ചേച്ചി ദാ വരുന്നുണ്ട് ജോത്സ്യനെ കാണാൻ പോയ രണ്ടെണ്ണം. കണ്ടിട്ട് അതും ചീറ്റിപ്പോയി എന്നാ തോന്നുന്നത്.
അത് ജാതകം ചേർന്നാലും അര് സമ്മതിക്കാനാ ആ കല്ല്യാണത്തിന്.
നിന്റെ ഒക്കെ മനസ്സ് പൊലെ തന്നെ വന്നെടീ അസത്തെ ജാതകം ചേർന്നില്ല നിന്റെ ഒരു ഒടുക്കത്തെ ചോവ്വാദോഷം.
രാധ കലി തുള്ളിക്കൊണ്ട് പറഞ്ഞു.
പിന്നെ ഞാനല്ലേ ഈ ചോവ്വാദോഷം ഉണ്ടാക്കിയത് അമ്മക്ക് എന്നെ പ്രസവിക്കുന്ന സമയം ഒന്ന് മാറ്റി വെച്ചാൽ എന്താ അത് കൊണ്ടല്ലേ ഇത് ഇപ്പോൾ ഇങ്ങനെ .
ദേവാ നിനക്ക് കുറച്ച് കൂടുന്നുണ്ട് ട്ടോ. ഓരോ ദിവസം കഴിയുന്തോറും നെഞ്ചില് ആദിയാണ് .നിന്റെ താഴെ ഒരെണ്ണം ഉണ്ട് അത് മറക്കണ്ട.
നീ ഇത്തിരി ചായ തിളപ്പിച്ചേ രാധേ ഇതിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
ആ അങ്ങിനെ വല്ലതും ചെയ്യാൻ നോക്ക് ചുമ്മാ എന്നെ ഉപദേശിക്കാതെ.
നിനക്ക് ഉള്ളത് ഞാൻ വന്നിട്ട് തരാം.
രാധ അടുക്കള ലക്ഷ്യമാക്കി നടന്നു.
അല്ല ചേച്ചി ഇത് എന്ത് ഭാവിച്ചാ .
ഒന്നാമത് ചോവ്വാദോഷം പിന്നെ വരുന്ന ആലോചന ഒക്കെ മുടക്കുകയും ചെയ്യും.
മീനു നിനക്ക് അത്ര വല്യ തിടുക്കം ആണേൽ നീ അങ്ങ് കെട്ടിക്കോ എന്തിനാ ചുമ്മാ എന്റെ മേലോട്ട് കയറാൻ വരുന്നേ.
ഇന്നലെ വന്ന ചെറുക്കൻ സൂപ്പറായിരുന്നു. പോരാത്തതിന് സൗദിയിൽ എഞ്ചിനീയറും.
അയ്യേ എനിക്ക് ഒന്നും വേണ്ട ആ ചെക്കനെ .
അയാൾക്ക് താടിയും മീശയും ഇല്ല അതല്ലേ ? ചേച്ചിയുടെ സങ്കൽപം ഞാൻ പറഞ്ഞു തരാം .കട്ട താടി മീശ പിന്നെ ഒരു ബുള്ളറ്റും അതല്ലേ?
ഒന്ന് പോയേടീ അവിടുന്ന്.
അല്ല അതാണല്ലോ ഇപ്പോഴത്തെ ഒരു ഡ്രൻറ്.
അതൊന്നും അല്ല മോളെ എന്റെ സങ്കൽപം.
ഉം എന്നാൽ എന്റെ മോള് കല്ല്യാണം കഴിയാൻ കുറച്ച് പാട് പെടും.
ശ്ശ്. മിണ്ടല്ലേ അച്ഛൻ വരുന്നുണ്ട്.
ഇവന്മാർ ഓകെ പകുതി നിർത്തി പോകുന്നവരെ ആണല്ലേ
ഈ തീം പൊളിക്കും