ജാനകി.4 [Ibrahim] 284

അത് ഏട്ടൻ ഉറക്കം അല്ലെ എന്ന് വിചാരിച്ചു അതുകൊണ്ട

എത്ര ഉറക്കത്തിൽ ആണെങ്കിലും നീ എന്നെ ഒന്ന് തൊടണം രാവിലെ തന്നെ അത് കാലിൽ തന്നെ ആവണം എന്നില്ല നെറ്റിയിലോ കവിളിലോ ആ ചുണ്ടുകൾ കൊണ്ട് തൊട്ടാൽ മതി

മ്മ് ഇപ്പോൾ ഞാനിറങ്ങട്ടെ എന്നും പറഞ്ഞു കൊണ്ട് എന്റെ കവിളിൽ ഉമ്മ വെച്ച് അദ്ദേഹം വേഗത്തിൽ പടികളിറങ്ങി പോയി ഞാൻ കവിളിൽ കൈ വെച്ചുകൊണ്ട് അവിടെ തന്നെ നിന്നു…..

 

ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നോട് എവിടെ എങ്കിലും ഇരിക്കണം എന്ന് നിർബന്ധിച്ചു. കുറച്ചു നേരം ഞാൻ tv ഒക്കെ കണ്ടിരുന്നു. പിന്നെ എനിക്ക് ബോറടിച്ചു അമ്മ എന്നെ പിന്നെയും tv കാണാൻ പിടിച്ചിരുത്തി. ഫോൺ ഇല്ലാഞ്ഞിട്ടാവും മോൾക്ക് അടങ്ങി ഇരിക്കാൻ കഴിയാത്തത്. ഞാൻ അവനോടു പറയാം മോൾക്ക്‌ ഒരു ഫോൺ വാങ്ങി തരാൻ. അപ്പോൾ പിന്നെ ഞാൻ എത്ര വിളിച്ചാലും കേൾക്കുക പോലുമില്ല.

അതും പറഞ്ഞു കൊണ്ട് അമ്മ ചിരിച്ചു.

അമ്മയുടെ കണ്ണിൽ പൊടി ഇടാൻ കുറച്ചു നേരം അവിടെ ഒക്കെ ഇരുന്നു പിന്നെ ഞാൻ ഷോ കേസിൽ ഉള്ള സാധനങ്ങളൊക്കെ ഒന്ന് പൊടി തട്ടി എടുത്തു വെക്കാൻ തുടങ്ങി അതിനിടക്ക് അച്ഛൻ വന്നതൊന്നും ഞാനറിഞ്ഞില്ല..

നീലുവിന്റെ റൂമിൽ നിന്നിറങ്ങി ഹാളിൽ ഉള്ള ഷോകേസിലുള്ള ഒരു കപ്പ്‌ എടുത്തു തുടക്കാൻ നോക്കുമ്പോൾ അമ്മ ഷോ ഈ കുട്ടിയോട് പറഞ്ഞാൽ കേൾക്കില്ല ഒരിടത്തും അടങ്ങി ഇരിക്കില്ലല്ലോ എന്ന് പറഞ്ഞു. പറഞ്ഞത് ഒരല്പം ഉച്ചത്തിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഞെട്ടിപ്പോയി കയ്യിലിരുന്ന കപ്പ്‌ നിലത്ത് വീണു പൊട്ടി കൂടെ ആദിയേട്ടൻ ഡോർ തുറന്നു വന്നത് അതേ സമയത്താണ് എന്തോ എന്റെ കണ്ണുകൾ നിറഞ്ഞു.

എന്താണെന്ന് മനസിലാവാതെ എല്ലാവരും കുറച്ചു നേരം സ്റ്റക് ആയിപോയി.

അമ്മ തന്നെ എന്റെ അടുത്തേക്ക് വന്നിട്ട് അയ്യോ അമ്മ മോളെ വഴക്ക് പറഞ്ഞതോന്നുമല്ല. അപ്പോഴേക്കും ആദിയേട്ടൻ മുകളിലേക്ക് കയറിപോയി..

ഇത് അമ്മ വൃത്തി ആക്കിക്കോളാം മോള് പോയി അവന് ചായ ഇട്ടു കൊടുക്ക് എന്ന് പറഞ്ഞു.

അടുക്കളയിലേക്ക് പോകുമ്പോൾ അച്ഛൻ പറഞ്ഞത് കേട്ടു എന്തിനാ യമുനേ അത്രയും ഉച്ചത്തിൽ പറഞ്ഞത് അതല്ലേ മോള് ഞെട്ടിയത് എന്ന്..

ചായയും ആയിട്ട് പോയപ്പോൾ ഏട്ടൻ ഡ്രസ്സ്‌ ഒക്കെ മാറിയിരുന്നു.

അമ്മ വഴക്ക് പറഞ്ഞതല്ല ട്ടോ നിന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്

അമ്മ അല്ലെ ഏട്ടാ എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല.

ഏയ്‌ അങ്ങനെ അല്ല നിനക്ക് ഇഷ്ടപ്പെടാത്തത് അത് ആര് പറഞ്ഞാലും പ്രതികരിക്കണം അത് അമ്മ ആയാലും ഞാൻ ആയാലും.

ആ അതൊക്കെ പോട്ടെ നീ വേഗം ഒരുങ്ങു നമുക്ക് നിന്റെ വീട് വരെ ഒന്ന് പോകാം.

ആയ്യോാ വീട്ടിലേക്കോ…

 

തുടരും

 

അഭിപ്രായങ്ങൾക്കൊക്കെ ഒത്തിരി നന്ദി ???

20 Comments

  1. ?????

  2. തൃശ്ശൂർക്കാരൻ ?

    ❤?❤?

  3. കൊള്ളാം നന്നായിട്ടുണ്ട്

  4. കഥാരീതി നന്നാവുന്നുണ്ട് പേജ് കൂട്ടണം

  5. Superb. Wtg 4 nxt part…

  6. നന്നായിട്ടുണ്ട്. നല്ല പാർട്ട്. സ്നേഹം❤️

    1. എന്തെങ്കിലും പുതിയത് എഴുതാൻ വല്ല ചാൻസും ഉണ്ടോ

  7. ഇബ്രാഹിം

    ഇനിയും പേജ് കൂട്ടണോ ?

    1. ഈ പേജ് ഒന്നും പോര?. 20 അല്ലെങ്കിൽ 30 ആണ് ഇവിടെത്തെ കണക്ക്

      1. ഇബ്രാഹിം

        ??

    2. Pora pora ethitila, prethyekichu inganathe story avumbol oru 10…15 nte edel oke mathi pinne kadha varan athikam delay akunilallo pettanu thanne adutha part varunnund athukond itrem page aayalum kuzhapamilla ❤️
      pinne kadha kidukki adipoli part aayittund, baki koodi venam poratte ❤️❤️

      1. ഇബ്രാഹിം

        ?????????

    3. മതി മതി.. പക്ഷേ ദിവസവും ഓരോ part വരണമെന്ന് മാത്രം

      1. അതെ

  8. bro….
    കഥനന്നാവുന്നുണ്ട് … തടിച്ചവളിൽ നിന്ന് ജാനകിയിലെത്തിയപ്പോൾ ഭാഷാശൈലിയും നന്നായി തുടങ്ങി ….പിന്നെ രണ്ടു കഥാപാത്രങ്ങൾ ഒരുമിച് കഥ പറയുന്നെ രീതിയാണ് താങ്കൾ രണ്ടു കഥകളിലും ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ കഥ പറച്ചിലിലെ ഇവരുടെ വേർതിരിവ് എടുത്തുകാണിച്ചാൽ ഒന്നുകൂടി നന്നാവും. ഈയുള്ളവന്റെ ചെറിയൊരു അഭിപ്രായമാണ് …..
    സ്നേഹപൂർവ്വം ….. iraH ……

    1. ഇബ്രാഹിം

      ഓക്കേ ഞാൻ ശ്രമിക്കാം ട്ടോ ?

  9. കൊള്ളാം?????

    1. ഇബ്രാഹിം

      ??

  10. Bro page koote Brooo

    1. ഇബ്രാഹിം

      കൂട്ടാൻ ശ്രമിക്കാം ?

Comments are closed.