അന്ന അവളുടെ whatsapp തുറന്നു നോക്കിയപ്പോൾ സസ്പെന്ഷൻ നോട്ടീസിൻ്റെ ഫോട്ടോ അയച്ചിട്ടുണ്ട്.
“Arjun Dev is hereby suspended for next 10 days pending enquiry on charges of disorderly conduct and abusive behaviour. Suspension maybe reviewed after enquiry by Management”
സസ്പെന്ഷൻ ഓർഡർ കണ്ടതോടെ അവളുടെ വിഷമം അണ പൊട്ടി. റൂമിൽ ഇരുന്നു കുറേ നേരം കരഞ്ഞു.
രാത്രി തന്നെ പോലീസുകാർ അവനെ ഇടിച്ചു ചതച്ചിട്ടുണ്ടാകും അതിനായിരിക്കും അപ്പച്ചി തിരുവന്തപുരത്തേക്ക് മീറ്റിംഗിന് എന്ന് പറഞ്ഞു പോയത്.
അമ്മയുടെ സ്ഥാനത്ത് കണ്ട അപ്പച്ചിയോട് വരെ അവൾക്ക് ആദ്യമായി ദേഷ്യം തോന്നി. അവൾ സ്വയം ശപിച്ചു. കോഴ്‌സ് തന്നെ നിർത്തിയാലോ എന്ന് പോലും ആലോചിച്ചു. കോഴ്സ് നിർത്തിയാൽ അപ്പോൾ തന്നെ കല്യാണം നടക്കും എന്നതു കൊണ്ടതും നടക്കില്ല
ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ അപ്പച്ചി റൂമിലേക്ക് കടന്നു വന്നു. ദേഷ്യം വന്നെങ്കിലും അവൾ ഒന്നും പ്രകടിപ്പിച്ചില്ല
“മോളെ അന്നേ, അപ്പച്ചി ഒരു കാര്യം പറയട്ടെ നാളെ മുതൽ നീ ക്ലാസ്സിൽ പോകണം. അവനെ മൈൻഡ് ചെയ്യാൻ നിൽക്കേണ്ട. മിടുക്കിയായി പഠിച്ചു കോഴ്സ് കമ്പ്ലീറ്റ് ചെയ്യാൻ നോക്ക്.”
“അപ്പോൾ അവൻ്റെ സസ്പെന്ഷൻ ?”
“അത് മോളെ ഞാൻ അവനെ അറസ്റ്റ് ഒക്കെ ചെയ്തതാണ് പക്ഷേ അവനു മുകളിൽ നല്ല പിടി പാടുണ്ട്, കേസ് പോലും രജിസ്റ്റർ ചെയുന്നതിന് മുൻപ് അവൻ എങ്ങനെയോ ഊരി പൊന്നു അത് പോലെ തന്നെ മീര മാം അവനെ കോളേജിൽ നിന്ന് സസ്പെന്ഷൻ നോട്ടീസ് ബോർഡിൽ വരെ ഇട്ടതാണ്. പക്ഷേ ഏതോ സെൻട്രൽ മിനിസ്റ്ററുടെ പ്രഷർ വന്നതോടെ അതും പിൻവലിക്കേണ്ടി വന്നു.”
അത് കേട്ടതും അന്നയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു, എങ്കിലും സ്റ്റീഫനും അപ്പച്ചിയും കാണാതെ അവൾ അത് ഉള്ളിലൊതുക്കി നിരാശയും സങ്കടവും മുഖത്തു വരുത്തി. അന്നയുടെ കണ്ണുകളിൽ പെട്ടന്നുണ്ടായ തിളക്കം അവളുടെ അപ്പച്ചി ഒരു മിന്നായം പോലെ കണ്ടു വെങ്കിലും ഒന്നും ചോദിക്കാൻ പോയില്ല.
പിറ്റേ ദിവസം അതി രാവിലെ തന്നെ അവൾ ഹോസ്റ്റലിലേക്ക് പോയി. സസ്പെന്ഷൻ പിൻവലിച്ചു എന്നും പിൻവലിച്ചില്ല എന്നും രണ്ടു വാർത്തയുണ്ട്. അർജ്ജുനെ പോലീസുകാർ തല്ലിയോ എന്നൊക്കെ അവളോട് പലരും ചോദിച്ചു വന്നു. അവൾ ഒന്നിനുംഉത്തരം നൽകയില്ല
എന്താണ് ഇത്, ഗംഭീരം ????
Anna ഏല്ലാ കഥയും കണ്ട് പിടിക്കുമോ! ഇവൾക്ക് അവനോടു പ്രേമം ഒന്നും അല്ല സ്വഭാവം പിന്നേം തിരിയാതെ ഇരുന്ന മതി
❤️❤️❤️❤️
നല്ല കഥയാണ് ബ്രോ…
അടുത്ത ഭാഗം എപ്പൊഴാ…