ജാനകി.4 [Ibrahim] 284

അയ് അങ്ങനെ ഞാൻ കഴിച്ചതിന്റെ ബാക്കി ഒക്കെ കഴിക്കാൻ നിൽക്കുന്നത് എന്തിനാ അക്കൗണ്ട്‌ ഇൽ അവശ്യത്തിൽ കൂടുതൽ ഉണ്ടല്ലോ അതൊന്നും സ്വന്തമായി അധ്വാനിച്ചു കിട്ടിയതല്ലല്ലോ. അവളെ നന്നായി നോക്കുന്നതിന് അങ്ങേര് മരിക്കുന്നതിന് മുമ്പ് ചെയ്തു വെച്ച കാര്യങ്ങൾ കൊണ്ടാണ് ഇപ്പോൾ സുഖിക്കാൻ കഴിയുന്നത് . കെട്ടിയവൻ എങ്ങനെ ഉള്ളവനാണെന്ന് അറിഞ്ഞാൽ അവിടെ തീരും എല്ലാം അതുകൊണ്ട് എല്ലാം നഷ്ടപ്പെട്ടു അങ്ങനെ ചെയ്‌യായിരുന്നു ഇങ്ങനെ ചെയ്‌യായിരുന്നു എന്ന് വിചാരിക്കുന്നതിന് മുമ്പ് കുറച്ചെങ്കിലും എടുത്തു ചിലവാൻ നോക്ക് എന്നും പറഞ്ഞു കൊണ്ട് അവളു പോയി.

മ്മ് അവള് പറഞ്ഞതും ശരിയാണ്. അവനെ കണ്ടിട്ട് വിവരം ഉള്ളവനാണെന്ന് തോന്നുന്നു. അവൾ എങ്ങാനും എന്തെങ്കിലും പറഞ്ഞു കൊടുത്താൽ എന്റെ കാര്യം പോക്കാണ് അതിന് അവരുടെ മുന്നിൽ എങ്കിലും അവളോട് സ്നേഹത്തോടെ പെരുമാറിയെ പറ്റൂ.

അതിനു മാത്രമല്ല അങ്ങനെ ആയാലെ ഇടക്കെങ്കിലും അവര് അവളെ ഇങ്ങോട്ട് അയക്കുള്ളൂ. അപ്പോൾ മാത്രമേ എനിക്ക് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ചെറിയൊരു മാറ്റം ഉണ്ടാവുള്ളൂ….

 

ഇന്നും അച്ഛന്റെ കയ്യിൽ നിന്ന് എനിക്ക് കണക്കിന് കിട്ടും.ഇന്ന് പോകേണ്ട എന്ന് അച്ഛൻ പറഞ്ഞതാ പക്ഷെ പുതിയ പ്രോജെക്ടിന്റെ വർക്ക്‌ കുറച്ചു പെന്റിങ് ഉണ്ടായിരുന്നു അത് തീർക്കാൻ ഇരുന്നതാ സമയം പതിനൊന്നു കഴിഞ്ഞു. വൈകിട്ടു വീട്ടിൽ എത്തിയാൽ അച്ഛൻ ആണ് ഡോർ തുറക്കുക രണ്ടാളും ഉറങ്ങിയിട്ടുണ്ടാവില്ല എന്നാലും അച്ഛൻ ആണ് വാതിൽ തുറക്കുക.

വാതിൽ തുറന്ന പാടെ അച്ഛൻ എന്നെ ഒന്ന് നോക്കി . ഞാൻ നന്നായൊന്ന് ഇളിച്ചു കൊടുത്തു അപ്പോൾ അച്ഛൻ ഒന്ന് തണുത്ത പോലെ തോന്നി. നീ വല്ലതും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ ആ അച്ഛാ ന്നു പറഞ്ഞു എന്ന പോയി ഉറങ്ങിക്കോ എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഒന്നിനും നിൽക്കാതെ ഞാൻ മുകളിലേക്ക് ഓടിക്കയറി..

അവൾ കാത്തിരുന്നായിരിക്കും ഉറങ്ങിപ്പോയത് പാവം തോന്നി സാരമില്ല നാളെ നേരത്തെ തന്നെ വരണം എന്നുറപ്പിച്ചു കൊണ്ട് ഫ്രഷ് ആയി ഞാൻ ഉറങ്ങാൻ കിടന്നു…

 

രാവിലെ കുറച്ചു വൈകിയാണ് എണീറ്റത്. അപ്പോൾ ജാനി അടുത്തില്ലായിരുന്നു….

അവൾ കാലിൽ തൊടുമ്പോൾ എണീക്കാലോ വിചാരിച്ചു. ഞാൻ അതും അറിഞ്ഞില്ലേ

കാത്തു കാത്തിരുന്നു എപ്പോളാ ഉറങ്ങിയത് എന്ന് പോലും അറിയില്ല. കുളി ഒക്കെ കഴിഞ്ഞു കാലിൽ തൊടാൻ നോക്കിയപ്പോൾ പുതപ്പ് ആകെ ചുറ്റികിടക്കുന്നുണ്ടായിരുന്നു ഉണർത്തണ്ട വിചാരിച്ചു ഞാൻ പുതപ്പ് മാറ്റാതെയാണ് കാലിൽ തൊട്ടത്…..

കഴിക്കാൻ പോയപ്പോൾ എല്ലാവരും കഴിച്ചിട്ടു പോയിരുന്നു. അമ്മ എന്താ എന്നെ വിളിക്കാഞ്ഞത് എന്ന് ചോദിച്ചപ്പോൾ നിന്റെ ഭാര്യ സമ്മതിക്കണ്ടേ നേരം വൈകിയാണ് വന്നതെന്ന് പറഞ്ഞു മുകളിലേക്ക് കയറാൻ പോലും സമ്മതിച്ചില്ല. ഞാൻ അവളെ നോക്കിയപ്പോൾ ചെറിയൊരു ചിരിയോടെ എന്നെ നോക്കി നിൽക്കുകയാണ്…

ഹാ അപ്പോൾ ഞാൻ ഒറ്റക്ക് കഴിക്കണം അല്ലെ നീലിയും നീലനും ഒക്കെ കഴിച്ചോ..

മ്മ് അവരൊക്കെ കഴിച്ചു പക്ഷെ കഴിക്കാതെ ഒരാൾ കാത്തു നിൽക്കുന്നുണ്ട് അത് മാത്രമോ എന്നെക്കൊണ്ട് പോലും മര്യാദക്ക് കഴിക്കാൻ സമ്മതിച്ചില്ല..

അത്‌ പിന്നെ അമ്മയുടെ കൂടെ അല്ലെങ്കിൽ ഞങ്ങൾക്ക് ഒരു തൃപ്തി വരില്ല അതുകൊണ്ട

കറക്ട് എന്നും പറഞ്ഞു കൊണ്ട് ആദിയേട്ടൻ എനിക്ക് സപ്പോർട്ട് തന്നു. ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചു.

ഏട്ടൻ മുകളിലേക്ക് പോയപ്പോൾ ഞാനും കൂടെ പോയി. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ സഹായിക്കണമല്ലോ. അതിന്റ ആവശ്യം ഒന്നുമില്ല എന്നാലും വെറുതെ…

റൂമിൽ എത്തിയപ്പോൾ തന്നെ ഏട്ടൻ ഒരുങ്ങി ഇറങ്ങാൻ തുടങ്ങുകയായിരുന്നു…

അതുകൊണ്ട് തന്നെ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.

ജാനീ എന്ന് വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നിന്നു. അച്ഛൻ മരിച്ചതിനു ശേഷം ആ വിളി കേൾക്കാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്..

തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നിറഞ്ഞ കണ്ണുകൾ ഏട്ടൻ കാണാതിരിക്കാൻ ഞാൻ വേഗം തുടച്ചു.

എന്താ ഏട്ടാ..

നീയെന്താ എന്റെ കാലിൽ തൊടാഞ്ഞത് രാവിലെ

20 Comments

  1. ?????

  2. തൃശ്ശൂർക്കാരൻ ?

    ❤?❤?

  3. കൊള്ളാം നന്നായിട്ടുണ്ട്

  4. കഥാരീതി നന്നാവുന്നുണ്ട് പേജ് കൂട്ടണം

  5. Superb. Wtg 4 nxt part…

  6. നന്നായിട്ടുണ്ട്. നല്ല പാർട്ട്. സ്നേഹം❤️

    1. എന്തെങ്കിലും പുതിയത് എഴുതാൻ വല്ല ചാൻസും ഉണ്ടോ

  7. ഇബ്രാഹിം

    ഇനിയും പേജ് കൂട്ടണോ ?

    1. ഈ പേജ് ഒന്നും പോര?. 20 അല്ലെങ്കിൽ 30 ആണ് ഇവിടെത്തെ കണക്ക്

      1. ഇബ്രാഹിം

        ??

    2. Pora pora ethitila, prethyekichu inganathe story avumbol oru 10…15 nte edel oke mathi pinne kadha varan athikam delay akunilallo pettanu thanne adutha part varunnund athukond itrem page aayalum kuzhapamilla ❤️
      pinne kadha kidukki adipoli part aayittund, baki koodi venam poratte ❤️❤️

      1. ഇബ്രാഹിം

        ?????????

    3. മതി മതി.. പക്ഷേ ദിവസവും ഓരോ part വരണമെന്ന് മാത്രം

      1. അതെ

  8. bro….
    കഥനന്നാവുന്നുണ്ട് … തടിച്ചവളിൽ നിന്ന് ജാനകിയിലെത്തിയപ്പോൾ ഭാഷാശൈലിയും നന്നായി തുടങ്ങി ….പിന്നെ രണ്ടു കഥാപാത്രങ്ങൾ ഒരുമിച് കഥ പറയുന്നെ രീതിയാണ് താങ്കൾ രണ്ടു കഥകളിലും ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ കഥ പറച്ചിലിലെ ഇവരുടെ വേർതിരിവ് എടുത്തുകാണിച്ചാൽ ഒന്നുകൂടി നന്നാവും. ഈയുള്ളവന്റെ ചെറിയൊരു അഭിപ്രായമാണ് …..
    സ്നേഹപൂർവ്വം ….. iraH ……

    1. ഇബ്രാഹിം

      ഓക്കേ ഞാൻ ശ്രമിക്കാം ട്ടോ ?

  9. കൊള്ളാം?????

    1. ഇബ്രാഹിം

      ??

  10. Bro page koote Brooo

    1. ഇബ്രാഹിം

      കൂട്ടാൻ ശ്രമിക്കാം ?

Comments are closed.