ജന്മാന്തരങ്ങൾ 4[Abdul Fathah Malabari] 83

നീ മാപ്പർഹിക്കുന്നില്ല
നമ്മുടെ പിതാവിനെ പ്രണയിക്കാൻ ആരാണ് നിനക്ക് അധികാരം തന്നത് !
ഗുൽബഹാർ രാജ്ഞി രോഷാകുലയായി പറഞ്ഞു

അവളുടെ ചാട്ടുളി പോലുള്ള വാക്കുകൾ കൊട്ടാര മതിൽ കെട്ടുകളെ പ്രകമ്പനം കൊള്ളിച്ചു

ശെരി… പോട്ടേ … ഞാനെല്ലാം മറക്കാം ,.. നിനക്ക് ഒരവസരം കൂടി നൽകാം,. താരാജുർമട്ട് രാജ്യത്തിന്റെ മഹാ റാണി ആകും മുന്നെ നീ എന്റെ കളിക്കുട്ടുകാരി ആയിരുന്നല്ലോ!
ആ നിന്നെ ശിക്ഷിക്കാൻ എന്റെ മനസ് അനുവദിക്കുന്നില്ല.

ഗുൽബഹാർ രാജ്ഞി അൽപം ശാന്തയായി പറഞ്ഞു.

കൽപനപോലെ മഹാറാണി അവിടുന്ന് എന്ത് കൽപിച്ചാലും അനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ്

പർവീൺ തലതാഴ്ത്തി കാൽമുട്ടിൽ ഇരുന്നു മറുപടി നൽകി

********************************************

ശെരി എങ്കിൽ മുമ്പ് ചെയ്ത പോലെ അപരാധം വല്ലതും പ്രവർത്തിച്ചാൽ രണ്ടായിരം വർഷം ഏഴാം കടലിനടിയിൽ തടവറയിൽ അഗ്നിഭോഗൻ എന്ന ചെകുത്താൻ്റെ പത്നിയായി കഴിയേണ്ടി വരും ,.. ഓർമ്മിയിരിക്കട്ടെ!
രാജ്ഞി പറഞ്ഞു

അരുത് മഹാറാണി അവിടുന്ന് അപ്രകാരം പ്രവർത്തിക്കരുത്
എന്നെ ഈ നിമിഷം ഇല്ലാതാക്കിയാൽ പോലും ഞാൻ സന്തോഷത്തോടെ മരണം വരിക്കും,. എന്നാലും അഗ്നിഭോഗന്റെ കൂടെ ഒരു നിമിഷം പോലും എനിക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല .,പർവീൺ പറഞ്ഞു

ശെരി.. എങ്കിൽ നിനക്ക് ഭൂമിയിലേക്ക് മടങ്ങാം നമ്മുടെ വാക്കുകൾ ഓർമ്മയിരിക്കട്ടെ

അൽവിദാ യാ സുൽത്താനാ

വീണ്ടും കാണാം

എന്ന് കയ് വിരലുകൾ നെറ്റിയിൽ മുട്ടിച്ച് കൊണ്ട് നമസ്കാരിച്ച ശേഷം പർവീൺ ഭൂമിയിലേക്ക് മടങ്ങി.

********************************************

മടക്കയാത്രയിൽ പർവീണിന്റെ ഓർമ്മകൾ ഭൂതകാല സ്മൃതികളിലൂടെ ജന്മാന്തരങ്ങൾ തൻ യവനിക നീക്കി സഞ്ചരിക്കുകയായിരുന്നു.

“””പർവീണിന്റെ മനുഷ്യ ജന്മത്തിലൂടെ ഒരു സഞ്ചാരം “”

ഹിന്ദുസ്ഥാനിൽ നിന്നും ഹുറാസാനിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു ഞാൻ.
കുദിരപ്പുറത്തുള്ള ദീർഘ യാത്രയും പൊതുവേ ഉഷ്ണം മുന്നിട്ടു നിൽക്കുന്ന കാലാവസ്ഥയും തുടർന്ന് യാത്ര ചെയ്യാൻ കഴിയാത്ത വിധം എന്നെ തളർത്തിയിരുന്നു.
അങ്ങനെയാണ് ഞാൻ നദീ തീരത്തുള്ള ഒരു മുസാഫിർഖാന(സത്രം , യാത്രക്കാർക്ക് താമസിക്കാനുള്ള സ്ഥലം) യിൽ രാത്രി തങ്ങാം എന്ന് കരുതിയത് .
സത്രത്തിന്റെ സൂക്ഷിപ്പുകാരനുമായി സംസാരിച്ചു കാര്യങ്ങൾ ഉറപ്പിച്ച ശേഷം ഞാൻ ആഹാരത്തിനുള്ള വക കണ്ടെത്താൻ അമ്പും വില്ലുമായി പുറത്തേക്കിറങ്ങി.

4 Comments

  1. Abdul Fathah Malabari

    Thank you dear floki

    ഫ്ലോക്കി കട്ടേക്കാട്May 21, 2022 at 3:49 PM
    ഒരു പക്ഷെ ഈ കഥക്ക് വേണ്ടി ഞാൻ കാത്തിരുന്നത് പോലെ ആരും കാത്തിരുന്നിട്ടുണ്ടാവില്ല. വായിക്കാൻ സമയം കിട്ടിയിട്ടില്ല. വായിച്ചു കഴിഞ്ഞാൽ ഉടൻ കമെന്റ് ചെയ്യുന്നതായിരിക്കും

  2. ABDUL FATHAH MALABARI

    Thankyou dear

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. ABDUL FATHAH MALABARI

      Thankyou

Comments are closed.