ജാനകി.11 [Ibrahim] 198

ജാനകി.11

Author :Ibrahim

[ Previous Part ]

 

കണ്ണ് തുറക്കുമ്പോൾ എല്ലാവരും ചുറ്റിലും ഉണ്ടായിരുന്നു. കണ്ടത് സ്വപ്നമാണോ എന്നറിയാൻ കണ്ണുകൾ ഒന്ന് കൂടി തിരുമ്മി നോക്കി സ്വപ്നമല്ല സത്യമാണ്. അനി ശ്രീയേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നു…

 

അനിയും ശ്രീയേച്ചിയും എങ്ങനെയാണ് വരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അച്ഛന്റെ കൂടെ ആണ് ഞങ്ങൾ പോയത്. ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്താ മിണ്ടാനുള്ളത്..

ലൈറ്റ് ഒന്നും ഇടാതെ വീട് മുഴുവനും ഇരുട്ടിൽ മൂടി കിടക്കുന്നത് പോലെ തോന്നിയെനിക്ക്. ഇരുട്ട് വീണിട്ടില്ല എന്നിട്ടും മുഴുവനും ഇരുട്ടായിരുന്നു….

അമ്മ വേഗം ഇറങ്ങി ലൈറ്റ് ഇട്ടു. പ്രകാശം മുഴുവനും പരന്നെങ്കിലും എന്റെ മനസ്സിൽ ഇരുട്ട് മൂടി തന്നെ നിന്നു…

അമ്മ പൂജമുറിയിൽ കടന്നു നിലവിളക്കിൽ എണ്ണ ഒഴിച്ച് കത്തിച്ചു. താലം എടുത്തു അതിലും കർപ്പൂരം വെച്ചു കത്തിച്ചു
അപ്പോഴേക്കും അവരുടെ വണ്ടി വരുന്ന ശബ്ദം കേട്ടു. അമ്മ ആരതി ഉഴിയാൻ താലവുമെടുത്തു നടന്നപ്പോൾ ഞാൻ വിളക്കുമെടുത്തു കൊണ്ട് പുറകിൽ പോയി..

അമ്മ അവരെ ആരതി ഉഴിഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ വിളക്ക് ശ്രീയേച്ചിയുടെ കയ്യിലേക്ക് കൊടുത്തു…

ഒരു നോട്ടം എന്നെ നോക്കി അവൾ വിളക്ക് വാങ്ങി പൂജാ മുറിയിൽ കൊണ്ട് വെച്ചു.

പിന്നെ അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി..

ആ ഇനി ഏട്ടന്റെയും ഏട്ടത്തിയുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കോളൂ അച്ഛനാണ് പറഞ്ഞത്.

അയ്യോ ഇവളെന്റെ അനിയത്തി അല്ലെ അപ്പോൾ ഞാൻ

മോളെ ഞങ്ങൾ പ്രായത്തിനല്ല പ്രാധാന്യം കൊടുക്കുന്നത് സ്ഥാനത്തിനാണ്. അല്ലെങ്കിൽ ജാനിയെക്കാൾ പ്രായം കൂടുതലുള്ള അനി അവളെ ഏട്ടത്തി എന്ന് വിളിക്കുമോ..

അവരുടെ അനുഗ്രഹം വാങ്ങൂ വേഗം പിന്നെ ജാനി മോള് ഇനി തൊട്ട് നിന്റെ ഏട്ടത്തി അമ്മയാണ്.

ഞാൻ അനിയെ ആണ് നോക്കിയത്. അവൻ ഞാൻ ഇവിടെയൊന്നും അല്ലെ എന്ന മട്ടിൽ നിൽക്കുകയാണ്..

പറഞ്ഞുറപ്പിച്ച കരാറിൽ ഇവളുടെ കാല് പിടിക്കുക എന്നൊന്നില്ലായിരുന്നു..

14 Comments

  1. നിധീഷ്

    ????

  2. നന്നായിട്ടുണ്ട്. അപ്പൊ അവളുടെ ചേച്ചിയും എത്തി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. നന്നായിട്ടുണ്ട്.

  4. ❤❤❤

    കൊള്ളാം നന്നായിട്ടുണ്ട്

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤??

  6. ?? adipoli?♥️♥️

    1. ഇബ്രാഹിം

      ??

  7. Nalla twist ❤️❤️❤️❤️

    1. ഇബ്രാഹിം

      ??

  8. ആഞ്ജനേയദാസ്

    ഇപ്പൊ പിന്നെയും വായിക്കാൻ ഒരു സുഖമുണ്ട്…..,.. ??

    ##” ചെറിയൊരു ട്വിസ്റ്റ്‌ അല്ലെ എന്നോട് ഒന്ന് ക്ഷമി” ?##…….. ‘അത് തറവാടിത്തം’?
    കഥ ഇതേ ഒഴുക്കിൽ ങ്ങ് പോട്ടെ…… ?

    1. ഇബ്രാഹിം

      ആയിക്കോട്ടെ ?

  9. Enthanippol സംഭവിക്കുന്നത് ???

    1. ഇബ്രാഹിം

      മനസിലാവണില്ലേ ?

Comments are closed.