ജീവിതമാകുന്ന നൗക 4[Red Robin] 151

പരീക്ഷ കഴിഞ്ഞു വരുന്നവർ വരുന്നവരായി എൻ്റെ അടുത്ത് കുശലാന്വേക്ഷണം നടത്തി. ഞാനും രാഹുലും ദുബായിൽ പോയിരിക്കുകയായിരുന്നു എന്ന് നേരത്തെ നിശ്ചയിച്ചത് പോലെ  ഒരു കള്ളം പറഞ്ഞു. എല്ലാവർക്കും പോലീസ്‌ കേസിൽ നിന്ന് എങ്ങനെ ഒഴുവായി എന്നായിരുന്നു അറിയേണ്ടത്. രാഹുലിൻ്റെ അച്ഛന് സംസ്‌ഥാന ആഭ്യന്തര മന്ത്രിയെ അറിയാം  എന്നുയിരുന്ന അതിനുള്ള റെഡിമേഡ് മറുപടി. സസ്പെന്ഷൻ എങ്ങനെ പിൻവലിച്ചു എന്നതിനും അത് തന്നെ മറുപടി. ദീപുവും രമേഷും  ഹോസ്റ്റലുകാരുടെ നേതൃത്വത്തിൽ അന്നയെ ബോയ്‌കോട്ട് ചെയ്‌തെന്നും അവൾ ഒതുങ്ങി പോയി എന്നൊക്കെ സുമേഷ് വലിയ ആവേശത്തിൽ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടങ്കിലും  ഞാൻ മറുപടിയൊന്നും കൊടുത്തില്ല. പിന്നെ എല്ലാവരുടയും അടുത്ത് ഞാനും രാഹുലും കുറച്ചു നാളേക്ക്  എൻ്റെ ഒരു അങ്കിളിൻ്റെ മറൈൻ ഡ്രൈവിൽ ഉള്ള ഫ്ലാറ്റിലേക്ക് മാറുകയാണ് എന്ന് പറഞ്ഞു. ജെന്നിയുടെ അടുത്ത സംസാരം കഴിഞ്ഞു രാഹുൽ  വന്നതും ഞാൻ സംസാരം അവസാനിപ്പിച്ചു  ഹോസ്റ്റലിൽ പോയി ബുക്കുകളും ഡ്രെസ്സുമൊക്കെ പാക്ക് ചെയ്ത  ശേഷം ഫ്ലാറ്റിലേക്ക്  തിരിച്ചു.

രാഹുൽ ജെന്നിയുമായി ഫോൺ വിളി തുടങ്ങിയിട്ട് കുറെ നേരമായി. ജെന്നിക്ക് കുറെ നാളത്തെ വിഷയങ്ങൾ പറയാൻ ഉണ്ടാകും. രാഹുലിന് പോകാത്ത ദുബായ് കഥയെ കുറിച്ചും. നുണ കഥകൾ എല്ലാം അവൻ്റെ ഐഡീയ ആയിരുന്നു. മൊത്തത്തിൽ കുറച്ചു ലോജിക്ക് കുറവുണ്ട് ഇരുന്നു ചിന്തിച്ചാൽ മനസ്സിലാകും. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നെകൊണ്ട് സാധിക്കാത്തത് കൊണ്ടാണല്ലോ അവന് കഥ ഉണ്ടാക്കേണ്ടി വന്നത്.  നുണ പറയാൻ പണ്ടേ ഞാൻ വീക്കാണ്.   നേരത്തെ തന്നെ ജേക്കബ് അച്ചായനോട് ചോദിച്ചാൽ മതിയായിരുന്നു. കുറച്ചു കൂടി വിശ്വാസയോഗ്യമായ എന്ധെങ്കിലും കഥ പറഞ്ഞു തന്നേനെ. ഇതേ അവസ്ഥ തന്നയാണ് ജീവക്കും. കാര്യങ്ങൾ അരുൺ വിളിച്ചു പറഞ്ഞപ്പോൾ ജീവ ഞെട്ടി പോയി  അവന്മാർ രണ്ടു പേരും കൂടി പറഞ്ഞ കഥയിൽ ഒത്തിരി കുഴികൾ ഉണ്ട്. ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല. കാത്തിരുന്ന് കാണുക തന്നെ.

 

എൻ്റെ ചിന്ത വീണ്ടും  അന്നയെ കുറിച്ചായി. അവൾ എന്തിനായിരിക്കും കരഞ്ഞത്. ഒരു എത്തും പിടിയും കിട്ടുന്നില്ല. അവളുടെ ഇന്നത്തെ പരീക്ഷ എന്തായാലും കുളമായി കാണും.

 

പിറ്റേ ദിവസം പരീക്ഷ ആയിട്ടു കൂടി രണ്ടു ഹോസ്റ്റലിലും   അർജ്ജുൻ്റെയും രാഹുലിൻ്റെയും തിരിച്ചുവരവായിരുന്നു ചർച്ച.

ചുമ്മാ ദുബായിക്ക് ഒക്കെ പോകാൻ  ക്യാഷ് ടീം ആണെന്ന് ഒരു കൂട്ടർ അതല്ല അറസ്റ്റ് ഭയന്നിട്ടാണ് ആണെന്ന് വേറെ കൂട്ടർ. രാഹുലിൻ്റെ പിടിപാടിൽ ആണുങ്ങൾ ഒക്കെ ഇമ്പ്രെസ്സ്ഡ് ആണ്. വെള്ളമടി കേസിൽ പോലീസ് പൊക്കിയാലും ഇനി രാഹുലിനെ വിളിച്ചാൽ മതിയെല്ലോ. സുമേഷ് ആണെങ്കിൽ ആരാധന മൂത്തു എന്ധോക്കെയോ തള്ളി മറയക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയാൻ അർജ്ജുവിനെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല രാഹുലിൻ്റെ ഫോൺ ആണെങ്കിൽ ഫുൾ ബിസി

Updated: May 18, 2022 — 9:44 pm

3 Comments

  1. എന്താണ് ഇത്, ഗംഭീരം ????

    Anna ഏല്ലാ കഥയും കണ്ട് പിടിക്കുമോ! ഇവൾക്ക് അവനോടു പ്രേമം ഒന്നും അല്ല സ്വഭാവം പിന്നേം തിരിയാതെ ഇരുന്ന മതി

  2. ❤️❤️❤️❤️

  3. നല്ല കഥയാണ് ബ്രോ…
    അടുത്ത ഭാഗം എപ്പൊഴാ…

Comments are closed.