ചിതയിൽ ലയിക്കും മുമ്പ് [അധിരഥി] 65

ഇനിയും ആരെങ്കിലും ഉണ്ടോ.

ഞാൻ ഒന്നുകൂടി കണ്ണുകളടച്ച് ആലോചിച്ചു.

അവൾ ഇവിടെ വന്നിട്ടുണ്ടാകുമോ.

എന്റെ കളിക്കൂട്ടുകാരി.

എഴുത്തു പള്ളിക്കൂടത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു പോയിരുന്നത്.

ഞങ്ങൾ ഏറ്റവും അടുത്ത കൂട്ടുകാരും ആയിരുന്നു.

ഒരു ദിവസം ഒരു തമാശയ്ക്ക് അവൾ എന്റെ എഴുത്താണി ഒടിച്ചു കളഞ്ഞു.

ആ ദേഷ്യത്തിൽ ഞാൻ അവളെ പൂഴിമണ്ണിലേക്ക് തള്ളിയിട്ടു.

നിലത്ത് വീണ അവളുടെ കൈമുട്ടു പൊട്ടി അതിൽ നിന്ന് ചോര പൊടിയാൻ  തുടങ്ങി.

ഒരു ചെറിയ ദേഷ്യത്തിന്റെ  പുറത്ത് ചെയ്തതാണെങ്കിലും അവളുടെ ആ മുറിവിൽ ഞാൻ വല്ലാതെ വേദനിച്ചു പോയി.

കാരണം അവൾ എനിക്ക് വെറുമൊരു കളിക്കൂട്ടുകാരി മാത്രമായിരുന്നില്ല.

എന്നെങ്കിലും ആരെങ്കിലും ഒക്കെ ആകുമെന്ന് കരുതിയ ഒരു ഇഷ്ടം എനിക്ക് അവളോട് ഉണ്ടായിരുന്നു.

നിലത്ത് വീണ്  ദേഷ്യത്തിൽ അവൾ കുറച്ചു പൂഴിമണ്ണ് വാരി എന്റെ കണ്ണിലേക്ക് എറിഞ്ഞു.

എന്നിട്ട് ദേഷ്യത്തിൽ അവൾ നടന്നു പോയി.

പൂഴിമണ്ണ് വീണത്തിന്റെ വേദനയിൽ എനിക്ക് കുറച്ചുനേരത്തേക്ക് കണ്ണു തുറക്കാൻ കഴിഞ്ഞിരുന്നില്ല.

പൂഴിമണ്ണ് വീണത് എന്റെ കണ്ണിൽ ആണെങ്കിലും അതിന്റെ നീറ്റൽ അനുഭവപ്പെട്ടത് എന്റെ ഹൃദയത്തിലാണ്.

എനിക്ക് അവളോട് എത്രമാത്രം സ്നേഹമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ ഈയൊരു നീറ്റലിൽ ഓടെ എനിക്ക് സാധിച്ചു.

കണ്ണിൽ മണ്ണ് വീണതിനാൽ കുറച്ചുനാൾ ഞാൻ എഴുതി പള്ളിക്കൂടത്തിലേക്കു പോയില്ല.

പിന്നീട് അവിടേക്ക് എത്തിയപ്പോഴേയ്ക്കും എനിക്ക് അറിയാൻ സാധിച്ചത് അവളുടെ കുടുംബം ഈ നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് താമസം മാറി പോയി എന്നാണ്.

ആ വാർത്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു.

അവളെ കാണാൻ വേണ്ടിയായിരുന്നു ഞാൻ എഴുത്തുപള്ളിക്കൂടത്തിൽ പോയത് പോലും.

ഇപ്പോൾ അവൾ ഈ നാട്ടിൽ നിന്നും പോയത് ഓടുകൂടി ഞാൻ എഴുത്തു പള്ളിക്കൂടത്തിൽ പോകുന്നത് നിർത്തി.

അച്ഛന്റെ കൂടെ ജോലിക്ക് പോകാൻ തുടങ്ങി.

അവൾ മറ്റൊരു നാട്ടിൽ പഠിച്ച,വിവാഹം ഒക്കെ കഴിച്ച് ഇപ്പോൾ ജർമനിയിൽ ആണ് താമസം.

കൊച്ചുമക്കളെയും കളിപിച്ച് മക്കളുടെ കൂടെയാണ് ഇപ്പോൾ അവൾ താമസിക്കുന്നത്.

അവൾ എന്നെ ഓർക്കുന്നുണ്ടാവുമോ.

ചിലപ്പോൾ ഓർക്കുന്നുണ്ട് ആയിരിക്കാം.

ഞാൻ കണ്ണുകളടച്ച് പഴയ ഓർമയിലേക്ക് നടന്നടുത്തു.

പഴയ ഓർമ്മയുടെ ചില ചിതലെടുത്ത പുസ്തകങ്ങൾ ഞാൻ തിരിച്ചും മറിച്ചുനോക്കി.

അവസാന യാത്രയ്ക്കൊരുങ്ങും മുമ്പ് എഴുതി നിർത്താനുള്ള വരികൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ.

എന്റെ ഓർമ്മകൾ പതിയെപതിയെ നശിക്കുന്നതായി എനിക്ക് തോന്നി.

പെട്ടെന്നാണ് ആ ശബ്ദം എന്റെ കാതുകൾ തുളച്ചു കടന്നു പോയത്.

” സമയം ഏറെയായി എടുക്കണ്ടേ ”

 

8 Comments

  1. അധിരഥി

    വായിച്ചവർക്കും മറുപടി നൽകിയവർക്കും ഒരുപാട് നന്ദി. ഞാൻ ആദ്യമായാണ് ഒരു കഥ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ തായ് ചെറിയ തെറ്റുകൾ ഉണ്ട്. എന്നാൽ എന്റെ അടുത്ത് കഥയിൽ ഞാൻ ഈ തെറ്റുകൾ ഞാൻ തിരുത്തുന്നത് ആയിരിക്കും. ഒരുപാട് നന്ദിയുണ്ട് കാരണം ഞങ്ങളുടെ ഒരു നല്ല സമയം എന്റെ ഈ കഥയ്ക്ക് വേണ്ടി മാറ്റിവെച്ചതിന്

    1. അധിരഥി

      താങ്ക്സ്

  2. Oru naal nammalum ….

    1. അധിരഥി

      ?

  3. അശ്വിനി കുമാരൻ

    ?

    1. അധിരഥി

      ?

Comments are closed.