ജീവിതമാകുന്ന നൗക 4[Red Robin] 151

അർജ്ജുനും രാഹുലും കോളേജിൽ പോയിട്ട് ഇപ്പോൾ മൂന്ന് ആഴ്ച്ചയായി. എങ്ങനെ അച്ചായനെ ഒഴുവാക്കി റെഗുലർ ക്ലാസ്സിന് പോകും എന്നാലോച്ചിരിന്നപ്പോൾ ആണ് സെക്കൻഡ് ഇൻ്റെർണൽ എക്സാം  തുടങ്ങുന്ന കാര്യം അറിഞ്ഞത്. എന്തായാലും പോയെ പറ്റു. പോരാത്തതിന് കുറെ അസൈൻമൻറ്റ്സ് സബ്മിറ്റ് ചെയ്യാൻ ഉണ്ട്. ഗ്രൂപ്പ് പ്രെസൻറ്റേഷൻസ്  മാർക്ക് ഒക്കെ ഗോവിന്ദയാണ്. ജേക്കബ് അച്ചായൻ്റെ അടുത്ത് കാര്യങ്ങൾ അവതരിപ്പിച്ചു സമ്മതവും വാങ്ങി

തിരിച്ചു ചെല്ലുമ്പോൾ തന്നെ  ഡയറക്ടർ  മീര കുല സ്ത്രീയെ കുറച്ചു പാഠങ്ങൾ പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. അവരുടെ അമിതാധിക്കാരം പ്രയോഗത്തിനും ജാഡക്കും അതേ നാണയത്തിൽ ഒരു തിരിച്ചടി. അതിന് വേണ്ടി കുറച്ചു കാര്യങ്ങൾ ഒക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നു.  ആദ്യം താമസം  ഹോസ്റ്റലിൽ നിന്ന് ഫ്ലാറ്റിലേക്ക് മാറുക. കുറെ ദിവസമായിട്ട് ഷേവ് ചെയ്യാത്തത് കൊണ്ട്  താടി അത്യാവശ്യം നന്നായി വളർന്നിട്ടുണ്ട്, ഒരു വില്ലൻ ലുക്ക് ഒക്കെ വന്നിട്ടുണ്ട്. താടിയും വെച് കോളേജിൽ പോകാനാണ് എൻ്റെ രണ്ടാമത്തെ തീരുമാനം. ഒരുപക്ഷേ TSM എം.ബി.എ കോളേജിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. കാരണം ഒരു ദിവസത്തെ ഒരു ദിവസത്തെ വളർച്ചയുള്ള കുറ്റി രോമം ഉണ്ടെങ്കിൽ പോലും ക്ലാസ്സിൽ കയറ്റാതെ തിരിച്ചു പറഞ്ഞു വിടാൻ സെക്യൂരിറ്റിയെ വരെ വെച്ചിട്ടുണ്ട്    പക്ഷെ ആ പരിപാടിക്ക് രാഹുൽ ഇല്ല. ജെന്നിയെ വളക്കാനുള്ള ത് കൊണ്ട് മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെട്ട് റിസ്ക്‌ എടുക്കാൻ അവൻ റെഡി അല്ല. നിരാശ കാമുകൻ ആയാൽ അന്നേരം താടി വെക്കാം എന്നാണ് അവൻ്റെ തീരുമാനം. മൂന്നാമത്തെ തീരുമാനം ഡ്രെസ്സ് ആണ്. എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് ഞാൻ  ക്ലാസ്സിൽ ചെല്ലും. അതായത് എപ്പോഴും  ഫോർമൽ ഡ്രസ്സ് ഇടാൻ ഉദ്ദേശിക്കുന്നില്ല.

രാഹുൽ ജേക്കബ് അച്ചായനെ സോപ്പിട്ടു പുള്ളിയുടെ റാങ്ഗലർ റുബികോൺ കുറച്ചു നാളേക്ക് ഉപയോഗിക്കാൻ സമ്മതിപ്പിച്ചിട്ടുണ്ട്. ജെന്നിയുടെ മുൻപിൽ കുറച്ചു സ്റ്റൈൽ ഒക്കെ കാണിക്കണമെല്ലോ.

 

തിങ്കളാഴ്ച്ച മുതൽ 2nd ഇൻ്റെർനൽ   എക്സാം തുടങ്ങുകയാണ്. എന്തായാലും അന്ന് അർജ്ജുൻ വരുമെന്ന് അന്നയുടെ മനസ്സു പറഞ്ഞു. അവൾക്ക് വളരെയധികം സന്തോഷം തോന്നി. അവൾ ചെറു പുഞ്ചിരിയോടെ കണ്ണാടിയിൽ നോക്കി നിന്നു. ഒരു നിമിഷം അവളുടെ കോലം കണ്ട് അവൾ തന്നെ ഞെട്ടി. എല്ലാവരും പരീക്ഷക്ക് തല കുത്തിയിരുന്ന് പഠിക്കുന്ന സമയത്തു അവൾ  സുന്ദരി അകാനായി ബ്യൂട്ടി പാർലറിലേക്ക് ഓടി. തിരിച്ചു വന്നിട്ട്  അവൾക്കു പഠിക്കാനൊന്നും പറ്റുന്നില്ല. മനസ്സ് എവിടെയൊക്കയോ പറന്നു നടക്കുകയാണ്.

 

പിറ്റേ ദിവസം കുളിച്ചു പഴയതിലും സ്മാർട്ട് ആയി ഡ്രസ്സ് ഒക്കെ ഇട്ട് ക്ലാസ്സിലേക്ക്. അമൃതയും അനുപമയും അവളുടെ സൗന്ദര്യത്തെ പുകഴ്ത്തിയെങ്കിലും അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്, വീണ്ടും സ്മാർട്ട് ആയി വന്ന അവളെ എല്ലാവരും നോക്കി നിന്നു. ഇനി ഇവളുടെ പിറന്നാൾ വല്ലതും ആണോ എന്നായി ചിലരുടെ സംശയം. അന്ന പതിവ് പോലെ ഏറ്ററ്വും ബാക്ക് നിരയിൽ മൂലയിൽ പോയിരുന്നു. ക്ലാസ്സിൽ എല്ലാവരും പരീക്ഷക്കുള്ള അവസാന മിനിറ്റു പഠിത്തത്തിൽ ആണ്. എന്നാൽ അന്നയുടെ കണ്ണുകൾ അവനെ പ്രതീക്ഷിച്ചു ക്ലാസ്സ് റൂമിന്ൻ്റെ വാതിലിൽ തന്നെയാണ്. സമയം പോകും തോറും അവളുടെ മുഖം വാടി തുടങ്ങി. ബെൽ അടിച്ചതോടെ അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു. ഇന്നും അവൻ വന്നിട്ടില്ല.

അതേ സമയം അർജ്ജുനും രാഹുലും കോളേജിൽ എത്തി. ജേക്കബ് അച്ചായൻ്റെ  ജീപ്പ് റാങ്ഗലറിൽ  സ്റ്റൈൽ ആയിട്ടാണ് എൻട്രി. പക്ഷേ ബെൽ അടിച്ചതിനാൽ  ആ മാസ്സ് എൻട്രി കാണാൻ ഏതാനും സെക്യൂരിറ്റിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു രാഹുൽ ഫോർമൽ വേഷത്തിൽ ആണ് എന്നാൽ അർജ്ജുൻ ജീൻസും സ്പോർസ് ഷൂ ഒക്കെ ഇട്ട് കാഷവൽ വെയറിൽ ആണ്. എത്താൻ 5 മിനിറ്റ് ലേറ്റ് ആയിരിക്കുന്നു.  എന്നാലും കുഴപ്പമില്ല.

താടി കണ്ടതും സെക്യൂരിറ്റി തടഞ്ഞു  തിരിച്ചു പോകാൻ ആവശ്യപ്പെട്ടു.

Updated: May 18, 2022 — 9:44 pm

3 Comments

  1. എന്താണ് ഇത്, ഗംഭീരം ????

    Anna ഏല്ലാ കഥയും കണ്ട് പിടിക്കുമോ! ഇവൾക്ക് അവനോടു പ്രേമം ഒന്നും അല്ല സ്വഭാവം പിന്നേം തിരിയാതെ ഇരുന്ന മതി

  2. ❤️❤️❤️❤️

  3. നല്ല കഥയാണ് ബ്രോ…
    അടുത്ത ഭാഗം എപ്പൊഴാ…

Comments are closed.