ഉണ്ടായിരുന്നു. പ്രണയം അല്ലെങ്കിൽ തന്നെ പ്രണയിക്കാത്തവരായി ഈ ഭൂമിയിൽ ആരാ ഉള്ളത്.
ആരാ കക്ഷി അത് പറ .
ഞാൻ ആ കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം കുറെ പേർ എന്റെ പുറകെ ഒലിപ്പിച്ച് നടന്നിട്ടുണ്ട് നീ പറഞ്ഞ പോലെ അച്ഛൻ SI ആണെന്ന് അറിഞ്ഞാൽ ചിലരൊക്കെ ഓടും മറ്റു ചിലർ എന്നിട്ടും പുറകെ നടക്കും പക്ഷേ എന്റെ ഇഷ്ട്ടം മറ്റൊന്നായിരുന്നു.
എന്നിട്ട്?
എന്നിട്ടെന്താ കോളേജ് രാഷ്രടീയം ചൂട് പിടിച്ച് നിൽക്കുന്ന കാലം അച്ഛൻ ബി ജെ പി അനുഭാവി ആയതു കൊണ്ട് ഞാൻ ABVP യിൽ ചേർന്ന് പ്രവർത്തിച്ചു ആ സമയത്താണ് ഞാനവനെ കാണുന്നത് .പിന്നീട് എപ്പോഴോ എനിക്ക് ചുവപ്പിനോടായി പ്രണയം അത് അവനോടാണോ അവൻ വിളിക്കുന്ന മുദ്രാവാക്യത്തോടാണോ എന്ന് എനിക്ക് അറിയില്ല.
കോളേജ് ഇലക്ഷന് അടിപിടിയുണ്ടായപ്പോൾ നമ്മുടെ അച്ഛന്റെ തല അടിച്ചു പൊളിച്ച തെമ്മാടി
ഒരു കാലത്ത് ഞങ്ങളുടെ കോളേജിന്റെ ഹീറോ ആയിരുന്ന ചെയർമാൻ.
നല്ല ചങ്കുറപ്പുള്ള ഒരു കട്ട സഖാവ്.
തുടരും: …
ഇവന്മാർ ഓകെ പകുതി നിർത്തി പോകുന്നവരെ ആണല്ലേ
ഈ തീം പൊളിക്കും