Chowwadosham Part 1 by Sanal SBT
ജോത്സ്യരെ ഈ കല്ല്യാണം നടത്താൻ എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
ഇല്ല്യ.. ഈ ജാതകങ്ങൾ തമ്മിൽ ഒരിക്കലും ചേരില്ല്യ . ഈ കുട്ടീടെ ജാതകത്തിൽ ഒന്നര ചോവ്വാദോഷം ഉണ്ട് പയ്യന്റെ ജാതകത്തിൽ ദോഷമൊന്നും ഇല്ല താനും മാത്രമല്ല ശുദ്ധ ജാതകവും .
എന്തെങ്കിലും പൂജയോ മറ്റോ ചെയ്താൽ .
ഒരു നിർവാഹവും ഞാൻ നോക്കീട്ട് ഇല്ല്യ ഇപ്പോ ഈ കുട്ടിക്ക് നല്ല സമയം അല്ല കുംഭം ,മീനം ,മേടം മേടമാസത്തോടെ ദോഷം കുറച്ച് മാറാൻ സാധ്യത കാണുന്നുണ്ട് എന്നാലും ഒരു ആറേഴ് മാസത്തേക്ക് വിവാഹാലോചനകൾ ഒന്നും നോക്കണ്ട അതിന് പറ്റിയ സമയം അല്ല ഇപ്പോ .
ജ്യോത്സ്യരെ 23 വയസ്സിനുള്ളിൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ 28 കഴിയണം എന്നാ അളുടെ ജാതകത്തിൽ .
ഉം. ഞാൻ കണ്ടു .ആട്ടെ ഇപ്പോൾ കുട്ടിക്ക് എത്ര വയസ്സായി ?
21കഴിഞ്ഞു.
ഹാ സമയം ഉണ്ടല്ലോ ഇനീം പത്ത് പതിനൊന്ന് മാസം കിടക്കുന്നുണ്ടല്ലോ ഏതായാലും ദോഷം ഒന്ന് തീർന്നോട്ടെ എന്നിട്ട് മതി ഞാൻ ചില വഴിപാടുകൾ എഴുതി തരാം അപ്പോഴേക്കും മാറ്റങ്ങൾ കാണാൻ സാധ്യത ഉണ്ട്.
ഉം. അപ്പോൾ ജാതകം ചേരില്ലാന്ന് പയ്യന്റെ വീട്ടിൽ അറിയിക്കാം ല്ലേ.
അതാണ് ഉത്തമം ഒന്നും പേടിക്കണ്ട മംഗല്യ യോഗം ഉണ്ട് പക്ഷേ ഈ ചൊവ്വാദോഷമാണ് പ്രശ്നം അതിനൊത്ത ഒരു ജാതകക്കാരനെ തന്നെ കിട്ടണ്ടേ.
ശരി ജോത്സ്യരെ എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.
ദക്ഷിണ
ദാ അവിടെ വെച്ചോള്ളൂ.
ഈ ചാർത്തിൽ ഉള്ള വഴിപാടുകൾ ഒന്നും കഴിക്കാൻ മറക്കണ്ട പോയി വരൂ .
ഉം ശരി ജോത്സ്യരെ .
ഇനി ഇപ്പോൾ എന്താ ചെയ്യാ അമ്മേ.
എന്ത് ചെയ്യാനാ ജോത്സ്യര് പറഞ്ഞത് നീയും കേട്ടതല്ലേ ദോഷം മാറുന്ന വരെ കാത്തിരിക്കുക അല്ലാണ്ട് എന്താ!
വളരെ വിഷമത്തോടെ സാവത്രി അമ്മയും രാധയും വീട്ടിലേക്ക് യാത്രയായി.
ഇവന്മാർ ഓകെ പകുതി നിർത്തി പോകുന്നവരെ ആണല്ലേ
ഈ തീം പൊളിക്കും