ജീവിതമാകുന്ന നൗക 4[Red Robin] 151

ഇത്രയും പറഞ്ഞിട്ട് അർജ്ജുൻ  അവളെ പിടി വിട്ടതും അന്ന താഴേക്ക് വീണു. അർജ്ജുൻ തിരിച്ചു അവൻ്റെ സീറ്റിലേക്ക് നടന്നു നീങ്ങി. എണീക്കാൻ പോലും ശക്തിയില്ലാതെ അന്ന കുറച്ചു നേരം താഴെ തന്നെ കിടന്നു. ക്ലാസ്സിൽ എല്ലാവരും അടക്കം പറച്ചിൽ ആണ്. അമൃതയും അനുപമയും ഓടി ചെന്ന്  അന്നയെ പിടിച്ചെഴുന്നേല്പിച്ചു മുൻ നിരയിലെ ഒരു സീറ്റിൽ കൊണ്ട് വന്നു ഇരുത്തി. അമൃത നടന്ന കാര്യങ്ങൾ  പറയാൻ ഡയറക്ടറുടെ റൂമിലേക്ക്  ഓടി. മീര മാമിൻ്റെ അടുത്തു അന്നയെ അർജുൻ കയറി പിടിച്ചു എന്നറിയിച്ചു. ഉടനെ അവർ രണ്ടു മിസ്സുമാരെയും കൂട്ടികൊണ്ട് കൊണ്ട് ക്ലാസ്സിലേക്ക് ചെന്നു എന്നിട്ട് അന്നയെ മിസ്സുമാരെ കൂട്ടി സിക്ക് റൂമിലേക്ക് കൂട്ടികൊണ്ട് പോയി.

ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ അവർ എന്നെ എന്തോക്കയോ ചീത്ത വിളിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സ് റൂമിനു മുൻപിലേക്ക് കോളേജ് ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിയെ വിളിച്ചു വരുത്തി ഞാൻ പുറത്തേക്കിറങ്ങാതെ ഇരിക്കാനുള്ള കാവൽ ആണ്.  ബെല്ല് അടിച്ചെങ്കിലും പഠിപ്പിക്കാനായി ക്ലാസ്സിലേക്ക് ആരും വന്നില്ല

 

 

“അന്ന അവൻ എന്താണ് ചെയ്തത് എന്ന് പറ മോളെ”

സിക്ക് റൂമിൽ ചെന്നതും മാം അന്നയോട് പല പ്രാവിശ്യം ചോദിച്ചു. എന്നാൽ അന്ന മരവിച്ചൊരു അവസ്ഥയിൽ ആയിരുന്നു.  ഒറ്റ ചുംബനത്തിലൂടെ അവന് തന്നെ എല്ലാവരുടെയും മുൻപിൽ പരസ്യമായി അപമാനിക്കാമായിരുന്നു. പക്ഷേ അവൻ അത് ചെയ്തില്ല. മൊത്തം കോളേജിൻ്റെ മുന്നിൽ വെച്ച് പരസ്യമായി അവൻ്റെ മുണ്ടഴിച്ചു അപമാനിച്ചിട്ടുകൂടി. തൻ്റെ ഭാഗത്താണ് തെറ്റ് എന്ന് അവൾക്ക് ബോദ്യപെട്ടു. കുറ്റ ബോധം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സ്റ്റീഫൻ പറഞ്ഞപ്പോൾ കേട്ടാൽ മതിയായിരുന്നു എന്നവൾ ചിന്തിച്ചു.

അന്നയുടെ ഭാഗത്തു നിന്ന് പ്രതീകരണം ഇല്ലെന്നു കണ്ടതും മാം ഓഫീസ് റൂമിൽ പോയി സി.സി.ടി.വി ഫുറ്റേജ് പരിശോദിച്ചു. അത് കണ്ടതും അവർക്കു അർജുനോടുള്ള ദേഷ്യം കൂടി.

ഉടനെ തന്നെ അന്നയുടെ അപ്പച്ചി സിറ്റി പോലീസ് കമ്മീഷണർ ലെനയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. കൂട്ടത്തിൽ എന്തു ആക്ഷൻ എടുത്താലും കോളേജിൻ്റെ പേര് മോശമാകാതെ ശ്രദ്ധിക്കണം എന്നൊരു അപേക്ഷയും. ഉടനെ തന്നെ കാക്കനാട് പോലീസ് സ്റ്റേഷനിലേക്ക് കമ്മീഷണറുടെ ഓഫീസിൽ നിന്ന് മെസ്സേജ് പാസ്സായി. അർജുനെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ.

അതേ സമയം അരുൺ സർ സ്റ്റാഫ് റൂമിൽ നിന്ന് സംഭവിച്ചത് ഒക്കെ അറിഞ്ഞു. പുള്ളി ഉടനെ തന്നെ ഋഷിയെയും ഹരിയെയും വിളിച്ചു ഒരു ഹോട്ട ഇക്സ്റ്റ്റാക്ഷൻ വേണ്ടി വരും എന്ന് പറഞ്ഞു. വേണ്ട നിർദേശങ്ങളും കൊടുത്തു. എന്നിട്ട് വേഗം തന്നെ ജീവയെ വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്‌തു.

ഡയറക്ടർ മാം പെട്ടന്ന് തന്നെ കോളേജ് ഡിസ്‌സിപ്ലിനറി കമ്മിറ്റി  മീറ്റിങ്ങ് വിളിച്ചു കൂട്ടി അർജുനനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.

കുറച്ചു കഴിഞ്ഞപ്പോളേക്കും കാക്കനാട് പോലീസ് സ്റ്റേഷനിൽ നിന്ന് SI യും 3 പോലീസ് കാരും എംബിഎ ക്യാപ്‌സിൽ എത്തി ചേർന്നു. ഡയറക്ടർ മാഡം തന്നെ അവരെ എംബിഎ ക്ലാസ്സ് റൂമിലേക്ക് ആനയിച്ചു കൊണ്ട് പോയി. വാതിൽക്കൽ പോലീസിനെ കണ്ടതും അർജ്ജുൻ സ്വയം ഇരിപ്പടത്തിൽ നിന്ന് എഴുന്നേറ്റു അവരുടെ അടുത്തേക്ക് നടന്നു ചെന്നു.

പോകുന്ന വഴി രാഹുലിനോട് പറഞ്ഞു

“ജേക്കബ് അച്ചായനെയും ജീവയെയും ഒന്ന് വിളിച്ചു പറഞ്ഞേരെ. “

“അച്ചായൻ്റെ അടുത്ത് ഞാൻ ആൾറെഡി പറഞ്ഞിട്ടുണ്ട് പുള്ളി എത്രെയും വേഗം എത്തി ചേരാം എന്ന് പറഞ്ഞിട്ടുണ്ട്. ജീവയെ വിളിച്ചിട്ടു കിട്ടിയില്ല,  ഇനിയും ട്രൈ ചെയ്യാം”

Updated: May 18, 2022 — 9:44 pm

3 Comments

  1. എന്താണ് ഇത്, ഗംഭീരം ????

    Anna ഏല്ലാ കഥയും കണ്ട് പിടിക്കുമോ! ഇവൾക്ക് അവനോടു പ്രേമം ഒന്നും അല്ല സ്വഭാവം പിന്നേം തിരിയാതെ ഇരുന്ന മതി

  2. ❤️❤️❤️❤️

  3. നല്ല കഥയാണ് ബ്രോ…
    അടുത്ത ഭാഗം എപ്പൊഴാ…

Comments are closed.