ജീവിതമാകുന്ന നൗക 4[Red Robin] 151

“മാം ചോദ്യപേപ്പറും ആൻസർ ഷീറ്റും തന്നാൽ എക്സാം എഴുതാമായിരുന്നു. മീര മാം സമ്മതിച്ചിട്ടുണ്ട്”

പെട്ടന്ന് അന്ന് ഞെട്ടി എഴുന്നേറ്റ് നിന്ന് എന്നെ നോക്കി കണ്ണിൽ നിന്ന് കണ്ണീർ മഴ പെയ്യുന്നത് പോലെ ഒഴുകുന്നുണ്ട്.  ഞാൻ തിരിച്ചു വന്നതിൻ്റെ സങ്കടത്തിലോ ദേഷ്യത്തിലോ ആണോ അവൾ കരയുന്നത്?  അന്നത്തെ സംഭവത്തിൽ വീണ്ടും കുറ്റബോധം തോന്നി.

ഏതോ യുദ്ധം വിജയിച്ചു വന്ന യോദ്ധാവിൻ്റെ  കൂടെ പോരാടിയവരുടെ മുഖ ഭാവമാണ് ക്ലാസ്സിലെ ആണുങ്ങൾക്ക്.  അവർ പലരും പുച്ഛത്തോടെയാണ് കണ്ണീർ പൊഴിക്കുന്ന അന്നയെ നോക്കുന്നത്. ക്ലാസ്സിലെ വൻ മരം അന്ന വീണിരിക്കുന്നു.

ബീന മാം എനിക്ക് ചോദ്യപേപ്പർ തന്നിട്ട് കരഞ്ഞു കൊണ്ടിരിക്കുന്ന അന്നയുടെ അടുത്തേക്ക് ഓടി ചെന്നു എന്ധോക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ ഒന്നും മിണ്ടാതെ അന്ന ഇരിക്കുന്നതിൻ്റെ എതിർ വശത്തെ ഏറ്റവും പിൻ നിരയിലെ ഒരു സീറ്റിൽ പോയിരുന്നു. ആരെയും നോൽക്കാതെ പരീക്ഷ എഴുതി തുടങ്ങി. എപ്പോഴോ അന്ന ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവൾ പരീക്ഷ എഴുതാതെ എന്നെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. ഞാൻ നോക്കുന്നത് കണ്ടതും അവൾ മുഖം മാറ്റി കളഞ്ഞു. വേഗം എഴുതി അവസാനിപ്പിച്ചിട്ടു ഞാൻ   ക്യാൻറ്റീനിലേക്ക്  പോയി ഇരുന്നു.

(അന്നയുടെ കണ്ണിലൂടെ)

കുറെ ദിവസം കഴിഞ്ഞു വന്ന രാഹുലിൻ്റെ കൂടെ അർജ്ജുവിനെ കാണാതിരുന്നപ്പോൾ ഹൃദയം പൊട്ടിയത് പോലെ എനിക്ക് തോന്നി. കണ്ണു നിറഞ്ഞിരുന്നതിനാൽ ക്ലാസ്സിലേക്ക് കയറി വന്ന അർജ്ജുവിനെ ആദ്യം കണ്ടില്ല. അവൻ സംസാരിക്കുന്ന ശബ്‌ദം  കേട്ട് നോക്കിയപ്പോൾ മിസ്സ  ആശ്ചര്യത്തോടെ അവനെ നോക്കി നിൽക്കുന്നതാണ്  ഞാൻ കണ്ടത്. അവൻ  ശുന്യതയിൽ നിന്ന് പ്രത്യക്ഷപെട്ടതായി എനിക്ക് തോന്നി. അവനെ കണ്ടതും ഞാൻ അറിയാതെ  എഴുന്നേറ്റു  നിന്ന് പോയി.  മനസ്സിൽ കുളിർ മഴ പെയ്ത പോലെ, പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ വികാരത്തിൽ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴികി.  നിർവികാരതയോടെ എന്നെ  നോക്കുന്ന അർജ്ജുവിനെ ആണ് ഞാൻ കണ്ടത്. പണ്ട് എന്നെ കാണുമ്പോൾ മുഖത്തു പ്രതിഫലിക്കുന്ന ആ ദേഷ്യം  ഞാൻ കണ്ടില്ല.

മിസ്സിൻ്റെ കൈയിൽ നിന്ന് ചോദ്യപേപ്പറും വാങ്ങി  പിൻ നിരയിലുള്ള ഒരു സീറ്റിൽ പോയി ആരെയും മൈൻഡ് ചെയ്യാതെ പരീക്ഷ എഴുതാൻ  തുടങ്ങി.  എൻ്റെ കണ്ണുനീർ പ്രവാഹം കണ്ട്   ബീന മാം ഓടി  വന്ന് എന്ധോക്കെയോ പറഞ്ഞാശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ മനസ്സ് വേറെ എവിടെയോ ആയിരുന്നു. ഇടക്ക് എപ്പോളോ  മിസ്സ് എൻ്റെ  കൈയ്യിൽ കുലുക്കി വിളിച്ചു സിക്ക് റൂമിൽ പോകുന്നോ എന്ന് ചോദിച്ചു, വേണ്ട എന്ന് പറഞ്ഞിട്ട് ഞാൻ കുറച്ചു നേരം ഡെസ്കിൽ തല ചായ്ച് കിടന്നു. കുറച്ചു കഴിഞ്ഞു തല പൊക്കി നോക്കിയപ്പോൾ ആദ്യ  അമ്പരപ്പ് മാറിയ എല്ലാവരും പരീക്ഷ എഴുതുന്ന തിരക്കിലാണ്.  എൻ്റെ കണ്ണുകൾ വീണ്ടും അവനെ തേടി. പരീക്ഷ എഴുതാതെ ഞാൻ അവനെ തന്നെ നോക്കി ഇരുന്നു. താടി ഒക്കെ വെച്ച് ആൾ അകെ മാറിയിരിക്കുന്നു. മുഖത്തു കുറച്ചു കൂടി ക്രൗര്യം വന്നിട്ടുണ്ട്.  കോളേജ് ഡ്രസ്സ് കോഡിന് വിപരീതമായി  ജീൻസും ഹാഫ് സ്ലീവ് ഷർട്ട് ധരിച്ചതോടെ  കൂൾ  ലൂക്കയിട്ടുണ്ട്. മൊത്തത്തിൽ എന്ധോക്കൊയോ മാറ്റങ്ങൾ.

അവൻ പരീക്ഷ എഴുതി കഴിഞ്ഞപ്പൊളാണെന്നു തോന്നുന്നു പെട്ടന്ന് എന്നെ ഒന്ന് നോക്കി. ഞാൻ അറിയാതെ എൻ്റെ നോട്ടം മാറ്റി കുനിഞ്ഞിരുന്നു. എനിക്ക് എന്ധോ  അവൻ്റെ നോട്ടത്തെ നേരിടാൻ കഴിഞ്ഞില്ല. അവൻ ഉത്തരകടലാസ്സ് മിസ്സിന് കൊടുത്തിട്ട് ക്ലാസ്സിനു പുറത്തേക്കിറങ്ങി പോയി. എനിക്ക് പിന്നാലെ പോയി എന്ധോക്കെയോ സംസാരിക്കണം എന്നുണ്ട്. അവൻ്റെ മുഖത്തു പോലും നോക്കാൻ പറ്റാതിരുന്ന ഞാൻ എന്തു സംസാരിക്കാൻ. എന്ധോക്കയോ ആലോചിച്ചു ഞാൻ അവിടെ തന്നെ ഇരുന്നു. ബെല്ല് അടിച്ചപ്പോൾ ബീന മിസ്സ് വന്ന് കുത്തി വരച്ച ആൻസർ ഷീറ്റ് എടുത്തോണ്ട് പോയി.

Updated: May 18, 2022 — 9:44 pm

3 Comments

  1. എന്താണ് ഇത്, ഗംഭീരം ????

    Anna ഏല്ലാ കഥയും കണ്ട് പിടിക്കുമോ! ഇവൾക്ക് അവനോടു പ്രേമം ഒന്നും അല്ല സ്വഭാവം പിന്നേം തിരിയാതെ ഇരുന്ന മതി

  2. ❤️❤️❤️❤️

  3. നല്ല കഥയാണ് ബ്രോ…
    അടുത്ത ഭാഗം എപ്പൊഴാ…

Comments are closed.