അല്ലാ വിജയേട്ടൻ എന്താ ഇന്ന് ഉച്ചയ്ക്ക് പതിവില്ലാതെ.
പോലീസ് ജീപ്പ് നിർത്തി ഗെയ്റ്റ് തള്ളിത്തുറന്ന് വരുന്ന വിജയനെ നോക്കി രാധ പറഞ്ഞു.
ഓ ഒരു കേസിന്റെ കാര്യത്തിന് ഇവിടം അടുത്ത് വരെ വന്നതാ അപ്പോൾ പിന്നെ ഊണ് കഴിഞ്ഞ് പോകാമെന്ന് വെച്ചു.
എന്തായി നിങ്ങൾ പോയ കാര്യം. അമ്മയെവിടെ ?
ഞാനും അമ്മയും കൂടിയാണ് പോയത് പക്ഷേ ജാതകം ചേർന്നില്ല.
ഉം. നടക്കുമ്പോൾ നടക്കട്ടെ അല്ലെങ്കിലും അവൾക്ക് ഇതിന് ഒരു താൽപര്യവും ഇല്ലല്ലോ? നീ പോയി ചോറ് എടുത്ത് വെയ്ക്ക്.
അയാൾ കൈ കഴുകി തീൻ മേശയിലേക്ക് ഇരുന്നു.
ഹോ എന്റെ മീനു ഇന്നത്തെ കാലത്തും ഈ ജോത്സ്യം ഒക്കെ വിശ്വസിക്കുന്ന പോലീസുകാരുണ്ടോ?
അതിന് അച്ഛൻ കമ്മ്യൂണിസ്റ്റ് അല്ലല്ലോ ബി ജെ പിക്കാരനല്ലേ ‘
അല്ല അപ്പോൾ അച്ഛന്റെ വിധിയും ചേച്ചിക്ക് അനുകൂലമാണ് ഇനി എന്താ പ്ലാൻ ?
പി ജി കoപ്ലീറ്റ് ചെയ്യണം ആ കോളേജിനോട് പറഞ്ഞാൽ തീരാത്ത ഒരു അടുപ്പമുണ്ടെനിക്ക് .അവിടുത്തെ ലൈബ്രറി ,കാൻറീൻ, നന്മ മരം , കോളേജ് ഗ്രൗണ്ട്, വരാന്തകൾ ഇവിടെ ഒന്നും എനിക്ക് നടന്ന് കൊതി തീർന്നിട്ടില്ല.
ഉം ഇത് വട്ട് തന്നെ .
അതു കൊണ്ടല്ലേ ആ കോളേജിൽ തന്നെ പി ജി ചെയ്യണം എന്ന് ഞാൻ വാശി പിടിച്ചത്.
അതോ വെറെ വല്ല പ്രണയമോ ചുറ്റിക്കളിയോ വല്ലതും ഉണ്ടോ.?
അല്ല നീ പ്രണയിച്ചിട്ടുണ്ടോ?
ഉം പിന്നെ അച്ഛൻ SI ആ ന്നെന്ന് അറിയുമ്പോൾ തന്നെ ഒക്കെ ഓടും എന്നെ ആര് പ്രേമിക്കാനാ.
ചേച്ചി പ്രണയിച്ചിട്ടുണ്ടോ?
പ്രണയം ഉണ്ട് ഇപ്പോൾ അത് എഴുത്തിനോടും വായനയോടും മാത്രം പിന്നെ ആ കോളേജ് കാമ്പസിനോടും.
അപ്പോൾ പണ്ട് ഉണ്ടായിരുന്നു അല്ലേ? ഹമ്പടി കള്ളി അത് പറ.
ഇവന്മാർ ഓകെ പകുതി നിർത്തി പോകുന്നവരെ ആണല്ലേ
ഈ തീം പൊളിക്കും