ജീവിതമാകുന്ന നൗക 4[Red Robin] 151

ക്ലാസ്സ് കഴിഞ്ഞു മിസ്സ് ഇറങ്ങിയതും അന്ന അമൃതയുടെ ഷാൾ  എടുത്തു കൊണ്ട് മുൻപിലേക്ക് ഇറങ്ങി. എന്നിട്ട് എന്നെ നോക്കി കൊണ്ട് മുണ്ടു പോലെ ഉടുത്തിട്ട് താഴേക്കിട്ട് അത് തപ്പുന്നതായി അഭിനയിച്ചു കാണിച്ചു. അവളുടെ കൂട്ടുകാരികൾ കിണിക്കുന്നുണ്ട്. ബാക്കി ഉള്ളവരൊക്കെ എന്നെയാണ് നോക്കുന്നത്.

ഞാൻ ചാടി എണീറ്റ് പെട്ടന്ന് അവളുടെ അടുത്തേക്ക് നീങ്ങി

രാഹുൽ എന്നെ പിടിച്ചു നിർത്താൻ നോക്കിയെങ്കിലും എൻ്റെ മുഖത്തെ ചിരി  കണ്ടതും അവൻ മാറി നിന്നു,

മാത്യവും പിന്നാലെ എണീറ്റെങ്കിലും അവൻ  മാത്യുവിനെ തടഞ്ഞു. അർജുൻ ഇറങ്ങി  വരുന്നത് കണ്ട് ചിരിച്ചു കൊണ്ടിരുന്ന അന്നയുടെ കൂട്ടുകാരികൾ പേടിച്ചു വാ അടച്ചു. എല്ലാവരുടയും ശ്രദ്ധ  അടുത്തതായി എന്താണ് സംഭവിക്കും എന്നാണ്

അർജുൻ്റെ   വരവ് കണ്ട് അന്ന ഒരു നിമിഷം ഞെട്ടിയെങ്കിലും അവൻ  അടുത്തു എത്തിയപ്പോളേക്കും അവൾ ഒരു ബേസിക്ക് ഡിഫെൻസിവ് സ്റ്റാൻഡിൽ നിന്നു. അവൻ  അതി വേഗം അവളുടെ  മുഖത്തിനു നേരെ കൈ വീശി  അന്നയുടെ ശ്രദ്ധ മുഴുവൻ അവളുടെ മുഖത്തെ ലക്ഷ്യമാക്കി വരുന്ന  കൈലോട്ടു മാറിയതും അവൻ അവളുടെ മുൻപിൽ ഉറപ്പിച്ച കാലിൽ ശക്തമായി കാലുകൊണ്ട് തട്ടി. ബാലൻസ് നഷ്ടപ്പെട്ടു അന്ന  വീഴാൻ പോയതും അവളുടെ ഇടതു വശത്തേക്ക് ചേർന്ന്  നിന്ന് കൊണ്ട് അവളുടെ   രണ്ടു  തോളിലും  പിടിച്ചു ശരീരം പിന്നോട്ട്  വളച്ചു.  നേരെ നിന്നാൽ അവൾ മുട്ട് മടക്കി അടിവയറ്റിൽ ചവിട്ടാൻ ചാൻസുണ്ട്.  കാരണം martial ആർട്സിൽ പെണ്ണുങ്ങൾക്ക്‌ സെൽഫ് ഡിഫെൻസിനായി പഠിപ്പിക്കുന്ന ഒരു ബേസിക് സ്റ്റെപ് ആണ്. കയറി പിടിക്കുന്നവൻ്റെ അടിവയറു നോക്കി മുട്ടുകാൽ  കയറ്റൽ. അത് ഒഴുവാക്കാൻ ആണ് അർജ്ജുൻ അവളുടെ ശരീരം പിന്നിലോട്ട് വളച്ചത്.

പിന്നെലേക്ക് വീഴും എന്ന് തോന്നിയതും അന്ന അർജ്ജുവിനെ  കൈ കൊണ്ട് കെട്ടിപിടിച്ചു  ആ നിമിഷം തന്നെ അർജ്ജുൻ  വലത്തെ കൈ കൊണ്ട് അവളുടെ അരയിൽ ചുറ്റിപിടിച്ചു എന്നിട്ട് ഇടത്തെ കൈ കൊണ്ട് തലയുടെ പിൻഭാഗത്തു മുടിയിൽ മുറുക്കെ പിടിച്ചു പിന്നെലേക്ക് അവളെ  കൂടുതൽ വളച്ചു. ഇപ്പോൾ അന്നക്ക് എന്ധെങ്കിലും ചെയ്യണമെങ്കിൽ ആദ്യം നേരെ നിൽക്കണം അങ്ങനെ നിൽക്കാനുള്ള ബാലൻസ് അവൾക്കില്ല. അന്നയുടെ  അരയിൽ ചുറ്റി പിടിച്ചിട്ടുള്ള അവൻ്റെ  കൈകളുടെ ബലത്തിൽ മാത്രമാണ് അവൾ താഴെ വീഴാതെ നിൽക്കുന്നത്. മാത്രമല്ല തലയുടെ ബാക്കിൽ മുടി ചേർത്ത് പിടിച്ചേക്കുന്നതിനാൽ മുന്നോട്ട് നിവരാനും  സാധിക്കില്ല. അന്ന ഞെട്ടിത്തരിച്ചു നിൽക്കുമ്പോളും അർജ്ജുൻ്റെ  മുഖത്തെ ചിരി മാഞ്ഞിട്ടില്ല. അവൻ മുന്നോട്ട് വളഞ്ഞു കൊണ്ട് അവൻ്റെ ചുണ്ടുകൾ  അവളുടെ ചുണ്ടിലേക്ക് അടിപ്പിച്ചു. അന്ന മുഖം സൈഡിലേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും തലക്ക് പിന്നിൽ മുടി കുത്ത് പിടിച്ചിരിക്കുന്നതിനാൽ അതും നടക്കുന്നില്ല.

 

അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൻ്റെ   തൊട്ടടുത്തു എത്തി  അവൻ്റെ ചൂട് ശ്വാസവും മുഖത്തേക്കടിച്ചു ആഫ്റ്റർ ഷേവ് ലോഷൻ്റെ മണം അവളുടെ മുക്കിലേക്കടിച്ചു കയറി.

ഏതു നിമിഷവും ആ ദുഷ്ടൻ തന്നെ  ചുംബിച്ചെക്കാം അവൾ ഒന്നുകൂടി മുഴുവൻ ശക്തിയുമെടുത്തു കുതറി  നോക്കി. അവളെ ചുറ്റി പിടിച്ച ബലിഷ്ഠമായ കൈകൾ  ഒന്നുകൂടി മുറുകുക മാത്രമാണ് ചെയ്‌തത്. അതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു. അവൻ്റെ മുഖം കാണാതിരിക്കാനോ അതോ അവളുടെ കണ്ണീർ അവൻ കാണാതിരിക്കാനോ എന്നറിയില്ല അന്ന അവളുടെ കണ്ണുകൾ ഇറുകി അടച്ചു അവളുടെ  വിധിക്കായി കാത്തു നിന്ന്.

ഏതാനും നിമിഷങ്ങൾ കടന്നു പോയി  പക്ഷേ അർജ്ജുൻ അപ്പോളും അവളെ ചുംബിച്ചില്ല. അവൾ കണ്ണുകൾ മെല്ലെ  തുറന്നു നോക്കി. അവൻ മുഖം കുറച്ചു കൂടി പിന്നിലോട്ട് മാറ്റിയിട്ടുണ്ട്. അവൻ്റെ മുഖത്തു ഇപ്പോളും ആ ചിരി ഉണ്ട്

 

” എടീ ഒരാളുടെ മാനം കളയാൻ നിന്നെ പോലെ ഉള്ള ചെറ്റ അല്ല ഞാൻ. അന്ന് നീ കാണിച്ചതിൻ്റെ പകരം ചോദിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല. ഇന്ന് ഇവിടെ നിന്നെ ചുംബിച്ചാൽ നീ എത്ര കൊമ്പത്തെ പെണ്ണാണ് എന്ന് പറഞ്ഞാലും നിൻ്റെ മാനം കപ്പല് കയറും. പക്ഷേ ഞാൻ അത് ചെയ്യില്ല. കാരണം എനിക്കും  ഒരു പെങ്ങൾ ഉണ്ട്. പിന്നെ ഇന്ന് രാവിലെയും നിൻ്റെ അനിയൻ വന്ന് എൻ്റെ കാല് പിടിച്ചു നിനക്ക് വേണ്ടി അപേക്ഷിച്ചു. ഇനിയെങ്കിലും എന്നോട് യുദ്ധത്തിന് വരരുത് “

Updated: May 18, 2022 — 9:44 pm

3 Comments

  1. എന്താണ് ഇത്, ഗംഭീരം ????

    Anna ഏല്ലാ കഥയും കണ്ട് പിടിക്കുമോ! ഇവൾക്ക് അവനോടു പ്രേമം ഒന്നും അല്ല സ്വഭാവം പിന്നേം തിരിയാതെ ഇരുന്ന മതി

  2. ❤️❤️❤️❤️

  3. നല്ല കഥയാണ് ബ്രോ…
    അടുത്ത ഭാഗം എപ്പൊഴാ…

Comments are closed.