ജാനകി.11 [Ibrahim] 197

അയ്യോ വേണ്ടായേ നമ്മൾ ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പൊയ്ക്കോളമേ എന്നും പറഞ്ഞു കൊണ്ട് അവൻ ബെഡിലേക്ക് വീണു കഷ്ടം എന്ന് പറയുന്നുണ്ടായിരുന്നു അപ്പോൾ……

 

ജാനകി.21

 

നീ എന്താ ഒന്നും മിണ്ടാത്തത്. ഭക്ഷണം കഴിച്ചു റൂമിൽ എത്തിയ എന്നോട് ആദിയേട്ടൻ ചോദിച്ചു..

ഒന്നുല്ല ഏട്ടാ ന്നു പറഞ്ഞു കൊണ്ട് എനിക്ക് നേരെ നീട്ടിയ ടാബ്ലറ്റ് വാങ്ങി കഴിച്ചു.

വേദനിക്കുന്നുണ്ടോ എന്നും ചോദിച്ചു കൊണ്ട് നെറ്റി പതിയെ തടവി..

കണ്ണിൽ നിന്നും കണ്ണുനീർ അപ്പോഴേക്കും തന്നെ പുറത്തേക്ക് ചാടി.

അത്രയും വേദനയുണ്ടോന്നു ചോദിച്ചപ്പോൾ മനസും മേലും നോവുന്നുണ്ട് ഏട്ടാ ന്നു പറഞ്ഞു കൊണ്ട് ഞാനാ നെഞ്ചിൽ ചാഞ്ഞു..

സാരമില്ല കരയല്ലേ തല കൂടുതൽ വേദനിക്കുമെന്നും പറഞ്ഞു കൊണ്ടെന്നെ പതുക്കെ ബെഡിൽ കിടത്തി..

പുതപ്പെടുത്തു പുതിപ്പിച്ചു. കൈ കൊണ്ട് ചുട്ടിപ്പിടിച്ചു. ഒന്നും ഓർക്കേണ്ട ഉറക്കവും നഷ്ടപ്പെടും വേദനയും കൂടുതലാവും..

ശരിയാണ് പക്ഷെ ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ലേനിക്ക്…..

എന്നാലും കണ്ണുകൾ അടഞ്ഞു വന്നു ഗുളികയുടെ ശക്തി കൊണ്ടാവും പെട്ടെന്ന് തന്നെ ഉറങ്ങി പോയി…..

 

റൂമിൽ ലൈറ്റ് ഇട്ടപ്പോളാണ് കണ്ണ് തുറന്നത്. അനി ട്രാക് സ്യുട്ട് ഒക്കെ ഇട്ടു കൊണ്ട് നിൽക്കുന്നതാണ് കാണുന്നത്…

അവൻ പോയപ്പോൾ ബെഡിൽ കയറിക്കിടന്നു. നിലത്ത് കിടന്നിട്ടാവും മേലാകെ ഒരു വേദന..

കുറച്ചു നേരം കിടന്നപ്പോൾ ഇനി അടുക്കളയിൽ ചെന്നില്ലെങ്കിൽ കുഴപ്പം ആയാലോ വിചാരിച്ചു എണീറ്റു.

ബ്രഷ് ഒന്നും ഇല്ലാത്ത കൊണ്ട് കൈ വെച്ചു പല്ല് തേച്ചു റൂമിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ കണ്ടത് ജാനകിയെയും പൊക്കി എടുത്തോണ്ട് വരുന്ന ആദിയെയാണ്..

ഇവൾക്ക് തലക്കല്ലേ അസുഖം കാലിന്നല്ലല്ലോ. രണ്ടു ദിവസം കൂടി എങ്ങനെയാണ് ഇവിടെ കഴിയുക എന്നോർത്തപ്പോൾ ആകെ ഒരു ദേഷ്യം കാലിൽ നിന്ന് തലയിലേക്ക് പെരുത്ത് വന്നു. മൈൻഡ് ചെയ്യാതെ വേഗം തന്നെ അടുക്കളയിൽ എത്തിയപ്പോൾ അമ്മ ചിരിച്ചു..

അതൊരു തെളിവില്ലാത്ത ചിരിയാണെന്ന് കണ്ടപ്പോൾ തന്നെ തോന്നി..

ജാനകിയെയും കൊണ്ട് അവൻ അടുക്കളയിൽ എത്തി.

ഹാവൂ ഭാഗ്യം നിലത്ത് വെച്ചിട്ടുണ്ട്..

അമ്മേ ചായ എന്നും പറഞ്ഞു വന്നപ്പോൾ അമ്മ മൂന്നു കപ്പിൽ ചായ എടുത്തു ഒരെണ്ണം എനിക്ക് നേരെ നീട്ടി കൂടെ അവർക്കും….

 

ചായ വാങ്ങിയപ്പോൾ അവൻ പറയുന്നത് കേട്ടു അമ്മയുടെ കണ്ണ് എപ്പോഴും ഒന്ന് ഇവളുടെ നേർക്ക് വേണമെന്ന്..

അപ്പോൾ അവർക്ക് ആവശ്യമുള്ളപ്പോൾ കണ്ണിന് എവിടെ പോകുമെന്ന് ചോദിക്കാൻ തുടങ്ങിയതാ പിന്നെ അതങ്ങു വേണ്ടാന്നു വെച്ചു…

അവളെ നോക്കി ഒന്ന് പുച്ഛം കലർന്ന ചിരി ചിരിച്ചു ഞാൻ…

ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഞാൻ എന്താ അമ്മേ ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ അയ്യോ മോള് കുളിച്ചിട്ടില്ലലോ പാചകം ഒക്കെ അമ്മ ചെയ്തോളമെന്ന് പറഞ്ഞു…

14 Comments

  1. നിധീഷ്

    ????

  2. നന്നായിട്ടുണ്ട്. അപ്പൊ അവളുടെ ചേച്ചിയും എത്തി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നന്നായിട്ടുണ്ട്.

  4. ❤❤❤

    കൊള്ളാം നന്നായിട്ടുണ്ട്

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤??

  6. ?? adipoli?♥️♥️

    1. ഇബ്രാഹിം

      ??

  7. Nalla twist ❤️❤️❤️❤️

    1. ഇബ്രാഹിം

      ??

  8. ആഞ്ജനേയദാസ്

    ഇപ്പൊ പിന്നെയും വായിക്കാൻ ഒരു സുഖമുണ്ട്…..,.. ??

    ##” ചെറിയൊരു ട്വിസ്റ്റ്‌ അല്ലെ എന്നോട് ഒന്ന് ക്ഷമി” ?##…….. ‘അത് തറവാടിത്തം’?
    കഥ ഇതേ ഒഴുക്കിൽ ങ്ങ് പോട്ടെ…… ?

    1. ഇബ്രാഹിം

      ആയിക്കോട്ടെ ?

  9. Enthanippol സംഭവിക്കുന്നത് ???

    1. ഇബ്രാഹിം

      മനസിലാവണില്ലേ ?

Comments are closed.