ജാനകി.11 [Ibrahim] 198

ഞാൻ കാല് പിടിക്കുന്നത് നോക്കി നിൽക്കുകയാണ് രണ്ടുo..

ശേ..

ഇനി ഇപ്പോൾ കാല് പിടിക്കാം എന്ന് കരുതി ഞാൻ അവളുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനായിട് കുനിഞ്ഞു..

..

ഞാൻ തലയിൽ കൈ വെച്ചു അപ്പോൾ അവർ എണീറ്റു..

ചിരിയാണ് വന്നതെനിക്ക് ഇതാണ് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറഞ്ഞത്…..

ഞാൻ അനിയുടെ പുറകിൽ റൂമിലേക്ക് നടന്നു..

റൂമിൽ എത്തിയതും ഞാൻ അനിയോട് പൊട്ടിത്തെറിച്ചു..

അവരുടെ ഒക്കെ കാലിൽ തൊട്ടു തൊഴാമെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ പിന്നെ എന്തിനാ എന്നെകൊണ്ട് അങ്ങനെ ഒക്കെ ചെയ്യിച്ചത്..

അവൻ കൈ കെട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്..

 

നിന്നോട് ഞാൻ പറഞ്ഞോ എന്നെ കെട്ടാനും ഇങ്ങോട്ട് കെട്ടി എടുക്കാനും.

ഇല്ല

എന്നാലേ ഇങ്ങോട്ട് ഭരിക്കാൻ വരരുത് നീ പറഞ്ഞ മൂന്നു ദിവസം അത് കഴിഞ്ഞാൽ ഇറങ്ങിക്കോണം ഇവിടെ നിന്നും എന്റെ ജീവിതത്തിൽ നിന്നും മനസിലായോ എന്ന് ചോദിച്ചു കൊണ്ട് വാതിലും വലിച്ചടച്ചു പോയി അവൻ..

അവനെയും കുറ്റം പറയാൻ പറ്റില്ല…

രാവിലെ തന്നെ അറിഞ്ഞു അവൻ ആരെയോ കൊണ്ട് നാട് വിട്ടു പോയെന്ന്..

എന്നെപോലെ ഒരു പെണ്ണിനെ കെട്ടാൻ അവന് താല്പര്യമില്ലത്രെ. അമ്മയാണ് പറഞ്ഞത് കല്യാണം മുടങ്ങിയാൽ നാണക്കേടാണെന്നു. ആരെയെങ്കിലും നീ ഒന്ന് കണ്ട് പിടിക്കെന്ന്.

ആലോചിച്ചപ്പോൾ എനിക്കും തോന്നി അതാണ് നല്ലതെന്നു.

ആരെയെങ്കിലും ഒന്ന് സഹായിക്കാൻ കിട്ടുമോ എന്നു ഞാൻ മാക്സിമം നോക്കി പക്ഷെ ആരെയും കിട്ടിയില്ല.

അമ്മ ആരെയെങ്കിലും കൊണ്ടെന്നെ കെട്ടിക്കും എന്ന അവസ്ഥ വന്നപ്പോൾ ഞാൻ അനിയോട് സഹായം ചോദിച്ചത്..

കെട്ടിക്കഴിഞ്ഞു ഡിവോഴ്സ് ഒന്നും ഇന്നത്തെ കാലത്തു അത്ര പ്രശ്നം ഒന്നും അല്ലെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോൾ അവൻ കേട്ടില്ല എന്ന് മാത്രമല്ല ശക്തമായി എതിർക്കുകയും ചെയ്തു…

 

സാരമില്ല ആരെങ്കിലും കെട്ടിക്കൊണ്ട് പോയി ഒരു മുഴം കയറിലോ മറ്റോ അവസാനിക്കാനായിരിക്കും എന്റെ വിധി എന്ന് പറഞ്ഞപ്പോൾ അവൻ അതിനു തയാറായി.

അവന്റെ അച്ഛനോടും അമ്മയോടും എന്താ പറഞ്ഞതെന്ന് എനിക്കറിയില്ല..

പക്ഷെ എന്നെ അനിയോടൊപ്പോം കണ്ടപ്പോൾ ജാനകി ബോധം കെട്ട് വീഴുമെന്ന് ഒരിക്കലും കരുതിയില്ല..

ഡ്രസ്സ്‌ മാറി ഞാൻ അടുക്കളയിലേക്ക് ചെന്നു. അമ്മ എന്നെ നോക്കി ഒന്ന് ചിരിച്ചു.

എന്തോ പാചകത്തിലാണ്..

14 Comments

  1. നിധീഷ്

    ????

  2. നന്നായിട്ടുണ്ട്. അപ്പൊ അവളുടെ ചേച്ചിയും എത്തി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നന്നായിട്ടുണ്ട്.

  4. ❤❤❤

    കൊള്ളാം നന്നായിട്ടുണ്ട്

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤??

  6. ?? adipoli?♥️♥️

    1. ഇബ്രാഹിം

      ??

  7. Nalla twist ❤️❤️❤️❤️

    1. ഇബ്രാഹിം

      ??

  8. ആഞ്ജനേയദാസ്

    ഇപ്പൊ പിന്നെയും വായിക്കാൻ ഒരു സുഖമുണ്ട്…..,.. ??

    ##” ചെറിയൊരു ട്വിസ്റ്റ്‌ അല്ലെ എന്നോട് ഒന്ന് ക്ഷമി” ?##…….. ‘അത് തറവാടിത്തം’?
    കഥ ഇതേ ഒഴുക്കിൽ ങ്ങ് പോട്ടെ…… ?

    1. ഇബ്രാഹിം

      ആയിക്കോട്ടെ ?

  9. Enthanippol സംഭവിക്കുന്നത് ???

    1. ഇബ്രാഹിം

      മനസിലാവണില്ലേ ?

Comments are closed.