്പരന്നിട്ടുണ്ട്. ചിലരൊക്ക കുശുകുശുക്കുന്നുണ്ട്. വേറെ ചിലരാകട്ടെ  പൊട്ടിത്തെറിയുണ്ടാകും എന്ന മട്ടിലാണ് നോക്കുന്നത്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി കേട്ടിരുന്ന കിംവദന്തിക്ക് ചുവന്ന പേന കൊണ്ട് അടി വര ഇടുന്നതായിരുന്നു അന്നയുടെ പ്രവർത്തി.

പെട്ടന്നുള്ള അന്നയുടെ പ്രവർത്തിയിൽ അർജ്ജുവും അമ്പരന്നു.

ഇവളിത് എന്തു ഭാവിച്ചാണ്? അവിടെന്ന് എഴുന്നേറ്റ പോയാലോ എന്നായി അവൻ്റെ ആലോചന. അല്ലെങ്കിൽ വേണ്ട ഞാൻ എന്തിനു എഴുന്നേറ്റ് പോകണം. ഇന്റർവെൽ ആകുമ്പോൾ ആലോചിക്കാം. അർജ്ജു ഓരോന്ന് ആലോചിച്ചിരുന്നു. ബ്രേക്ക് ആയപ്പൊളേക്കും രാഹുൽ ഓടിയെത്തി. പിന്നാലെ ജെന്നിയും

“എടി അന്നേ നീ ഇത് എന്തു ഭാവിച്ചിട്ടാണ് ഇവിടെ കയറിയിരിക്കുന്നത്? നിനക്കിതുവരെ മതിയായിട്ടില്ലേ?”

“അത് എന്താ രാഹുലെ ഇവിടെ ഇരുന്നാൽ. ഞാൻ ഇവിടെ ഇരുന്നത് കൊണ്ട് ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല. പിന്നെ ആർക്കെങ്കിലും പേടിയുണ്ടെങ്കിൽ അവര് മാറി ഇരുന്നോട്ടെ. “

ചിരിച്ചു കൊണ്ടുള്ള അവളുടെ മറുപടി കേട്ടതും രാഹുലിന് ദേഷ്യം കൂടി. ജെന്നി അവൻ്റെ ഒരു കൈയിൽ കയറി മുറുക്കെ പിടിച്ചിട്ടുണ്ട്.

“ഡി  ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലക്ക് തന്നെ അത് നിനക്ക് ഇത്രയുമായിട്ട് മനസിലായില്ലേ?”

അന്ന കൂടുതൽ ഒന്നും പറയാൻ നിന്നില്ല തിരിഞ്ഞു അർജ്ജുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

സീറ്റ് മാറി ഇരിക്കാൻ പോയ അർജ്ജുവിന് അന്നയുടെ വാക്കുകൾ വലിയ തിരിച്ചടിയായിരുന്നു. അവിടെന്ന് പൊക്കോളാൻ രാഹുലിനോട് കണ്ണ് കൊണ്ട് കാണിച്ചു.

രണ്ടാമത്തെ  പീരീഡ് കഴിയാറായപ്പോളേക്കും അറ്റൻഡറെ വിട്ട് ഡയറക്ടർ മീര മാം അന്നയെ ഓഫീസിലേക്ക് വിളിപ്പിച്ചു

“അന്നേ നീ എന്തിനാണ് അർജ്ജുവിൻ്റെ അടുത്ത് വീണ്ടും പോയിരിക്കുന്നത്  വീണ്ടും തല്ലുണ്ടാക്കാനാണോ ?”

 

“ഇല്ല മാം ഇപ്പോൾ ഞങ്ങൾ ഫ്രണ്ട്സ ആയി. “

അന്ന തട്ടി വിട്ടു

മീര മാമിന് അത് അത്രക്ക് അങ്ങ് വിശ്വാസമായില്ല. എങ്കിലും കൂടുതൽ ഒന്നും പറയാൻ നിന്നില്ല.

ഉച്ചക്ക് തന്നെ സുമേഷ് അന്നയോട് ഇനിയും തല്ലു തുടങ്ങരുത് എന്ന് അപകേഷിച്ചു. ഒരു കുഴപ്പവുമുണ്ടാക്കില്ല എന്ന് അന്ന അവന് വാക്ക് കൊടുത്തു

ലഞ്ച് സമയം കഴിഞ്ഞപ്പോളേക്കും അർജ്ജു കാറും എടുത്ത് ഫ്ലാറ്റിൽ പോയി. രാഹുലിനോട് യൂബർ വിളിച്ചു വന്നേക്കാൻ പറഞ്ഞു. വൈകിട്ടായപ്പോളേക്കും കോളേജ് മൊത്തം സംഭവം ഫ്ലാഷായി. ഹോസ്റ്റലിൽ ചിലരൊക്കെ അന്നയോട് അർജ്ജുവിനെ ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചു. അന്ന അതിനൊന്നും മറുപടി പറഞ്ഞില്ല.

തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോൾ രാഹുൽ ഭയങ്കര ദേഷ്യത്തിലാണ്.

“ആ അന്ന നിനക്കിട്ട് വീണ്ടും പണി തുടങ്ങി, ഞാൻ അന്നേരമേ പറഞ്ഞതാണ് അവൾ ഒരു നടക്ക് പോകുന്നവൾ അല്ലെന്ന്.”

“നീ ഒന്ന് അടങ്ങു രാഹുലെ  ഞാൻ ഇന്റെർവെലിന് മാറിയിരിക്കാൻ തുടങ്ങുമ്പോളാണ് നീ വന്ന് കുളമാക്കിയത്. ഇനി മാറി ഇരിക്കാൻ പറ്റാത്ത അവസ്ഥയായി.”

“അത് ശരിയാണ് അവളുടെ മറുപടിയിൽ ഞാൻ ക്ലീൻ ബൗൾഡ് ആയി പോയി .”

“ഒരു പണി ചെയ്യാം നാളെ നിൻ്റെ അരികിലായി ഞാനും ജെന്നിയുമിരിക്കാം.”

“ആഹാ! ബെഷ്ട  ഐഡിയ അവളെ പേടിച്ചു എനിക്ക് രണ്ട് ബോഡി ഗാർഡ്‌സിനെ കൊണ്ട് വന്നു എന്ന് എല്ലാവരും പറയണം. പോരാത്തതിന് നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പു എന്ന പഴി ഞാൻ തന്നെ കേൾക്കേണ്ടി വരും “

“പിന്നെ എന്താണ്ടാ ചെയ്യുക “

5 Comments

  1. Trisool team lazy ആയിരിക്കുന്നു. ഇത് seriyavoola. Bt ഒന്നറിയാം അന്ന സിവയെ കുറിച്ച് അറിഞ്ഞാൽ അവളുടെ ജീവനും apatil ആവും

  2. Waiting for the nest part..

  3. Interesting thread

  4. Nice story, ഒറ്റ ഇരുപ്പിന് ഇരുന്ന് 6 പാർട്ടും വായിച്ചു തീർത്തു. So excited

  5. Keep going.im waiting for the fights.(anna vs aju)❤️❤️❤️

Comments are closed.