പക്ഷേ മെസൻസ് ഹോസ്റ്റലിൽ രണ്ടു പേർ മാത്രം അർജ്ജുവിൻ്റെയും രാഹുലിൻ്റെയും കഥ വിശ്വസിച്ചിട്ടില്ല. മാത്യുവിനും ദീപുവിനും ചില സംശയങ്ങൾ ഒക്കെ ഉണ്ട് എങ്കിലും അത് അവരുടെ മനസ്സിൽ തന്നെ സൂക്ഷിച്ചു. ദീപു രമേഷിനോട് പോലും തൻ്റെ സംശയങ്ങളെ കുറിച്ച് സൂചിപ്പിച്ചില്ല
അന്നയുടെ റൂമിൽ അനുപമയും അമൃതയും അന്നയെ ചോദ്യം ചെയ്യുകയാണ്
അർജ്ജുൻ ജയിലിൽ നിന്ന് അന്ന് തന്നെ ഇറങ്ങിയ കാര്യം അന്ന ഇത്രയും ദിവസം മറച്ചു വെച്ചതിൽ അവൾക്ക് അമർഷം ഉണ്ട്. അടി കിട്ടി തിരുമാൻ പോയി എന്ന് ആരോ അടിച്ചിറക്കിയ കഥ അവൾ സ്വയം വിശ്വസിച്ചു പലരുടെയും അടുത്ത് തള്ളിയിരുന്നു. അതെല്ലാം പൊളിഞ്ഞു പോയതിൽ അമൃതക്ക് നിരാശ ഉണ്ട്.
അമൃത: “ഡി അന്നേ നീ എന്തിനാണ് കരഞ്ഞത്. അതും എഴുന്നേറ്റ് നിന്ന്. കരയണം എന്നുണ്ടെങ്കിൽ ഇരുന്നു കരഞ്ഞാൽ പോരെ. നിന്നെ കുറിച്ചു ഞങ്ങൾ ഇങ്ങനെയൊന്നും അല്ല കരുതിയത് നല്ല ധൈര്യം ഉള്ളവൾ ആയിരുന്നെല്ലോ”
അന്ന ഒരു മറുപടിയും പറഞ്ഞില്ല
അനുപമ: “അത് അവൾക്ക് അന്നത്തെ സംഭവം ഓർത്തു വിഷമം വന്നു കാണും. വിചാരിച്ചത് പോലെ നടക്കാതിരുന്നാൽ നിനക്കും വിഷമം കാണില്ലേ.”
അമൃത : “ആണുങ്ങളെ അപമാനിച്ചാൽ അവര് ചുമ്മാ ഇരിക്കുമോ. ഇനി ഇത് പോലെ ഒന്നും അവൻ ചെയ്യാൻ വരാതിരുന്നാൽ മതിയായിരുന്നു.”
അന്ന് വീറു കയറ്റിയ അമൃത തന്നെ അവളെ കുറ്റപ്പെടുത്തി പറഞ്ഞു.
അനുപമ: “നീ ഒന്ന് ചുമ്മാ ഇരുന്നേ അമൃതേ അങ്ങനെ ഒന്നും ഇനി ഉണ്ടാകില്ല”
അമൃത: “നീ അറിഞ്ഞോ രാഹുലിൻ്റെ ഏതോ കൂട്ടുകാരൻ്റെ അച്ഛന് ആഭ്യന്തര മന്ത്രിയെ അറിയാം. അവൻ വഴി ആണ് അർജുൻ പുറത്തിറങ്ങിയത്. ആഭ്യന്തര മന്ത്രി ഒക്കെ പറഞ്ഞാൽ ഇവളുടെ അപ്പച്ചി ഒക്കെ എന്തു ചെയ്യാൻ പിന്നെ രണ്ടും കൂടി ഇത്രയും ദിവസം ദുബായിൽ പോയിരിക്കുകയായിരുന്നു പോലും. ആ രാഹുലിൻ്റെ അടുത്തു പൂത്ത കാശുണ്ടെന്നു തോന്നുന്നു.. ഓണത്തിൻ്റെ അന്ന് പോളോ കാറിൽ ആണ് വന്നത് ഇന്ന് റാങ്ഗലർ ജീപ്പിലും. രണ്ടു പേരും മെൻസ് ഹോസ്റ്റലിൽ നിന്ന് ഏതോ ഫ്ലാറ്റിലേക്ക് മാറി. മിക്കവാറും രാഹുലിൻ്റെ ഫ്ലാറ്റായിരിക്കും “
അനുപമ: “എന്തായാലും അവൻ ആ ജെന്നിയുമായി സെറ്റ് ആകും എന്നാണ് തോന്നുന്നത്. രണ്ടു പേരും ഇന്ന് കുറെ നേരം സംസാരിക്കുന്നുണ്ടായിരുന്നു. “
അമൃത: “ഇവളുടെ കൂടെ കൂടിയില്ലായിരുന്നെങ്കിൽ അവനെ ഞാൻ വളച്ചെനെ,”
അനുപമ: “നീയങ്ങു ചെല്ല് അവൻ വളഞ്ഞു വരും. “
അന്നക്ക് അമൃതയുടെ കുറ്റപ്പെടുത്തലുകൾ കേട്ടപ്പോൾ എഴുന്നേറ്റ് പോകണം എന്നുണ്ടായിരുന്നു. പക്ഷേ അവൾ അർജ്ജുവിനെ കുറിച്ചും രാഹുലിനെ കുറിച്ചും പറഞ്ഞത് മുഴുവൻ കേട്ടിരുന്നു. അർജ്ജുവും രാഹുലും ഇറക്കിയത് നല്ല കല്ല് വെച്ച നുണയാണ് എന്നവൾക്ക് മനസ്സിലായി.
അവളുമാർ സംസാരം കഴിഞ്ഞു പരീക്ഷക്ക് പഠിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവൾ ഡയറി എടുത്ത് രാഹുലും അർജ്ജുവും പറഞ്ഞ നുണ കഥ ഒരു പേജിൽ എഴുതി. എന്നിട്ട് കണ്ടു പിടിക്കാനുള്ള കാര്യങ്ങളുടെ കൂട്ടത്തിൽ രണ്ടു കാര്യങ്ങൾ കൂടി എഴുതി ചേർത്തു എന്നിട്ട് ആ ലിസ്റ്റ് ഒന്ന് കൂടി വായിച്ചു നോക്കി
- അർജ്ജുവും രാഹുലും തമ്മിലുള്ള പരിചയം ?
- അർജുവിൻ്റെ മാതാപിതാക്കളുടെ പേര്? അഡ്രസ്സ് ?
- അർജുവിൻ്റെ പെങ്ങൾ ?
- വണ്ടി നമ്പറുകൾ 4 ? റജിസ്ട്രേഷൻ?
- ഫ്ലാറ്റ് അഡ്രസ്സ്?
എന്താണ് ഇത്, ഗംഭീരം ????
Anna ഏല്ലാ കഥയും കണ്ട് പിടിക്കുമോ! ഇവൾക്ക് അവനോടു പ്രേമം ഒന്നും അല്ല സ്വഭാവം പിന്നേം തിരിയാതെ ഇരുന്ന മതി
❤️❤️❤️❤️
നല്ല കഥയാണ് ബ്രോ…
അടുത്ത ഭാഗം എപ്പൊഴാ…