ജാനകി.11 [Ibrahim] 198

കഞ്ഞി കുടി കഴിഞ്ഞപ്പോൾ അവൾ പാത്രം എടുത്തു പോകാൻ തുടങ്ങിയപ്പോൾ മോള് പോയി കിടന്നോ എന്ന് പറഞ്ഞു അമ്മ അവൾ അത് കേട്ട പാടെ എഴുന്നേറ്റു പോകുകയും ചെയ്തു.

അയ്യേ അന്ന് നില്കാൻ വന്നപ്പോൾ ഇവളിങ്ങനെ ഒന്നും അല്ലായിരുന്നല്ലോ..

ഞാൻ ആണ് പിന്നെ എണീറ്റത് അപ്പോഴേക്കും എല്ലാവരും എഴുന്നേറ്റു. അനിയുടെ പാത്രം എന്തായാലും ഞാൻ എടുക്കണം. എടുക്കുന്ന കൂട്ടത്തിൽ എല്ലാവരുടെയും എടുത്തില്ലേൽ ഇവർ എന്താ വിചാരിക്കുക എന്നോർത്തപ്പോൾ ഞാൻ തന്നെ അതെല്ലാം എടുത്തു കൊണ്ട് വെച്ചു.

കുറച്ചു നേരം കാത്തു നോക്കി അമ്മ വേറെ പണിയിലാണ് അതുകൊണ്ട് ഞാൻ തന്നെ അതൊക്കെ കഴുകി വെച്ചു. എന്റെ സ്വന്തം പാത്രം പോലും കഴുകാത്ത ആളാണ് ഞാൻ എന്തൊരു കഷ്ട മാണ് ദൈവമേ…

കിടക്കാൻ പോയപ്പോൾ അമ്മ ഒരു ഗ്ലാസ്‌ പാല് തന്നു.

ഹാവൂ അതെങ്കിലും ഭാഗ്യം ഡോർ അടച്ചു ഒറ്റ വലിക്കു ഞാൻ അത് കുടിച്ചു തീർത്തു…

ഇപ്പോഴാണ് വയറ്റിലേക്ക് എന്തെങ്കിലും എത്തിയത് പോലെ തോന്നിയത്.. എന്നാലും ഇവരൊക്കെ എങ്ങനെയാണാവോ കഞ്ഞി ഒക്കെ കുടിച്ചു കൊണ്ട് ഉറങ്ങുന്നത് ഉറക്കം വരുമോ എന്തോ..

അനി പെട്ടെന്ന് തന്നെ അകത്തേക്ക് കയറി വന്നു ഞാൻ ഞെട്ടി പോയി അനിയും..

ഓ സോറി എന്നും പറഞ്ഞു കൊണ്ട് അവൻ ഷീറ്റും തലയിണയും എടുത്തു പുറത്തേക്ക് പോകാൻ ഒരുങ്ങി..

അയ്യോ എങ്ങോട്ടാ പോകുന്നത്..

പിന്നെ ഞാൻ എന്താ വേണ്ടത്

അവന്റെ സംസാരത്തിൽ ദേഷ്യം ആണ്.

ഞാൻ ഇത് വിരിച്ചു നിലത്ത് കിടന്നോളാം. എന്തായാലും ഞാൻ ഇവിടെ നിന്നു പോകും അപ്പോൾ മോനെ പുറത്ത് കിടത്തി എന്നൊരു പ്രശ്നം എനിക്ക് നേരെ ഉണ്ടാവരുത്. നമ്മൾ നല്ല ഫ്രണ്ട്സ് തന്നെ ആയിരിക്കണം.
അതുകൊണ്ടാണല്ലോ അങ്ങനെ ഒരു സന്ദർഭത്തിൽ എന്നെ സഹായിച്ചത്..

അപ്പോൾ എനിക്ക് എന്തോ അറിഞ്ഞുകൊണ്ട് ഒരാളെ അപകടത്തിലേക്ക് തള്ളി ഇടാൻ തോന്നിയില്ല. പല വാർത്തകളാണ് ഓരോ ദിവസവും വരുന്നത്. ഒരാളെങ്കിലും മനസിലാക്കാൻ ഉണ്ടായിരുന്നുവെങ്കിൽ അവരൊന്നും ജീവൻ കളയുമായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെനിക്ക്.

ആ ഒരാളാവാൻ ശ്രമിച്ചതാണ് ഞാൻ പക്ഷെ അതിത്രയും കുഴപ്പം പിടിച്ചതാവുമെന്ന് കരുതിയില്ല.

ആട്ടെ എന്താ ഭവതി യുടെ അടുത്ത പ്ലാൻ..

പ്രത്യേകിച്ചു പ്ലാൻ ഒന്നുമില്ല. ഒന്നാമതെ എന്നെ കെട്ടാൻ താല്പര്യപ്പെട്ടു കൊണ്ട് ആരും തന്നെ വന്നിട്ടില്ല. ഇത് തന്നെ വന്നത് സ്വത്ത്‌ മോഹിച്ചിട്ടാണ്..

കല്യാണം കഴിഞ്ഞു മൂന്നിന്റെ അന്ന് വീട് വിട്ടു പോയ ഒരുത്തിയെ ഇനി ആരും കെട്ടില്ല
അതുകൊണ്ട് ഇനി ആ പേടിയില്ല. ഇത് കണ്ടോ അമ്മ എനിക്ക് തന്നതാണ് അമ്പത് പാവനോളം വരും
മാർക്കറ്റ് വില അനുസരിച്ചു നല്ലൊരു സംഖ്യക്ക് ഉണ്ടാവും. ഞാൻ വല്ല ബാങ്കിലോ മറ്റോ ഇട്ടു ശിഷ്ട കാലം സുഖമായി ജീവിക്കും എന്റെ കൂടെ നിന്നതിനു നിനക്കും ഞാൻ തരും നല്ലൊരു സംഖ്യ.

14 Comments

  1. നിധീഷ്

    ????

  2. നന്നായിട്ടുണ്ട്. അപ്പൊ അവളുടെ ചേച്ചിയും എത്തി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നന്നായിട്ടുണ്ട്.

  4. ❤❤❤

    കൊള്ളാം നന്നായിട്ടുണ്ട്

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤??

  6. ?? adipoli?♥️♥️

    1. ഇബ്രാഹിം

      ??

  7. Nalla twist ❤️❤️❤️❤️

    1. ഇബ്രാഹിം

      ??

  8. ആഞ്ജനേയദാസ്

    ഇപ്പൊ പിന്നെയും വായിക്കാൻ ഒരു സുഖമുണ്ട്…..,.. ??

    ##” ചെറിയൊരു ട്വിസ്റ്റ്‌ അല്ലെ എന്നോട് ഒന്ന് ക്ഷമി” ?##…….. ‘അത് തറവാടിത്തം’?
    കഥ ഇതേ ഒഴുക്കിൽ ങ്ങ് പോട്ടെ…… ?

    1. ഇബ്രാഹിം

      ആയിക്കോട്ടെ ?

  9. Enthanippol സംഭവിക്കുന്നത് ???

    1. ഇബ്രാഹിം

      മനസിലാവണില്ലേ ?

Comments are closed.