ജാനകി.4 [Ibrahim] 284

ആഹാ ഏട്ടത്തി അമ്മയുടെ വലം കൈ ആയല്ലോ കണ്ടു പഠിക്കടീ കള്ളിയങ്കാട്ടു നീലി എന്ന് പറഞ്ഞപ്പോളാണ് ആ ശബ്ദത്തിന്റെ ഉടമയെ ഞാൻ നോക്കിയത്. ആദിയേട്ടന്റെ അനിയൻ ആയിരിക്കും അതെന്ന് ഞാൻ ഊഹിച്ചു…

നീലു ആണെങ്കിൽ പോടാന്നും പറഞ്ഞു കൊണ്ട് മുഖം കോട്ടി.

ഞാൻ ആണ് പ്ലേറ്റ് എല്ലാർക്കും കൊടുത്തത് ആദിയേട്ടന്റെ അടുത്ത് പ്ലേറ്റ് എടുത്തു വെച്ചപ്പോൾ ചെറിയൊരു ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി ഞാനും ചെറുതായൊന്നു ചിരിച്ചു കൊടുത്തു..

എല്ലാവരും ഇരുന്നപ്പോൾ അമ്മയും ഇരുന്നു കഴിക്കാൻ മോള് എന്ത് നോക്കിനിക്കാ അവിടെ ഇരിക്കെന്ന് പറഞ്ഞപ്പോൾ ഞാനും ഇരുന്നു.

ആ മോളെ ഇത് ആദിയുടെ അനിയൻ അനിരുദ്ര്.

അനി എന്ന് വീട്ടിൽ വിളിക്കും മോൾക്കും അങ്ങനെ വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ എനിക്ക് അനിയെ പരിചയപ്പെടുത്തി. ഞാൻ അവനെ നോക്കി ചിരിക്കാൻ നോക്കിയപ്പോൾ അവൻ നീലു പ്ലേറ്റിൽ ഇടുന്ന ദോശയൊക്കെ സ്വന്തം പ്ലേറ്റിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു. അവൾ കറി ഒഴിക്കുമ്പോളാണ് കണ്ടത് പ്ലേറ്റിൽ ദോശ ഇല്ലാന്ന്.

അമ്മേ ഇത് കണ്ടോ ഇവനെന്റെ പ്ലേറ്റിൽ നിന്നെടുക്കുന്നു.

ഹാ എന്താഡാ നിന്റെ കൈക് നീളമില്ലേ അവളുടെ പ്ലേറ്റിൽ നിന്നെടുക്കാതെ കാസറോളിൽ ഉണ്ടല്ലോ ആവശ്യത്തിന്.

അതൊക്കെ വലിയ ബുദ്ധിമുട്ട് അല്ലെ അമ്മേ ഇതാവുമ്പോൾ ഇവളു കുറെ പ്ലേറ്റിൽ എടുത്തിടുന്നുണ്ട്. ഇന്നാ എന്നും പറഞ്ഞു കൊണ്ട് അമ്മ വേറെ അവനു നീട്ടിയപ്പോൾ വേണ്ട എനിക്കുള്ളതായി എന്നും പറഞ്ഞു കൊണ്ട് അവൾ വേറെ എടുത്തു കറി ഒഴിച്ചത് കൂടി അവൻ അവന്റെ പ്ലേറ്റിലേക്കിട്ടു..

അവൾ പിന്നെയും ദേഷ്യം പിടിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്..

ഹാ നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ എന്ന് ചോദിച്ചു അമ്മ. അച്ഛനോടാണ്

കേൾക്കാതിരിക്കാൻ ഞാൻ എന്താ പൊട്ടൻ ആണോ

ഇങ്ങനെ വളം വെച്ചു കൊടുത്തിട്ടാണ് മൂന്നും ഇങ്ങനെ വഷളായത്..

അയ്യോ ഞാൻ ഒന്നിനും ഇല്ലല്ലോ പിന്നെ എന്തിനാ എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്.

ഓ ഒരു മാന്യൻ മോളിരിക്കുന്നു അതുകൊണ്ട് എന്നെക്കൊണ്ട് കൂടുതൽ പറയിക്കണ്ട..

അമ്മേ നാണം കെടുത്തല്ലേ എന്ന് ആദിയേട്ടൻ അമ്മയോട് മെല്ലെ പറയുന്നത് കേട്ടു.

എന്റെ വയറു മാത്രമല്ലായിരുന്നു മനസും നിറഞ്ഞിരുന്നു…

വീട്ടിൽ ഉള്ള ജോലികളിൽ അമ്മയുടെ കൂടെ നടന്നു ഞാൻ എല്ലാത്തിനും സഹായിച്ചു. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ആരുമില്ലായിരുന്നു അതുകൊണ്ട് അടുക്കളയിൽ ഇട്ട ടേബിളിൽ ഇരുന്നു കൊണ്ട് ഞാനും അമ്മയും കൂടി കഴിച്ചു. രാവിലെത്തെ ഉഷാർ തോന്നിയില്ല എനിക്ക്.

ഉച്ച കഴിഞ്ഞപ്പോൾ അമ്മ എന്നോട് റൂമിൽ പോയി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു.

റൂമിൽ എത്തിയപ്പോൾ ആദിയേട്ടനെ കാണാൻ തോന്നി അവിടെ ഇരുന്നപ്പോൾ ആകെ ഒരു വീർപ്പു മുട്ടൽ അതുകൊണ്ട് ഞാൻ താഴേക്ക് തന്നെ പോയി.

അകത്തു കുറച്ചു പണികളൊക്കെ ചെയ്തു മുറ്റത്തേക്കിറങ്ങി.

20 Comments

  1. ?????

  2. തൃശ്ശൂർക്കാരൻ ?

    ❤?❤?

  3. കൊള്ളാം നന്നായിട്ടുണ്ട്

  4. കഥാരീതി നന്നാവുന്നുണ്ട് പേജ് കൂട്ടണം

  5. Superb. Wtg 4 nxt part…

  6. നന്നായിട്ടുണ്ട്. നല്ല പാർട്ട്. സ്നേഹം❤️

    1. എന്തെങ്കിലും പുതിയത് എഴുതാൻ വല്ല ചാൻസും ഉണ്ടോ

  7. ഇബ്രാഹിം

    ഇനിയും പേജ് കൂട്ടണോ ?

    1. ഈ പേജ് ഒന്നും പോര?. 20 അല്ലെങ്കിൽ 30 ആണ് ഇവിടെത്തെ കണക്ക്

      1. ഇബ്രാഹിം

        ??

    2. Pora pora ethitila, prethyekichu inganathe story avumbol oru 10…15 nte edel oke mathi pinne kadha varan athikam delay akunilallo pettanu thanne adutha part varunnund athukond itrem page aayalum kuzhapamilla ❤️
      pinne kadha kidukki adipoli part aayittund, baki koodi venam poratte ❤️❤️

      1. ഇബ്രാഹിം

        ?????????

    3. മതി മതി.. പക്ഷേ ദിവസവും ഓരോ part വരണമെന്ന് മാത്രം

      1. അതെ

  8. bro….
    കഥനന്നാവുന്നുണ്ട് … തടിച്ചവളിൽ നിന്ന് ജാനകിയിലെത്തിയപ്പോൾ ഭാഷാശൈലിയും നന്നായി തുടങ്ങി ….പിന്നെ രണ്ടു കഥാപാത്രങ്ങൾ ഒരുമിച് കഥ പറയുന്നെ രീതിയാണ് താങ്കൾ രണ്ടു കഥകളിലും ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ കഥ പറച്ചിലിലെ ഇവരുടെ വേർതിരിവ് എടുത്തുകാണിച്ചാൽ ഒന്നുകൂടി നന്നാവും. ഈയുള്ളവന്റെ ചെറിയൊരു അഭിപ്രായമാണ് …..
    സ്നേഹപൂർവ്വം ….. iraH ……

    1. ഇബ്രാഹിം

      ഓക്കേ ഞാൻ ശ്രമിക്കാം ട്ടോ ?

  9. കൊള്ളാം?????

    1. ഇബ്രാഹിം

      ??

  10. Bro page koote Brooo

    1. ഇബ്രാഹിം

      കൂട്ടാൻ ശ്രമിക്കാം ?

Comments are closed.