ജാനകി.4 [Ibrahim] 284

ചെടികൾക്കിടയിലുള്ള പുല്ലൊക്കെ പറിച്ചു മാറ്റി എല്ലാ ചെടികളെയും തൊട്ടും തലോടിയും ഇരുന്നു.

പൂവുകളും ചെടികളും ഒരുപാട് ഇഷ്ടമായിരുന്നു ചെറിയമ്മ ചെടി നടാൻ സമ്മതിക്കില്ലായിരുന്നു ഉള്ള സമയം അതിന് പുറകിൽ നടക്കും വീട്ടിൽ ഉള്ള ജോലികൾ ഒന്നും ചെയ്യില്ല എന്നൊക്കെ പറയുമായിരുന്നു. എന്നിട്ടും അടുത്ത വീട്ടിലുള്ള ചേച്ചി തന്ന റോസ് ചെടി അടുക്കള വശത്ത് നട്ടിരുന്നു. അടുക്കളയിൽ ഉണ്ടാവുന്ന ചായപ്പൊടിചണ്ടിയും മുട്ടത്തോടും ഒക്കെ ഇട്ടു കൊടുത്തിട്ടാവും അത് വേഗത്തിൽ വളർന്നുവന്നു. പക്ഷെ മൊട്ടിട്ടപോളാണ് ചെറിയമ്മ അത് കണ്ടത്. വെറുതെ അല്ല ഓരോ പണിക്കും വൈകുന്നത് എന്ന് പറഞ്ഞുകൊണ്ട് ചെറിയമ്മ അത് പറിച്ചു ദൂരേക്ക് കളഞ്ഞു. അതൊക്കെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു വന്നു.

എന്നെ മുകളിൽ ഒക്കെ അന്വേഷിച്ചു നടന്നു കാണാതെ മുറ്റത്തു വന്ന അമ്മ കാണുന്നത് ഞാൻ കരയുന്നതാണ്.

അയ്യോ മുള്ളു കൊണ്ടോ മോളെ എന്ന് ചോദിച്ചു കൊണ്ട് അമ്മ എന്റെ കയ്യിൽ പിടിച്ചു നോക്കി..

ഏയ്‌ ഇല്ല അമ്മേ ഒന്നുല്ല ഞാൻ ഓരോന്നോർത്തപ്പോൾ.

മ്മ് എനിക്കറിയാം മോൾക്ക്‌ വീടും അവിടെ ഉള്ളവരെയൊക്കെ മിസ്സ്‌ ചെയ്യുന്നുണ്ടാവും ഇന്ന് നിങ്ങൾ അങ്ങോട്ട് പോകേണ്ടത് തന്നെയാണ് പക്ഷെ അവന് ഇത്തിരി തിരക്കുണ്ട് അതുകൊണ്ട് വൈകുന്നതാണ്.

കല്യാണത്തിന്റെ കാരണം എന്തോ ചെയ്തു തീർക്കാൻ പറ്റിയില്ല എന്നവൻ പറയുന്ന കേട്ടു മോൾക്ക്‌ എന്റെ മോനോട് മുഷിപ്പ് ഒന്നും തോന്നല്ലേ ട്ടോ.

അമ്മ എന്താ പറയുന്നത് എനിക്കൊന്നുമില്ല..

അമ്മ ചിരിച്ചു

ആ മതി വെയില് കൊണ്ടത് കേറി വാ അമ്മ ചായ എടുത്തു തരാം ന്നും പറഞ്ഞു കൊണ്ട് അമ്മയെന്നെ പിടിച്ചു കൊണ്ടുപോയി ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അമ്മയുടെ വിരലിൽ തൂങ്ങി അകത്തേക്ക് നീങ്ങി..

 

…………….
ജാനകി.

…………….

വൈകുന്നേരം ആയപ്പോൾ അച്ഛനും അനിയും നീലുവും ഒക്കെ വന്നു അപ്പോളാണ് ശരിക്കും വീടുണർന്നത്. അമ്മ ചായ തരാമെന്ന് പറഞ്ഞെങ്കിലും അവരു വന്നിട്ട് ഒരുമിചാവാമെന്നു ഞാനാണ് പറഞ്ഞത്. മോൾക്ക് വിശക്കില്ലേ എന്ന് ചോദിച്ചു അമ്മ. എല്ലാവരും കഴിച്ചു കഴിഞ്ഞാലും രാത്രിയെക്കുണ്ടാവില്ലന്നും പറഞ്ഞുകൊണ്ട് ചെറിയമ്മ എനിക്ക് വളരെ കുറച്ചു ചോറ് മാത്രമേ തരാറുണ്ടായിരുന്നുള്ളൂ. രാത്രിയിൽ ശ്രീയേച്ചിക്ക് കൂടുതലും ചപ്പാത്തി ആയിരുന്നു വേണ്ടത്. ചപ്പാത്തി ചുടുമ്പോൾ തന്നെ ഞാൻ ഒന്ന് രണ്ടെണ്ണം എടുത്തു കഴിക്കും അങ്ങനെ ആണ് കുറച്ചു വിശപ്പെങ്കിലും മാറ്റുന്നത്. അടുക്കള ഭാഗത്തേക്ക്‌ വല്ലതും ആയോ എന്ന് ചോദിക്കാനല്ലാതെ വരവ് കുറവായതിനാൽ ഞാൻ രക്ഷപെട്ടു പോന്നു.
എന്നാലും ചോറെടുത്തു തിന്നാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. രാത്രി ചെറിയമ്മ കഴിച്ചു ബാക്കി എത്ര ഉണ്ടെങ്കിലും എനിക്ക് ഒരേ അളവിൽ മാത്രമേ തന്നുള്ളൂ ബാക്കി രാവിലെ നിനക്ക് തന്നെ തിന്നാം വെള്ളത്തിൽ ഇട്ടു വെച്ചേക്കെന്നു പറയും.ഇന്നിപ്പോൾ അമ്മ കുറെ ചോറ് ഇട്ടു തന്നു മതീന്ന് പറഞ്ഞിട്ടും സ്നേഹത്തോടെ അടുത്തിരുന്നു കഴുപ്പിച്ചു. ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടെന്ന് പറയുന്നത് സത്യം ആണെന്ന് എനിക്ക് തോന്നി….

എന്നാൽ ഇത് കഴിച്ചോ എന്നും പറഞ്ഞു കൊണ്ട് ഡാർക്ക്‌ ഫാന്റസി യുടെ ഒരു പാക്കേറ്റും ഒരു ഗ്ലാസിൽ എന്തോ വെള്ളവും എടുത്തു തന്നു.

ശ്രീയേച്ചി ഇത് തിന്നുന്നത് ഞാൻ കണ്ടിട്ടുണ്ട് ഒരെണ്ണം പോലും എനിക്ക് നേരെ നീട്ടിയിട്ടില്ല ഞാൻ അത് ആഗ്രഹിച്ചിട്ടുമില്ല ആഗ്രഹിക്കുമ്പോഴല്ലേ കിട്ടാതെ വരുമ്പോൾ നിരാശ വരിക.
അമ്മ തന്നത് ഹോർലിക്സ് ആണെന്ന് പിന്നെ മനസിലായില്ല. അച്ഛൻ ഇങ്ങനെ ആയിരുന്നു വിശക്കൂലേ ന്നും പറഞ്ഞുകൊണ്ട് ഓരോന്നൊക്കെ കലക്കി തരും അച്ഛൻ പോയതിനു ശേഷം ഞാൻ അതിന്റ രുചിയൊന്നും അറിഞ്ഞിട്ടില്ല.

ഹോർലിക്സിൽ മുക്കി ബിസ്ക്കറ്റ് തിന്നുമ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള സ്വർഗം പോലെയുള്ള എന്റെ ബാല്യത്തിൽ ഞാൻ വീണ്ടും എത്തി നിന്നു..

20 Comments

  1. ?????

  2. തൃശ്ശൂർക്കാരൻ ?

    ❤?❤?

  3. കൊള്ളാം നന്നായിട്ടുണ്ട്

  4. കഥാരീതി നന്നാവുന്നുണ്ട് പേജ് കൂട്ടണം

  5. Superb. Wtg 4 nxt part…

  6. നന്നായിട്ടുണ്ട്. നല്ല പാർട്ട്. സ്നേഹം❤️

    1. എന്തെങ്കിലും പുതിയത് എഴുതാൻ വല്ല ചാൻസും ഉണ്ടോ

  7. ഇബ്രാഹിം

    ഇനിയും പേജ് കൂട്ടണോ ?

    1. ഈ പേജ് ഒന്നും പോര?. 20 അല്ലെങ്കിൽ 30 ആണ് ഇവിടെത്തെ കണക്ക്

      1. ഇബ്രാഹിം

        ??

    2. Pora pora ethitila, prethyekichu inganathe story avumbol oru 10…15 nte edel oke mathi pinne kadha varan athikam delay akunilallo pettanu thanne adutha part varunnund athukond itrem page aayalum kuzhapamilla ❤️
      pinne kadha kidukki adipoli part aayittund, baki koodi venam poratte ❤️❤️

      1. ഇബ്രാഹിം

        ?????????

    3. മതി മതി.. പക്ഷേ ദിവസവും ഓരോ part വരണമെന്ന് മാത്രം

      1. അതെ

  8. bro….
    കഥനന്നാവുന്നുണ്ട് … തടിച്ചവളിൽ നിന്ന് ജാനകിയിലെത്തിയപ്പോൾ ഭാഷാശൈലിയും നന്നായി തുടങ്ങി ….പിന്നെ രണ്ടു കഥാപാത്രങ്ങൾ ഒരുമിച് കഥ പറയുന്നെ രീതിയാണ് താങ്കൾ രണ്ടു കഥകളിലും ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ കഥ പറച്ചിലിലെ ഇവരുടെ വേർതിരിവ് എടുത്തുകാണിച്ചാൽ ഒന്നുകൂടി നന്നാവും. ഈയുള്ളവന്റെ ചെറിയൊരു അഭിപ്രായമാണ് …..
    സ്നേഹപൂർവ്വം ….. iraH ……

    1. ഇബ്രാഹിം

      ഓക്കേ ഞാൻ ശ്രമിക്കാം ട്ടോ ?

  9. കൊള്ളാം?????

    1. ഇബ്രാഹിം

      ??

  10. Bro page koote Brooo

    1. ഇബ്രാഹിം

      കൂട്ടാൻ ശ്രമിക്കാം ?

Comments are closed.