ജാനകി.11 [Ibrahim] 198

ആ മോള് ഈ പത്രങ്ങൾ ഒക്കെ ഒന്ന് കഴുകി കൊണ്ട് വെച്ചേക്ക് ജാനി മോൾക്ക് വയ്യാത്തത് കൊണ്ടാണ് അല്ലെങ്കിൽ അവളുണ്ടാകുമായിരുന്നു അടുക്കളയിൽ.

 

മ്മ്

പ്ലേറ്റ് അല്ല ബൗളുകളാണ് കൊണ്ട് വെച്ചത് കൂടെ സ്പൂണും.

വല്ല സൂപ്പും ആയിരിക്കും. വലിയ വീട്ടിൽ ഉള്ളവരൊക്കെ അതല്ലേ കുടിക്കുക ഞാൻ ആണെങ്കിൽ സൂപ്പ് ഒന്നും ഇതുവരെ കുടിച്ചിട്ടുമില്ല…

കൊതി അടക്കാൻ ആയില്ലനിക്ക്..

ടേബിളിൽ ഞാൻ ആയിരുന്നു ആദ്യം തന്നെ സ്ഥാനം പിടിച്ചത്. പിന്നെ ആ നീലിപെണ്ണ് വന്നു. വെറുതെ അല്ല കള്ളിയങ്കാട്ടു നീലി എന്നു വിളിക്കുന്നത്..

മുഖം കടന്നൽ കുത്തിയ പോലെ വീർത്തിട്ടുണ്ട്..

അമ്മേ എന്തെങ്കിലും ആയെങ്കിൽ ഒന്നിങ്ങോട്ട് കൊണ്ട് വരുന്നോ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു..

ഹാ എന്താ നീലി അത്രയും വിശപ്പ്. ഇനി ഞങ്ങളുടെ രക്തം എങ്ങാനും ഊറ്റി കുടിക്കുമോ എന്നും ചോദിച്ചു കൊണ്ടാണ് അനി അടുത്ത് വന്നിരുന്നത്…

ഒരു നോട്ടം മാത്രമായിരുന്നു അവളുടെ മറുപടി അത് കണ്ടപ്പോൾ അനിയുടെ മുഖം വല്ലാതായി..

അവൻ അവളെയും പിടിച്ചു കൊണ്ട് പോയി എന്തൊക്കെയോ പറഞ്ഞു..

ഏഹ് വിശന്നു കണ്ണ് കാണില്ല പറഞ്ഞു ബഹളം വെച്ച പെണ്ണ് ഇതെവിടെ പോയി.

അവര് പുറത്തേക്കിറങ്ങി..

ആണോ അവർ വന്നോളും മോൾക്ക്‌ വിശക്കുന്നുണ്ടേൽ കഴിച്ചോ ന്നും പറഞ്ഞു കൊണ്ട് അവരെന്റെ പത്രത്തിലേക്ക് ഭക്ഷണം വിളമ്പി..

കഞ്ഞിയോ

ഈശ്വരാ എന്തൊരു വിധി ആയിരിക്കും എന്റെത്..

വീട്ടിൽ നിന്നു കഞ്ഞി കുടിച്ചു മടുത്തിട്ടാണ് ഇങ്ങോട്ട് കെട്ടി എടുത്തത്..

മൂന്നു ദിവസത്തെ കരാർ കൂടിപ്പോയാലും ഇവിടെ ഉള്ള ഭക്ഷണം മാത്രം ആലോചിചാണ് ഇങ്ങോട്ട് തന്നെ കെട്ടി എടുത്തത്. ഇതിപ്പോ കല്യാണം മുടങ്ങുന്നത് തന്നെയായിരുന്നു നല്ലത്…

അനിയും അവളും കൂടി വന്നപ്പോൾ വന്നപ്പോൾ അവളുടെ മുഖം തെളിഞ്ഞതായിരുന്നു.

ഞാനുമായുള്ള ബന്ധം അവളെ അറിയിച്ചിട്ടുണ്ടാവും ആ സാരമില്ല..

മോനെ ഏട്ടനെ വിളിക്കന്ന് പറഞ്ഞപ്പോൾ ഞാൻ വിളിക്കാമെന്ന് പറഞ്ഞു കൊണ്ട് അവളോടിപ്പോയി…

ജാനകിയും ഭർത്താവും ഇറങ്ങി വന്നു. അവളുടെ മുഖം ഇതുവരെ തെളിഞ്ഞിട്ടില്ല. ഒരു ദിവസം കൊണ്ട് ആകെ മെലിഞ്ഞു പോയത് പോലെ ഉണ്ട്.
മോളെ കഴിക്കെന്ന് പറഞ്ഞു കൊണ്ട് അമ്മ നിർബന്ധിക്കുന്നുണ്ട്. മോൾക്ക് വേറെ ഒന്നും കഴിക്കാൻ പറ്റാഞ്ഞിട്ടാണ് അമ്മ കഞ്ഞി ഉണ്ടാക്കിയത്. കഴിക്കെന്ന് പറഞ്ഞു നെറ്റിയിൽ തടവി..

അയ്യോ പനി ഉണ്ടല്ലോ മോനെ..

ഡോക്ടർ പറഞ്ഞിട്ടുണ്ട് ചിലപ്പോൾ പനിക്കുമെന്ന്. പേടിച്ചു പോയിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് ബോധം പോയത്..

ഏഹ് അപ്പോൾ ഇവൾക്ക് രണ്ടു വട്ടം ബോധം പോയോ..

14 Comments

  1. നിധീഷ്

    ????

  2. നന്നായിട്ടുണ്ട്. അപ്പൊ അവളുടെ ചേച്ചിയും എത്തി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നന്നായിട്ടുണ്ട്.

  4. ❤❤❤

    കൊള്ളാം നന്നായിട്ടുണ്ട്

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤??

  6. ?? adipoli?♥️♥️

    1. ഇബ്രാഹിം

      ??

  7. Nalla twist ❤️❤️❤️❤️

    1. ഇബ്രാഹിം

      ??

  8. ആഞ്ജനേയദാസ്

    ഇപ്പൊ പിന്നെയും വായിക്കാൻ ഒരു സുഖമുണ്ട്…..,.. ??

    ##” ചെറിയൊരു ട്വിസ്റ്റ്‌ അല്ലെ എന്നോട് ഒന്ന് ക്ഷമി” ?##…….. ‘അത് തറവാടിത്തം’?
    കഥ ഇതേ ഒഴുക്കിൽ ങ്ങ് പോട്ടെ…… ?

    1. ഇബ്രാഹിം

      ആയിക്കോട്ടെ ?

  9. Enthanippol സംഭവിക്കുന്നത് ???

    1. ഇബ്രാഹിം

      മനസിലാവണില്ലേ ?

Comments are closed.