ജന്മാന്തരങ്ങൾ 4[Abdul Fathah Malabari] 83

“””എന്തു പറ്റി മിത്രമേ താങ്കൾ വല്ലാതെ ഭയന്ന പോലെ”””
ഞാൻ കണ്ടകാര്യങ്ങൾ എല്ലാം സത്രം സൂക്ഷിപ്പുകാരനെ ധരിപ്പിച്ചു…

എല്ലാം കേട്ടുകഴിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു .
“””അവർ മർഘട്ട് എന്ന പ്രദേശത്ത് താമസിക്കുന്ന നരഭോജികളാണ് ….
അവർ വേട്ട കഴിഞ്ഞു വരുന്ന രംഗമാണ് താങ്കൾ കണ്ടത്..”””

ഇവിടെ ഒരു തോണി കിട്ടാൻ വല്ല മാർഘവും ഉണ്ടോ… ?

ഞാൻ സത്രം സൂക്ഷിപ്പുകാരനോട് ചോദിച്ചു
അതൊക്കെ നമുക്ക് സംഘടിപ്പിക്കാം എന്താണ് ആവശ്യം?
അയാൾ ചോദിച്ചു…..

എനിക്ക് … എനിക്കാ പെൺകുട്ടിയെ രക്ഷിക്കണം ഞാൻ പറഞ്ഞു…

ഹേ … വിഡ്ഢീ….
താങ്കൾക്ക് ജീവനിൽ കൊദിയില്ലേ …
താങ്കൾക്ക് ചിത്തഭ്രമം വല്ലതും പടിപെട്ടോ……
എന്ന് പറഞ്ഞു സത്രം സൂക്ഷിപ്പുകാരൻ എന്നെ ശകാരിച്ചു…

“””ചിത്തഭ്രമം എനിക്കല്ല കൺമുന്നിൽ അക്രമവും അരാജകത്വവും കൊടികുത്തി വാഴുമ്പോഴും സ്വന്തം കാര്യം നോക്കി ജീവിക്കുന്ന താങ്കളേപ്പോലുള്ളവർക്കാണ് ചിത്തഭ്രമം”””
എനിക്കിപ്പോൾ താങ്കളുടെ ഉപദേശത്തിന്റെ ആവശ്യം ഇല്ല തൽക്കാലം ഒരു തോണിയാണ് വേണ്ടത് …..
താങ്കൾക്ക് കഴിയുമെങ്കിൽ എന്നെ സഹായിക്കൂ !
ഞാൻ പറഞ്ഞു.

“””നല്ലവനായ മിത്രമേ ഞാൻ നിങ്ങളെ സഹായിക്കാം “””
അവസാനമായി ഒരു വാക്ക് മർഘട്ട് പ്രദേശത്തെ നരഭോജികളെ തേടി പോയ ധൈര്യശാലികളിൽ ആരും തന്നെ തിരികെ വന്നിട്ടില്ല..
ഓർമ്മയിരിക്കട്ട”””

സത്രം സൂക്ഷിപ്പുകാരൻ പറഞ്ഞു.

താങ്കളുടെ ഉപദേശത്തിന് നന്ദി…
എനിക്കിപ്പോൾ സ്വന്തം ജീവനേക്കാൾ വലുത് നിസ്സഹായയായ ആ പെൺ കുട്ടിയുടെ ജീവനാണ്.
ഞാൻ പറഞ്ഞു…

എന്റെ കൂടെ വന്നാലും സത്രം സൂക്ഷിപ്പുകാരൻ പറഞ്ഞു .

4 Comments

  1. Abdul Fathah Malabari

    Thank you dear floki

    ഫ്ലോക്കി കട്ടേക്കാട്May 21, 2022 at 3:49 PM
    ഒരു പക്ഷെ ഈ കഥക്ക് വേണ്ടി ഞാൻ കാത്തിരുന്നത് പോലെ ആരും കാത്തിരുന്നിട്ടുണ്ടാവില്ല. വായിക്കാൻ സമയം കിട്ടിയിട്ടില്ല. വായിച്ചു കഴിഞ്ഞാൽ ഉടൻ കമെന്റ് ചെയ്യുന്നതായിരിക്കും

  2. ABDUL FATHAH MALABARI

    Thankyou dear

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. ABDUL FATHAH MALABARI

      Thankyou

Comments are closed.