ചെകുത്താന്റെ പ്രതികാരം
Author :LUCIFER
സ്പീഡിൽ കാർ ഹോസ്പിറ്റൽ ലക്ഷ്യം ആക്കി പായുമ്പോൾ മനസ്സിൽ ഒരായിരം ചിന്തകളും സംശയങ്ങളും ആയിരുന്നു. ചിന്തകൾക്കെല്ലാം ചോരയുടെ മണവും ഉണ്ടായിരുന്നു. എല്ലാം സംഭവിച്ചത് ഈ കുറച്ചു മാസത്തിനുള്ളിലാണ്. അവൻ മനുഷ്യനല്ല ചെകുത്താനാണ് മനസ്സിൽ സ്നേഹമോ നന്മയോയില്ലാത്ത ചെകുത്താൻ അവന്റെ പേര് ലൂസിഫർ……………..
…………………… ➖️➖️➖️➖️➖️……………………………
ഞാൻ (ദേവു) ദേവിക. തിരുവന്തപുരത്തെ ഒരു അറിയപ്പെടുന്ന കുടുബത്തിലെ (chiraykkal) വാസുദേവന്റെയും ദേവിയുടെയും രണ്ടാമത്തെ മകൾ. എനിക്ക് ഒരു ചേട്ടൻ ഉണ്ട് അനന്ദു എന്ന ആനന്ത്. പിന്നെ എന്റെ ക്യൂട്ട് ചേട്ടത്തി അനാമിക എന്ന അമ്മു. പിന്നെ ഇവിടെ ഉടനെ ഒരു പുതിയ അതിഥി വരും ചേട്ടന്റെ കുഞ്ഞുവാവ. വീട്ടിലെ എല്ലാവരും അതിന്റെ സന്തോഷത്തിലാണ്.അമ്മയും അച്ഛനും എപ്പോഴും പറയും ചേച്ചി ഇല്ലായിരുന്നെങ്കിൽ ചേട്ടനും നമ്മുടെ കുടുംബത്തിലെ സന്തോഷവും ഒന്നും ഉണ്ടാവുമായിരുന്നില്ലെന്ന്. അതിനു കാരണവുമുണ്ട്. ഒരു അഞ്ചു വര്ഷത്തിനു മുൻപ് ചേട്ടൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു ചീത്ത കൂട്ടുകെട്ടും, മയക്കുമരുന്നും ആകാലത്തിൽ ഈകുടുംബം മുഴുവനും ഒരുപാടു വിഷമിച്ചിരുന്നു അതിൽ നിന്നെല്ലാം ചേട്ടനെ കരകയത്തിയത് എന്റെ സ്വീറ്റ് ചേട്ടത്തി ആയിരുന്നു. അച്ഛനും അമ്മയുക്കും ചേട്ടത്തിയോട് ഭയങ്കര സ്നേഹമാണ്. എനിക്കതിൽ കുശുമ്പ്ണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ എങ്കിൽ അത് തികച്ചും യാതിർശ്ചികം അല്ല. കാരണം എന്റെ എല്ലാകാര്യത്തിനും എല്ലാവരും ഫുൾ സപ്പോർട്ട് ആണ് പ്രെത്യേകിച്ചും അപ്പക്കും, ചേച്ചിക്കും ചേട്ടനും. അമ്മാ വെറും ടിപ്പികൾ അമ്മമാരെപോലെ എപ്പോഴും എന്റെ കുറ്റം മാത്രം പറഞ്ഞു പോകുന്നുന്നു ബ്ലഡി മമ്മി.
ചേട്ടന്റെയും അപ്പയുടെയും കഠിനപ്രെയത്നത്തിന്റെ ഫലം ആയി ചിറയ്ക്കൽ ഗ്രൂപ്സ് എന്ന നമ്മുടെ കമ്പനി കേരളത്തിലെ തന്നെ അറിയപ്പെടുന്ന കമ്പനിയായിമാറി. കോളേജ്,ഹോസ്പിറ്റൽ, മാളുകൾ……… അങ്ങനെ ഒരുപാടു. ഞാനും നമ്മുടെ കോളേജിൽതന്നെയാണ് പഠിക്കുന്നത്. ഇനി ഞൻ എന്നെ കുറിച്ച് വിവരിച്ചു പറയാം. എന്റെ പേര് നിങ്ങൾക്കറിയാമല്ലോ ദേവു. വയസ്സ് 21. കാണാൻ ഐശ്വര്യ റായി ഒന്നും അല്ലെങ്ലും നുമ്മ ഒരു സുന്ദരിയാണ് ?.
നന്നായിട്ടുണ്ട്. തുടരുക. ?
പേജ് കൂട്ടി എഴുതാശാനെ?
ബ്രോ കുറച്ച് കൂടി പേജ് എഴുതി പോസ്റ്റ് ചെയുന്നതാവും നല്ലത്….
കഥ വായിക്കുമ്പോഴേക്കും കഴിഞ്ഞു??…
പേജ് കൂട്ടു…????
♥♥♥♥
Next part petan ayake ta
Super ❤️
തെറ്റുപറ്റത്തവരായി ആരുമില്ല ഗോപു.അടുത്ത പാർട്ട് പേജ് കൂട്ടിയെഴുതി ഇങ്ങു വേഗം വന്ന മതി.