ജാനകി.11 [Ibrahim] 198

ഹാവൂ കുളിക്കാഞ്ഞത് ഭാഗ്യം പണികൾ ഒന്നും ചെയ്യേണ്ടല്ലോ..

ആ മോൾക്ക്‌ കഴിയുമെങ്കിൽ ആ പാത്രങ്ങളൊക്കെ ഒന്ന് കഴുകി വെച്ചേക്ക്..

ഇന്നലെ രാത്രി എനിക്ക് വയ്യായിരുന്നു ജാനി മോളാണ് അടുക്കള ഒക്കെ വൃത്തിയാക്കി വെക്കുന്നത്..
രാത്രി പിന്നെ ശ്രീജമോള് കഴുകിയതിന്റെ ബാക്കി കുറച്ചു കൂടി ഉണ്ടായിരുന്നു. വയ്യാഞ്ഞിട്ട് അവിടെ നിക്കട്ടെ എന്ന് വിചാരിച്ചു..

ഓ അപ്പോൾ ഈ പാത്രങ്ങൾ ഒക്കെയും ഞാൻ കഴുകണം പിന്നെ രാത്രി കഴുക്കിയതൊന്നും ശരിയായില്ല എന്നാണ് പറഞ്ഞു വരുന്നത്..

പിന്നെ ഞാൻ പാത്രങ്ങളൊക്കെ കഴുകി.. എല്ലാം ടേബിളിൽ കൊണ്ട് വെച്ചു. ജാനകി എടുക്കാൻ നോക്കിയപ്പോൾ അടങ്ങി ഇരുന്നോണം എന്നും പറഞ്ഞു കൊണ്ട് ദേഷ്യം പിടിച്ചു..

 

കഴിക്കാൻ ഇരുന്നപ്പോളാണ് ഉപ്പുമാവ് ആണെന്ന് അറിയുന്നത് തന്നെ..

ഉപ്പുമാവും പഴവും അതും റോബസ്റ്റാ..
നാട്ടിൽ ഏറ്റവും വില കുറഞ്ഞ പഴം ആണ് ഇവരൊക്കെ ഇവിടുത്തെ മുതലാളിമാർ ആണോ എന്തോ…

ഞാലി പൂവൻ ആയിരുന്നേൽ പിന്നെയും തിന്നായിരുന്നു..

കുറച്ചു കഴിചെന്നു വരുത്തി ഞാൻ എഴുന്നേറ്റു…

എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ ജാനകി ക്ക് ഗുളിക കൊടുത്തിട്ട് അവൻ ആ നീലിയുടെ റൂമിൽ കൊണ്ട് കിടത്തി. അമ്മയുടെ നോട്ടം എത്തുമല്ലോ എന്നും പറഞ്ഞു കൊണ്ട്..

എന്തിനാ ഇവരൊക്കെ ഇത്രയും ഓവർ ആക്കുന്നത് എന്നാണ് എനിക്കറിയാഞ്ഞത്…

പാത്രം അമ്മ എടുത്തു വെക്കുമ്പോൾ ജാനകിയുടെയും അവന്റെയും പാത്രം അവനാണ് എടുത്തു കഴുകി വെച്ചത് …

ഹും ഞങ്ങളുടെ എച്ചിൽ പാത്രം കഴുകിയിരുന്നവളാണ് ഇപ്പോൾ അവളു കഴിച്ച പാത്രം കഴുകാൻ പോലും ആളാണ്…

അവൻ കഴുകിയപ്പോൾ പിന്നെ ഞാൻ എങ്ങനെ കഴുകാതിരിക്കുക എന്നോർത്ത് അവന്റെ പാത്രം കഴുകാൻ തുടങ്ങി…

അപ്പോഴേക്കും തള്ള മുഴുവൻ പാത്രങ്ങളും സിങ്കിന് അടുത്തേക്ക് വെച്ചു..

ഓ അത് മാത്രം എനിക്കിഷ്ടമില്ല അമ്മക്കും അത് തന്നെയാണ് പണി എന്നെങ്കിലും ഒന്ന് പത്രങ്ങൾ കഴുകാൻ വിചാരിച്ചാൽ തന്നെ എന്റെ അടുത്തേക്ക് നീക്കി വെക്കും…

 

ഇതിനോട് ഞാൻ എന്താ പറയുക എന്നോർത്ത് അതൊക്കെ കഴുകാൻ തുടങ്ങി.. മറ്റുള്ളവർ കഴിച്ച പാത്രo കഴുകുക എന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്…

അടുക്കളയിലുള്ള പണികൾ കഴിഞ്ഞപ്പോൾ അവർ അടിച്ചു വാരാൻ തുടങ്ങി. അമ്മേ ഇങ്ങു താ ഞാൻ തുടക്കാമെന്ന് വെറുതെ പറഞ്ഞപ്പോൾ വേണ്ട മോളെ ഇത് കഴിനായില്ലേ മോള് തുടക്കാനുള്ള മോപും വെള്ളവും എടുത്തോണ്ട് വാ എന്ന് പറഞ്ഞു…

 

എന്നാണ് നിലം തുടച്ചതെന്ന് എനിക്ക് ശരിക്കോർമ്മ പോലുമില്ല.അമ്മ ആഴ്ചയിൽ ആരെയെങ്കിലും വിളിച്ചു തുടപ്പിക്കലാണ്..

 

മുഴുവനും തുടച്ചു കഴിഞ്ഞപ്പോഴേക്ക് എന്റെ ഊപ്പാട് ഇളകി പോയിരുന്നു.

ഏത് ഗുളികൻ പിടിച്ച നേരത്താണാവോ ഇങ്ങോട്ട്‌ കെട്ടി എടുക്കാൻ തോന്നിയത്…

ഇതിലും നല്ലത് കല്യാണം മുടങ്ങി വീട്ടിൽ തന്നെ നിൽക്കുന്നതാവും ഇതിപ്പോ മൂന്നു ദിവസം കഴിഞ്ഞാൽ മിക്കവാറും എന്റെ ശവം ആയിരിക്കും വീട്ടിലേക്ക് എടുക്കുക അതൊക്കെ ഓർത്തു കൊണ്ട് ഞാൻ നിലത്ത് തന്നെ ഇരുന്നു പോയി…..

 

തുടരും

 

ചെറിയൊരു ട്വിസ്റ്റ്‌ അല്ലെ എന്നോട് ഒന്ന് ക്ഷമി ?

14 Comments

  1. നിധീഷ്

    ????

  2. നന്നായിട്ടുണ്ട്. അപ്പൊ അവളുടെ ചേച്ചിയും എത്തി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നന്നായിട്ടുണ്ട്.

  4. ❤❤❤

    കൊള്ളാം നന്നായിട്ടുണ്ട്

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤??

  6. ?? adipoli?♥️♥️

    1. ഇബ്രാഹിം

      ??

  7. Nalla twist ❤️❤️❤️❤️

    1. ഇബ്രാഹിം

      ??

  8. ആഞ്ജനേയദാസ്

    ഇപ്പൊ പിന്നെയും വായിക്കാൻ ഒരു സുഖമുണ്ട്…..,.. ??

    ##” ചെറിയൊരു ട്വിസ്റ്റ്‌ അല്ലെ എന്നോട് ഒന്ന് ക്ഷമി” ?##…….. ‘അത് തറവാടിത്തം’?
    കഥ ഇതേ ഒഴുക്കിൽ ങ്ങ് പോട്ടെ…… ?

    1. ഇബ്രാഹിം

      ആയിക്കോട്ടെ ?

  9. Enthanippol സംഭവിക്കുന്നത് ???

    1. ഇബ്രാഹിം

      മനസിലാവണില്ലേ ?

Comments are closed.